Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right1100 കോടി വിദേശവായ്​പ...

1100 കോടി വിദേശവായ്​പ കൂടി എടുക്കാൻ കിഫ്​ബി

text_fields
bookmark_border
1100 കോടി വിദേശവായ്​പ കൂടി എടുക്കാൻ കിഫ്​ബി
cancel

തി​രു​വ​ന​ന്ത​പു​രം: മ​സാ​ല ബോ​ണ്ട്​ വി​വാ​ദ​മാ​യി​രി​ക്കെ കി​ഫ്​​ബി 1,100 കോ​ടി രൂ​പ​യു​ടെ വി​ദേ​ശ​വാ​യ്​​പ​ക്ക്​ കൂ​ടി റി​സ​ർ​വ്​ ബാ​ങ്കി​െൻറ അ​നു​മ​തി തേ​ടി. പ​രി​സ്ഥി​തി സൗ​ഹൃ​ദ പ​ദ്ധ​തി​ക​ൾ​ക്കാ​യി ഗ്രീ​ൻ​ബോ​ണ്ട്​ വ​ഴി ക​ട​മെ​ടു​ക്കാ​നാ​ണ്​ തീ​രു​മാ​നം. ലോ​ക​ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​മാ​യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഫി​നാ​ൻ​സ്​ കോ​ർ​പ​റേ​ഷ​നി​ൽ​നി​ന്നാ​ണ്​​ ക​ട​മെ​ടു​ക്കു​ന്ന​ത്. ജൂ​ൺ 30ന്​ ​ചേ​ർ​ന്ന കി​ഫ്​​ബി ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ വി​ദേ​ശ​വാ​യ്​​പ​ക്ക്​ അ​നു​മ​തി ന​ൽ​കി.

നേ​ര​േ​ത്ത മ​സാ​ല ബോ​ണ്ട്​ വ​ഴി കി​ഫ്​​ബി 2100 കോ​ടി സ​മാ​ഹ​രി​ച്ചി​രു​ന്നു. വി​ദേ​ശ​വാ​യ്​​പ​ക്കെ​തി​രെ സി.​എ.​ജി റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യ​ത് വ​ലി​യ വി​വാ​ദ​മാ​യി. സി.​എ.​ജി​ക്കെ​തി​രെ സ​ർ​ക്കാ​ർ ക​ടു​ത്ത വി​മ​ർ​ശ​ന​വും ഉ​യ​ർ​ത്തി. കി​ഫ്​​ബി പ​ദ്ധ​തി​ക​ൾ സ്​​തം​ഭി​പ്പി​ക്കാ​നാ​ണ്​ നീ​ക്ക​മെ​ന്നാ​യി​രു​ന്നു സം​സ്ഥാ​ന​ത്തി​െൻറ ആ​രോ​പ​ണം. ഇ​തി​ന്​ പി​ന്നാ​ലെ എ​ൻ​ഫോ​ഴ്​​സ്​​മെൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ മ​സാ​ല ബോ​ണ്ടി​െൻറ വി​ശ​ദാം​ശം ആ​രാ​ഞ്ഞ്​ റി​സ​ർ​വ്​ ബാ​ങ്കി​െ​ന സ​മീ​പി​ച്ചു. ഇ​ത്​ സ​ർ​ക്കാ​റി​നെ കൂ​ടു​ത​ൽ പ്ര​കോ​പി​ത​മാ​ക്കിയിരുന്നു.

വീ​ണ്ടും ​ക​ട​മെ​ടു​പ്പി​ന്​ കി​ഫ്​​ബി ആ​വ​ശ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ റി​സ​ർ​വ്​ ബാ​ങ്ക്​ നി​ല​പാ​ട്​ നി​ർ​ണാ​യ​ക​മാ​ണ്. ​റി​സ​ർ​വ്​ ബാ​ങ്ക്​​ അ​നു​മ​തി ല​ഭി​ക്കു​മെ​ന്നാ​ണ്​ കി​ഫ്​​ബി പ്ര​തീ​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIFBI Fund
News Summary - KIFB to borrow another Rs 1,100 crore
Next Story