Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദുബൈയിൽനിന്നെത്തിയ...

ദുബൈയിൽനിന്നെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രധാന പ്രതികളിൽ അഞ്ചുപേർ അറസ്​റ്റിൽ

text_fields
bookmark_border
chengannur kidnap
cancel
camera_alt

ഫഹദ്​, അൻഷാദ്​, സുബീർ, ശിവപ്രസാദ്​, വിനോ വർഗീസ്​

ചെങ്ങന്നൂർ (ആലപ്പുഴ): ദുബൈയിൽനിന്നെത്തിയ മാന്നാർ കുരട്ടിക്കാട് വിസ്മയ വിലാസത്തിൽ ബിന്ദു ബിനോയിയെ സായുധസംഘം തട്ടിക്കൊണ്ടുപോയ കേസിൽ പ്രധാന പ്രതികളിൽ അഞ്ചു​പേർ അറസ്​റ്റിൽ. പൊന്നാനി ആനപ്പാടി പാലക്കൽ ഫഹദ് (35), എറണാകുളം പറവൂർ മന്നം കാഞ്ഞിരംപറമ്പിൽ അൻഷാദ് ഹമീദ് (30), തിരുവല്ല ശങ്കരമംഗലം വീട്ടിൽ വിനോ വർഗീസ്, കടപ്ര പരുമല തിക്കപ്പുഴ മലയിൽ തെക്കേതിൽ ശിവപ്രസാദ് (37), പരുമല കോട്ടയ്​ക്കൽ മാലി കോളനിയിൽ സുബീർ (കൊച്ചുമോൻ-38) എന്നിവരെയാണ് ചെങ്ങന്നൂർ ഡിവൈ.എസ്.പി ആർ. ജോസി​െൻറ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘം വിവിധ സ്ഥലങ്ങളിൽനിന്ന്​ അറസ്​റ്റ്​ ചെയ്തത്.

ദുബൈയിൽനിന്ന്​ പൊതിയിലാക്കി കൊടുത്തയച്ച സ്വർണം ​ൈകക്കലാക്കാനാണ്​ യുവതിയെ മാന്നാറിലെ വീട്ടിൽനിന്ന്​ തട്ടിക്കൊണ്ടുപോയി മർദിച്ച്​ പാലക്കാട്​ വടക്കഞ്ചേരിക്ക്​ സമീപം ഉപേക്ഷിച്ചത്​.​ ഭർത്താവ് ബിനോയിയെ തട്ടിക്കൊണ്ടുപോയി തടവിലാക്കി സ്വർണത്തിനുവേണ്ടി വിലപേശാനുള്ള തന്ത്രം പാളിയതോടെയാണ്​ ബിന്ദുവിനെ തട്ടിക്കൊണ്ടുപോയത്​.

മൂന്നുതലത്തിലായി നടത്തിയ കുറ്റകൃത്യത്തിൽ 20ലധികം പ്രതികളുണ്ടെന്നും ഇവരെയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ്​ പറയുന്നു. ഒന്നര കിലോഗ്രാം സ്വർണമാണ് ബിന്ദുവി​െൻറ കൈവശം കൊടുത്തയച്ചത്. തന്നെ ഏൽപ്പിച്ച പൊതി സ്വർണമാണെന്ന്​ അറിഞ്ഞപ്പോൾ ദുബൈയിൽനിന്നുള്ള യാത്രാമധ്യേ മാലി വിമാനത്താവളത്തിൽ ഉപേക്ഷിച്ചെന്നായിരുന്നു ബിന്ദുവി​െൻറ മൊഴി. പ്രതികളെ ശനിയാഴ്​ച കോടതിയിൽ ഹാജരാക്കി റിമാൻഡിലായ ശേഷം കസ്​റ്റഡിയിൽ വാങ്ങി വിശദമായ തെളിവെടുപ്പും അന്വേഷണവും നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKidnapping
News Summary - Kidnapping of a young woman from Dubai: Five of the main culprits arrested
Next Story