പത്ത് വയസ്സുകാരിയെ കാറില് കയറ്റാന് ശ്രമം; രണ്ട് യുവാക്കള് അറസ്റ്റില്
text_fieldsമാനന്തവാടി: ട്യൂഷന് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന 10 വയസുകാരിയെ റോഡരികി ല് നിര്ത്തിയിട്ട കാറിലേക്ക് പിടിച്ചുവലിച്ച് കയറ്റാന് ശ്രമിച്ചെന്ന പരാതിയില് രണ ്ട് യുവാക്കൾ അറസ്റ്റിൽ. തൃശൂര് ചൂണ്ടല് കുന്നമത്തില് നിഖില് (27), കാട്ടിക്കുളംആനപ ്പാറ കുളത്തില് വീട്ടില് കെ.സി. ബൈജു (28) എന്നിവരെയാണ് മാനന്തവാടി പൊലീസ് ഇന്സ്പെക്ടര് പി.കെ. മണിയും സംഘവും അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരം കേസെടുത്ത പ്രതികളെ റിമാൻഡ് ചെയ്തു.
ഇക്കഴിഞ്ഞ ഞായറാഴ്ച മാനന്തവാടിയിൽനിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടിയെ താന്നിക്കലില്െവച്ച് കാറിൽ കയറ്റാൻ ശ്രമിെച്ചന്നാണ് പരാതി. പ്രതികളിലൊരാള് കുട്ടിയുടെ കൈയിൽ പിടിച്ചുവെക്കുകയും മറ്റൊരാള് വായ പൊത്തിപ്പിടിക്കുകയും ചെയ്തു. വായ പൊത്തിയ ആളുടെ കൈയില് കടിച്ചശേഷം കുട്ടി ഓടിരക്ഷപ്പെടുകയായിരുന്നു.
തുടര്ന്ന് രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില് പൊലീസ് അന്വേഷണം ഊർജിതമാക്കി. ആദ്യം കാര് കണ്ടെത്തുകയും പിന്നീട് പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടര്ന്ന്, കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില് കേസ് രജിസ്റ്റര് ചെയ്യുകയായിരുന്നു. പ്രതികളെ കുട്ടി തിരിച്ചറിഞ്ഞതോടെ അറസ്റ്റ് രേഖപ്പെടുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
