കാട്ടാക്കടയിൽ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
text_fieldsതിരുവനന്തപുരം: കാട്ടാക്കടയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. 10 വയസുകാരിയെ ആണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്നാണ് പരാതി. പൂവച്ചൽ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
ഞായറാഴ്ച പുലർച്ചെ മൂന്നുമണിക്കാണ് സംഭവം. കറുത്ത പാന്റും കാക്കി ഷർട്ടുമണിഞ്ഞ ആളാണ് വന്നതെന്നാണ് കുട്ടി പറയുന്നത്. അമ്മൂമ്മക്കും അനുജനുമൊപ്പം ഉറങ്ങിക്കിടക്കവെ കുട്ടിയുടെ അടുത്ത് അക്രമി എത്തുകയായിരുന്നു. കുട്ടി നിലവിളിച്ചതോടെ അക്രമി പിറകുവശത്തെ വാതിലിലൂടെ ഓടി രക്ഷപ്പെട്ടു.
വീട്ടിനുള്ളിൽ ആരോ ഉള്ളതായി കുട്ടിയുടെ മുത്തശ്ശിക്ക് നേരത്തേ സംശയം തോന്നിയിരുന്നു. എന്നാൽ കുട്ടിയുടെ അച്ഛനായിരിക്കും എന്ന് കരുതുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോഴേക്കും പെൺകുട്ടി തുടരെത്തുടരെ വിളിക്കുന്നത് കേട്ടാണ് മുത്തശ്ശി എഴുന്നേറ്റത്. അപ്പോഴാണ് പുറത്തുനിന്നുള്ള ആൾ വീട്ടിലുള്ളതായി മനസിലാക്കിയത്.
വാതിലുകളെല്ലാം പൂട്ടിയാണ് രാത്രി വീട്ടുകാർ ഉറങ്ങാൻ കിടന്നത്. എന്നാൽ പിറകു വശത്തെ വാതിൽ തുറന്നുകിടന്നിരുന്നു. അക്രമി വീട്ടിനുള്ളിൽ കടന്നതെന്ന് എങ്ങനെയാണെന്ന് മനസിലായിട്ടില്ല.
കുട്ടിയുടെ പിതാവ് അക്രമിയെ തിരഞ്ഞ് കുറച്ച് ദൂരം പിന്നാലെ ഓടിയെങ്കിലും കണ്ടെത്താനായില്ല.പ്രതിക്കായി കാട്ടാക്കട പൊലീസ് അന്വേഷണം ഊർജിതമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

