Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലുവയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

text_fields
bookmark_border
ആലുവയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
cancel

ആലുവ: തായിക്കാട്ടുകരയില്‍ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കുന്നത്തേരി - ദാറുസലാം റോഡില്‍ വെള്ളിയാഴ്ച  ഉച്ചക്ക് 12.30 നും ഒരുമണിക്കും ഇടയിലാണ്  സംഭവം. ജുമുഅ നമസ്‌കാരത്തിൻറെ സമയമായതിനാല്‍ ഈ പ്രദേശത്ത് ഈ സമയം ആരും ഉണ്ടായിരുന്നില്ല. ഓമ്‌നി വാന്‍ പോലെ സൈഡ് ഡോറുള്ള വാഹനത്തില്‍ എത്തിയവരാണ്  തന്നെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചതെന്നാണ്  കുട്ടി പറയുന്നത്. 

സമീപത്തെ ഹെല്‍ത് സ​​െൻററില്‍ പോയി മടങ്ങുകയായിരുന്ന കുട്ടിയുടെ അടുത്തേക്ക് വാന്‍ ഓടിച്ചെത്തിയവര്‍ പിടികൂടി വാനിലേക്ക് കയറ്റാനാണ്  ശ്രമിച്ചത്. കുട്ടി കുതറി മാറി കരഞ്ഞുകൊണ്ട് ഓടി രക്ഷപ്പെട്ടതിനെ  തുടര്‍ന്ന് കാര്‍ പോകുകയായിരുന്നു. 

ദാറുസലാം തണ്ടിരിക്കല്‍ റോഡിലൂടെ വാന്‍ കടന്നുകളഞ്ഞതായാണ് നാട്ടുകാര്‍ സംശയിക്കുന്നത്. കുട്ടിയുടെ വീടിൻറെ ജനല്‍ ചില്ലില്‍ കഴിഞ്ഞ ദിവസം കറുത്ത സ്‌റ്റിക്കര്‍ പതിച്ചിരുന്നു. എന്നാല്‍, വീട്ടുകാര്‍ ഇത് കാര്യമാക്കിയിരുന്നില്ല. വിവരമറിഞ്ഞ് ആലുവ ഈസ്‌റ്റ്  എസ്.ഐ എം.എസ്.ഫൈസല്‍ സംഭവ സ്‌ഥലത്തെത്തി പരിശോധന നടത്തി. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kidnapping attempt in aluva -Kerala news
Next Story