Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുതിർന്ന നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; മൂന്നാം പ്രതിയുടെ ജാമ്യാപേക്ഷ തള്ളി
text_fieldsbookmark_border
കൊച്ചി: നിർമാതാവിെൻറ ഭാര്യയായ മുതിർന്ന നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ മൂന്നാം പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. പയ്യന്നൂർ പൊന്നാംവയൽ എലവുങ്കൽ വീട്ടിൽ ഇ.കെ. സുനീഷിെൻറ (32) ജാമ്യാപേക്ഷയാണ് എറണാകുളം അഡീഷനൽ സെഷൻസ് കോടതി തള്ളിയത്. പ്രതിക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണം ഗൗരവതരമാണെന്നും അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഇൗ ഘട്ടത്തിൽ ജാമ്യത്തിൽ വിട്ടയക്കാൻ കഴിയില്ലെന്നും നിരീക്ഷിച്ചാണ് ജഡ്ജി മിനി എസ്.ദാസ് ജാമ്യാപേക്ഷ തള്ളിയത്. ഇക്കഴിഞ്ഞ 19 നാണ് ഇയാൾ അടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്.
2011ൽ തിരുവനന്തപുരത്തുനിന്ന് എറണാകുളം സൗത്ത് െറയിൽവേ സ്റ്റേഷന് മുന്നിൽ വന്നിറങ്ങിയ നടിയെ കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുമായി നടത്തിയ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് ഇയാൾ അടക്കമുള്ള പ്രതികൾ ചേർന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.

Next Story