Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസാരശേഷിയില്ലാത്ത...

സംസാരശേഷിയില്ലാത്ത ദമ്പതികളുടെ മകനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

text_fields
bookmark_border
സംസാരശേഷിയില്ലാത്ത ദമ്പതികളുടെ മകനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
cancel

തിരുവനന്തപുരം: തമലത്ത് സംസാരശേഷിയില്ലാത്ത ദമ്പതികളുടെ ഒരു വയസുകാരനായ മകനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. അക്രമികൾ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നത്​ കുട്ടിയുടെ അമ്മയുടെ ശ്രദ്ധയിൽപെട്ടതിനാൽ​ കുട്ടി രക്ഷപ്പെടുകയായിരുന്നു.

ഗീതു-മനോജ്​ ദമ്പതികളുടെ ഒരു വയസുള്ള മകൻ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നു. അമ്മ ശുചിമുറിയില്‍ പോയി വന്നപ്പോഴാണ് രണ്ടുപേര്‍ കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നത്​ കണ്ടതെന്ന്​ നാട്ടുകാര്‍ പറയുന്നു. ഗീതു അക്രമിയില്‍ നിന്ന് കുട്ടിയെ തട്ടിപ്പറിച്ചെടുക്കുകയായിരുന്നു.

അക്രമി മതില്‍ ചാടി കടന്നാണ് എത്തിയതെന്നും അക്രമി കത്തി കാണിച്ച് ഭീഷണപ്പെടുത്തുകയും മുളകുപൊടി എറിയുകയും ചെയ്തതായും ഇവര്‍ പൊലീസിനോട് പറ‍ഞ്ഞു. കരമന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്​.

Show Full Article
TAGS:kidnapp child abuse kerala news malayalam news 
News Summary - kidnap attempt of duff parents -kerala news
Next Story