Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൈനികനെ കേരള പൊലീസ് അറസ്റ്റ് ചെയ്യുന്ന വീഡിയോ പങ്കുവച്ച് ഖുശ്ബു; `എന്തുകൊണ്ട് ഈ ക്രൂരത പിണറായി വിജയന്‍ സര്‍...'

text_fields
bookmark_border
KhushbuSundar
cancel

കോഴിക്കോട്: സൈനികനെ കേരള പൊലീസ് അറസ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ച് നടിയും ബി.ജെ.പി നേതാവും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബു സുന്ദര്‍. എന്തുകൊണ്ട് ഈ ക്രൂരത, പിണറായി വിജയന്‍ സര്‍?, മുഖ്യമന്ത്രി പിണറായി വിജയനെ ടാ​ഗ് ചെയ്തുകൊണ്ട് ഖുഷ്ബു ട്വീറ്റ് ചെയ്തു.

ഒരു പ്രാദേശിക വിഷയത്തി​െൻറ പേരില്‍ ഒരു സൈനികനെ ബലപ്രയോ​ഗത്തിലൂടെ കേരള പൊലീസ് അറസ്റ്റ് ചെയ്യുന്നതായാണ് ആക്ഷേപം. മദ്രാസ് റെജിമെന്‍റിലെ നായിക് കിരണ്‍ കുമാറിനെയാണ് കേരള പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലം: കൊട്ടിയത്താണ് സംഭവം.

കിരണ്‍ കുമാര്‍ ഉള്‍പ്പെട്ട പരാതി അന്വേഷിക്കാനെത്തിയ തങ്ങളെ അദ്ദേഹം ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, പൊലീസ് സൈനികനെ ക്രൂരമായി മ‍ർദ്ദിക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആക്ഷേപം.

കൊട്ടിയം ചെന്താപ്പൂരിലെ എൻ.എസ്.എസ് കരയോഗം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തകര്‍ക്കമാണ് പ്രശ്നങ്ങളുടെ തുടക്കം. സൈനികനായ കിരണ്‍കുമാറിന്റെ പിതാവ് തുളസീധരന്‍ പിള്ള കരയോഗം ഓഫീസ് ആക്രമിച്ചുവെന്ന് കാണിച്ച് ഭാരവാഹികൾ പൊലീസിൽ പരാതി നൽകി. തനിക്ക് മര്‍ദ്ദനമേറ്റെന്ന് കാട്ടി തുളസീധരന്‍ പിള്ളയും പൊലീസിനെ സമീപിച്ചു.

വൈകിട്ടോടെ കരയോഗം പ്രസിഡന്റ് സുരേഷി​െൻറ വീട്ടിലെത്തി സ്ത്രീകളെ കിരണ്‍കുമാർ അസഭ്യം പറഞ്ഞു. ഇക്കാര്യം അന്വേഷിക്കാൻ എത്തിയ കൊട്ടിയം ഇന്‍സ്‌പെക്ടർ പി വിനോദ്, എസ് ഐ സുജിത് വി നായര്‍ എന്നിവരെ കിരണ്‍കുമാർ അക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Khushbu Sundar against Kerala Police
Next Story