Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസര്‍ക്കാര്‍...

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഖാദി മാസ്‌കുകള്‍ നിര്‍ബന്ധമാക്കുന്നു

text_fields
bookmark_border
khadi-mask
cancel

ക​ണ്ണൂ​ർ: സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ക്ക് ഖാ​ദി മാ​സ്‌​കു​ക​ള്‍ നി​ര്‍ബ​ന്ധ​മാ​ക്കു​ന്നു. എ​ല്ലാ സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ളും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും മാ​സ്‌​കു​ക​ള്‍ ഖാ​ദി ബോ​ര്‍ഡി​ല്‍നി​ന്ന് വാ​ങ്ങാ​ന്‍ സ​ര്‍ക്കാ​ര്‍ നി​ർ​ദേ​ശം ന​ല്‍കി. ഇ​തി‍​െൻറ ഭാ​ഗ​മാ​യി കേ​ര​ള ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ബോ​ര്‍ഡി‍​െൻറ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ കേ​ന്ദ​ങ്ങ​ളി​ല്‍നി​ന്നാ​യി മാ​സ്‌​കു​ക​ളു​ടെ ഉ​ൽ​പാ​ദ​നം ആ​രം​ഭി​ച്ചു. നൂ​റി​ലേ​റെ ത​വ​ണ ക​ഴു​കി ഉ​പ​യോ​ഗി​ക്കാ​ന്‍ പ​റ്റു​ന്ന ക​ട്ടി​യു​ള്ള ‘മ​നി​ല’ തു​ണി ഉ​പ​യോ​ഗി​ച്ചാ​ണ് ഖാ​ദി ബോ​ര്‍ഡ് മാ​സ്‌​കു​ക​ള്‍ നി​ര്‍മി​ക്കു​ന്ന​ത്.

വി​വി​ധ നി​റ​ങ്ങ​ളി​ലു​ള്ള മാ​സ്‌​കു​ക​ള്‍ ഖാ​ദി ബോ​ര്‍ഡി‍​െൻറ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍നി​ന്നും ല​ഭ്യ​മാ​വും. മാ​സ്‌​ക് ഒ​ന്നി​ന് 15 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. എ​ന്നാ​ല്‍ 100 എ​ണ്ണം​ വാ​ങ്ങു​ക​യാ​ണെ​ങ്കി​ല്‍ 13 രൂ​പ നി​ര​ക്കി​ല്‍ ല​ഭി​ക്കും. ക​ട്ടി​യു​ള്ള തു​ണി ആ​യ​തി​നാ​ല്‍ ഒ​രു പാ​ളി​യാ​ണ്. ഇ​ലാ​സ്​​റ്റി​ക് ഉ​ള്ള​തും കെ​ട്ടാ​ന്‍ ക​ഴി​യു​ന്ന ത​ര​ത്തി​ലു​ള്ള​തു​മാ​യ മാ​സ്‌​കു​ക​ളു​മാ​ണ് നി​ര്‍മി​ക്കു​ന്ന​ത്. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ത​ര​ത്തി​ലു​ള്ള ട്രെ​ന്‍ഡി മാ​സ്‌​കു​ക​ള്‍ വി​പ​ണി​യി​ലി​റ​ക്കു​മെ​ന്ന് ഖാ​ദി ബോ​ര്‍ഡ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ര്‍ എ​ന്‍. നാ​ര​യ​ണ​ന്‍ പ​റ​ഞ്ഞു.

ഖാ​ദി വ​സ്ത്ര​ങ്ങ​ള്‍ വാ​ങ്ങു​മ്പോ​ള്‍ അ​വ​ക്ക്​ അ​നു​യോ​ജ്യ​മാ​യ മാ​സ്‌​കു​ക​ള്‍ സൗ​ജ​ന്യ​മാ​യി ന​ല്‍കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ട​യി​ല്‍ ജി​ല്ല​യി​ല്‍നി​ന്ന് 20000 രൂ​പ​യു​ടെ മാ​സ്‌​കു​ക​ളാ​ണ് വി​റ്റ​ഴി​ച്ച​ത്. ക​ണ്ണൂ​രി​ലെ ഖാ​ദി ഗ്രാ​മ സൗ​ഭാ​ഗ്യ​യി​ല്‍നി​ന്ന് മാ​ത്ര​മാ​യി അ​യ്യാ​യി​രം രൂ​പ​യു​ടെ വി​റ്റു​വ​ര​വാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് മാ​നേ​ജ​ര്‍ കെ.​വി. ഫാ​റൂ​ഖ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskhadi boardmalayalam news
News Summary - Khadi mask for government staff-Kerala news
Next Story