കെ.ജി.ഒ.എ സംസ്ഥാന സമ്മേളനത്തിനു തുടക്കം
text_fieldsഡോ. എസ്.ആർ. മോഹനചന്ദ്രൻ, എം. ഷാജഹാൻ
കൽപറ്റ: കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ (കെ.ജി.ഒ.എ ) 59ാം സംസ്ഥാന സമ്മേളനത്തിന് കൽപറ്റയിൽ തുടക്കമായി. സംസ്ഥാന പ്രസിഡൻറ് ഡോ.എസ്.ആർ. മോഹനചന്ദ്രൻ പതാക ഉയർത്തി. സെക്രട്ടറി എം.എൻ. ശരത്ചന്ദ്രലാൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എ. ബിന്ദു വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. ചർച്ചയിൽ എ. സ്വരൂപ്, സജിതാ ദാസ് (ആലപ്പുഴ), കെ.വി. മനോജ്, പി. കവിത (എറണാകുളം), പി.എൻ. സുമേഷ്, രജിതാ വിൻസൻറ് (ഇടുക്കി), പി. ജലജ, സൻമ ജിഷ്ണു ദാസ് (കണ്ണൂർ), കെ.പി. ഗംഗാധരൻ, പി.കെ. ബാലകൃഷ്ണൻ (കാസർകോട്) ജി. വൈശാഖ് , ബിജിദാസ് (കൊല്ലം) ഡോ. പ്രശാന്ത് സോണി, കെ.ആർ. ഷെർളി (കോട്ടയം), കെ.വി. ലേഖ, ഡോ. കെ. മനോജ് (കോഴിക്കോട്) എ.പി. സുമേഷ്, വി.വി. സീജ (മലപ്പുറം) പി. മണികണ്ഠൻ, എം. സജിത (പാലക്കാട്), എസ്.ആർ. ജയചന്ദ്രൻ, എം.പി. സുജാത (പത്തനംതിട്ട), ആർ. സുരേഷ് ചന്ദ്രൻ, ഡോ. കെ.എം. ഷൈനി( തൃശൂർ), എൽ.ഡി. ലിപിൻ റോയി, ഡോ. രശ്മി ( തിരുവനന്തപുരം നോർത്ത്), എസ്. ജയകൃഷ്ണൻ, സ്മിത നല്ലിടം (തിരുവനന്തപുരം സൗത്ത്), ഡോ.കെ.വി. അമൽ രാജ്(വയനാട്) എന്നിവർ പങ്കെടുത്തു.
ഡോ. എസ്.ആർ. മോഹനചന്ദ്രൻ പ്രസിഡന്റ്
കൽപറ്റ: കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി ഡോ.എസ്.ആർ. മോഹനചന്ദ്രനെയും ജനറൽ സെക്രട്ടറിയായി എം. ഷാജഹാനെയും ട്രഷററായി എ. ബിന്ദുവിനെയും 59ാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. പി.പി. സുധാകരൻ, ഡോ. സിജി സോമരാജൻ, സി.കെ. ഷിബു ( വൈസ് പ്രസി) എം.എൻ. ശരത്ചന്ദ്രലാൽ, ഡോ. ഇ.വി. സുധീർ, ജയൻ പി. വിജയൻ (സെക്ര) എന്നിവരാണ് മറ്റു ഭാരവാഹികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

