You are here

മുതിർന്ന കോൺഗ്രസ് നേതാവ് കെ.ജി രാമചന്ദ്രൻ പിള്ള നിര്യാതനായി

17:07 PM
09/08/2019

ചെങ്ങന്നൂർ: മുതിർന്ന കോൺഗ്രസ് നേതാവും ഗാന്ധിയനുമായ മാന്നാർ നായർ സമാജം ഹൈസ്കൂളിലെ റിട്ട. അധ്യാപകൻ കുരട്ടിക്കാട്‌ കളയ്ക്കാട്ട് വീട്ടിൽ കെ.ജി രാമചന്ദ്രൻ പിള്ള (96) നിര്യാതനായി. 1647-ാ‍ം നമ്പർ എൻ.എസ്‌.എസ്‌ കരയോഗം സെക്രട്ടറി, ആലപ്പുഴ ഡി.സി.സി എക്സിക്യുട്ടീവ് കമ്മിറ്റിയംഗം, കർഷക കോൺഗ്രസ്‌ ആലപ്പുഴ ജില്ല സെക്രട്ടറി, ചെങ്ങന്നൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി, ഐ.എൻ.ടി.യു.സി മാന്നാർ സ്ഥാപകാംഗം, മാന്നാർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്‍റ് തുടങ്ങിയ പദവികൾ വഹിച്ചു.

ഭാര്യ: കായംകുളം കൃഷ്ണപുരം വെട്ടിക്കാട്ട്‌ കുടുംബാംഗം ശാന്തകുമാരിയമ്മ. മക്കൾ: ആർ. നാരായണപിള്ള, ഗീത പി. പിള്ള, പരേതയായ ഗിരിജാ ദേവി. മരുമക്കൾ: വേണുഗോപാൽ, ജയശ്രീ എൻ. പിള്ള, കെ.എൻ പുരുഷോത്തമൻ പിള്ള. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്‌.

Loading...
COMMENTS