Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രശസ്ത കീബോർഡിസ്റ്റ് എം.ഇ. ഇമ്മാനുവൽ മരിച്ച നിലയിൽ; മൃതദേഹം കണ്ടത് വീട്ടിലെ ​ലൈറ്റുകൾ അണയാത്തതിൽ സംശയം തോന്നി പൊലീസ് പരിശോധിച്ചപ്പോൾ

text_fields
bookmark_border
പ്രശസ്ത കീബോർഡിസ്റ്റ് എം.ഇ. ഇമ്മാനുവൽ മരിച്ച നിലയിൽ; മൃതദേഹം കണ്ടത് വീട്ടിലെ ​ലൈറ്റുകൾ അണയാത്തതിൽ സംശയം തോന്നി പൊലീസ് പരിശോധിച്ചപ്പോൾ
cancel

തൃപ്പൂണിത്തുറ: പ്രശസ്ത കീബോർഡിസ്റ്റ് എം.ഇ. ഇമ്മാനുവലിനെ (73) വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദയംപേരൂർ സുന്നഹദോസ് പള്ളിക്ക് സമീപം നെസ്റ്റ് മഷ്നശ്ശേരി വീട്ടിലാണ് മൃതദേഹം ക​ണ്ടെത്തിയത്.

വീട്ടിലെ ലൈറ്റുകൾ 2 ദിവസമായി തെളിഞ്ഞ് കിടന്നതിനാൽ സംശയം തോന്നിയ അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി വീട് തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

യേശുദാസ് അടക്കമുള്ള പ്രശസ്ത സംഗീതജ്ഞരുടെ ഒപ്പം ഇദ്ദേഹം കീബോർഡ് വായിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ ഒട്ടേറെ പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വെള്ളിയാഴ്ച ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ: ലിസിമോൾ. മക്കൾ: മിലി, മീര.

എം.ഇ.ഇമ്മാനുവൽ

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Keyboardist M.E. Emmanuel found dead
Next Story