ഭയം വിെട്ടാഴിയാതെ അനീഷ്; വരാനിരുന്നത് വലിയ ദുരന്തമാണെന്ന് കരുതിയില്ല
text_fieldsകോട്ടയം: മാന്നാനത്തെ വീട്ടിലെ അടുക്കള വാതിൽ തകർത്ത് രാത്രിയെത്തിയ സംഘം വടിവാൾ കഴുത്തിൽെവച്ച് പുറത്തേക്ക് കൊണ്ടുപോയപ്പോൾ വരാനിരിക്കുന്നത് വലിയൊരു ദുരന്തമാണെന്ന് അനീഷ് കരുതിയില്ല. തട്ടിക്കൊണ്ടുപോയ ക്വട്ടേഷൻ സംഘം തന്നെ ക്രൂരമർദനത്തിന് ഇരയാക്കിയശേഷം വഴിയിൽ ഇറക്കിവിട്ടപ്പോഴും ബന്ധുവായ െകവിെൻറ ജീവൻ രക്ഷിക്കാനായില്ലെന്ന ദുഃഖം ബാക്കിയാവുകയാണ്. സംഭവദിവസം അനീഷും കെവിനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അടുക്കള വാതിലിൽ ശക്തമായി ഇടിക്കുന്ന ശബ്ദംകേട്ടാണ് എഴുന്നേറ്റത്. രണ്ടുപേർ വീട്ടിനുള്ളിൽ നിൽക്കുന്നതാണ് കണ്ടത്. ഇവരുടെ കൈയിൽ വടിവാൾ അടക്കമുള്ള മാരകായുധങ്ങളും ഉണ്ടായിരുന്നു. ഒരാൾ വടിവാൾ കഴുത്തിൽവെച്ചശേഷം കെവിൻ എവിടെെയന്ന് ചോദിച്ചു. കെവിനെ വിളിക്കുന്നതിനിടെ കൂടുതൽ ആളുകൾ വീട്ടിനുള്ളിലേക്ക് കയറി.
നീനു എവിടെയാണ് താമസിക്കുന്നതെന്ന് ചോദിച്ച ഗുണ്ടസംഘം കെവിനെ ക്രൂരമായി മർദിച്ചു. മർദനം തടയാൻ എത്തിയ അനീഷിനെ ചവിട്ടി നിലത്തുവീഴ്ത്തിയ ശേഷം വീടുപകരണങ്ങൾ അടിച്ചുതകർത്തു. രണ്ടുപേരെയും വലിച്ചിഴച്ചാണ് വീട്ടിൽനിന്ന് പുറത്തിറക്കിയത്. തുടർന്ന് അനീഷിനെയും കെവിനെയും രണ്ട് വാഹനത്തിലായി കയറ്റി. വണ്ടിക്കുള്ളിൽവെച്ച് രണ്ടുപേരെയും ഗുണ്ടസംഘം അതിക്രൂരമായി മർദിച്ചു. മർദനമമേറ്റ് അവശനായ അനീഷ് തെന്മല എത്തിയപ്പോൾ ഛർദിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ കാറിൽനിന്ന് പുറത്തിറക്കിയ ഗുണ്ടസംഘം അനീഷിനോട് നാട്ടിലേക്ക് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. എന്നാൽ, കെവിൻ എവിടെയാണെന്നറിയാതെ പോകില്ലെന്ന് അനീഷ് അറിയിച്ചു. കെവിൻ തങ്ങളെ വെട്ടിച്ച് കാട്ടിലേക്ക് ഓടിപ്പോയെന്നായിരുന്നു ക്വട്ടേഷൻ സംഘത്തിെൻറ മറുപടി. തുടർന്ന് പുനലൂരിൽനിന്ന് പത്തനാപുരം വരെ അനീഷിനെ എത്തിച്ച സംഘം ടാക്സിയിൽ മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. ഇതിനു തയാറാകാതെ വന്നതോടെ ക്വട്ടേഷൻ സംഘത്തിെൻറ വാഹനത്തിൽ സംക്രാന്തിയിൽ എത്തിക്കുകയായിരുന്നുവെന്നും അനീഷ് പറഞ്ഞു.
ക്വേട്ടഷൻ സംഘത്തിന് വഴികാട്ടിയായത് പ്രാദേശിക രാഷ്ട്രീയബന്ധെമന്ന് സൂചന
കോട്ടയം: പ്രണയവിവാഹെത്ത തുടർന്ന് നവവരൻ കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടുപോകാൻ തെന്മലയിൽനിന്ന് എത്തിയ ക്വേട്ടഷൻ സംഘത്തിന് പ്രാദേശിക രാഷ്ട്രീയ ബന്ധമുണ്ടെന്ന് സൂചന. സ്ഥലത്തെക്കുറിച്ച് മുൻപരിചയമില്ലാത്തവർക്ക് പ്രാദേശിക സഹായമില്ലാതെ കൃത്യം നടത്തി മടങ്ങാനാവിെല്ലന്നാണ് അന്വേഷണസംഘത്തിെൻറ വിലയിരുത്തൽ. പ്രതികൾ ഉപയോഗിച്ച നമ്പറുകളിൽനിന്ന് പ്രദേശവാസികളിൽ ആരെയെങ്കിലും വിളിച്ചിട്ടുണ്ടോ എന്നതാണ് പരിശോധിക്കുന്നത്. സംഭവം നടന്ന മാന്നാനം പള്ളിത്താഴെ സി.പി.എമ്മിെൻറ ശക്തികേന്ദ്രങ്ങളിലൊന്നാണ്. ഈ സാഹചര്യത്തിൽ പ്രാദേശിക സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ സഹായം ക്വട്ടേഷൻ സംഘത്തിന് ലഭിച്ചോയെന്ന് സംശയമുണ്ട്.
കൊലപാതകം അന്വേഷിക്കാൻ ആറ് പ്രേത്യക സംഘങ്ങൾ
തിരുവനന്തപുരം: കെവിെൻറ കൊലപാതകം സംബന്ധിച്ച അന്വേഷണത്തിനായി ആറ് സംഘങ്ങളെ നിയോഗിച്ചതായി മുഖ്യമന്ത്രിയുടെ ഒാഫിസും ഡി.ജി.പിയും അറിയിച്ചു. കേസിലെ മുഴുവൻ പ്രതികളെയും പിടികൂടുന്നതിന് ഐ.ജി വിജയ് സാഖറെയുടെ നേതൃത്വത്തിൽ നാല് സ്ക്വാഡുകൾ രൂപവത്കരിച്ചിട്ടുണ്ട്. കൊല്ലം,കോട്ടയം ജില്ലകളിലായി അന്വേഷണത്തിന് വെവ്വേറെ ടീമുകളെ നിയോഗിച്ചു. ഇതുകൂടാതെ സി.ബി.സി.ഐ.ഡിയുടെ രണ്ടു ടീമും അന്വേഷണത്തിനുണ്ട്. രണ്ട് ജില്ലകളിലെ വിവിധ സ്ഥലങ്ങളുമായി പ്രതികൾക്ക് ബന്ധമുള്ളതുകൊണ്ടാണ് ഈരീതിയിൽ അന്വേഷിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം ഗാന്ധിനഗർ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എം.എസ്. ഷിബുവിനെ സസ്പെൻഡ് ചെയ്യുകയും കോട്ടയം എസ്.പിയെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഒാഫിസ് അറിയിച്ചു.
എസ്.പി ഹരിശങ്കർ ഓപറേഷനൽ ഹെഡ് ആയും കോട്ടയം ഡി.സി.ബി ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥി മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായും രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘത്തിൽ വി.ജി. വിനോദ്കുമാർ (ഡിവൈ.എസ്.പി, പാല), എസ്. അശോക് കുമാർ (ഡിവൈ.എസ്.പി, ഇ.ഒ.ഡബ്ല്യു, കോട്ടയം), ജി. ഗോപകുമാർ (ഇൻസ്പെക്ടർ) എന്നിവർ അംഗങ്ങളാണ്. അന്വേഷണം വേഗത്തിൽ നടത്തണമെന്നും അന്വേഷണത്തിെൻറ മേൽനോട്ട ചുമതലയുള്ള ദക്ഷിണമേഖല എ.ഡി.ജി.പി അനിൽകാന്തിന് റിപ്പോർട്ട് ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
