കെവിേൻറത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം; പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ നൽകി
text_fieldsകോട്ടയം: പ്രണയവിവാഹത്തിെൻറപേരിൽ വധുവിെൻറ വീട്ടുകാർ തട്ടിക്കൊണ്ടുപോയ കോട്ടയം എസ്.എച്ച് മൗണ്ട് നട്ടാേശരി പിലാത്തറ കെവിൻ പി. ജോസഫിേൻറത് മുങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. വെള്ളം ഉള്ളിൽെചന്നാണ് മരണം. കെവിെൻറ ശരീരത്തിൽ ഏറെ പരിക്കുകൾ ഉണ്ടെങ്കിലും ഇത് മരണകാരണമല്ലെന്നാണ് റിപ്പോർട്ടിലെ സൂചന. മരണത്തിനുമുമ്പ് ക്രൂരമർദനമേറ്റെന്നും ജനനേന്ദ്രിയം ചതഞ്ഞ നിലയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൽ 15ഒാളം മുറിവാണ് കണ്ടെത്തിയത്. മുഖത്തടക്കം ചതഞ്ഞപാടുകളും ഏറെ. ആയുധങ്ങൾ ഉപയോഗിച്ച് കുത്തിയതരത്തിലുള്ള പാടുകളുമുണ്ട്. കണ്ണിനും കാര്യമായ പരിക്കുണ്ട്.
അതേസമയം, ആന്തരികാവയവങ്ങളുടെ പരിശോധനഫലത്തിനു ശേഷമാകും അന്തിമറിപ്പോർട്ട്. പോസ്റ്റ്മാർട്ടം നടത്തിയ പൊലീസ് സർജൻ കോട്ടയം ഡിവൈ.എസ്.പിക്ക് പ്രാഥമിക വിവരങ്ങൾ കൈമാറുകയായിരുന്നു. ആർ.ഡി.ഒയുടെ മേൽനോട്ടത്തിലായിരുന്നു പോസ്റ്റ്മോർട്ടം: അന്തിമറിപ്പോർട്ട് ലഭിച്ചശേഷെമ മരണകാരണം വ്യക്തമാകൂവെന്ന് അന്വേഷണസംഘം അറിയിച്ചു. ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതം മരണകാരണമായോ എന്ന് പരിശോധനഫലം ലഭിച്ചശേഷം വിദഗ്ധ ഡോക്ടർമാരുടെ സംഘം വിലയിരുത്തും.
പ്രാഥമിക നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ അേന്വഷണസംഘം വിവിധ സാധ്യതകൾ പരിശോധിച്ചുവരുകയാണ്. മുക്കിക്കൊന്നതാണോയെന്നാണ് പ്രധാനമായി അന്വേഷിക്കുന്നത്. ഇതിനുള്ള സാഹചര്യത്തെളിവുകളും പരിശോധിക്കും. ക്രൂരമായി മർദിച്ച് മൃതപ്രായമായപ്പോൾ വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞതാണോ, ഒാടി രക്ഷപ്പെട്ടപ്പോൾ കെവിൻ വെള്ളത്തിൽ വീണതാണോ, ആക്രമിസംഘം ഒാടിച്ചപ്പോൾ വെള്ളത്തിൽ വീണതാണോ തുടങ്ങിയ സാധ്യതകളും തള്ളാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. കെവിന് നീന്തൽ അറിയില്ലെന്ന് ബന്ധുക്കൾ അന്വേഷണസംഘത്തെ അറിയിച്ചിട്ടുണ്ട്.
രാത്രി കാർ നിർത്തിയപ്പോൾ കെവിൻ ഒാടിരക്ഷപ്പെെട്ടന്നും പിറ്റേന്നാണ് മരണവിവരം അറിഞ്ഞതെന്നുമാണ് കഴിഞ്ഞദിവസം പിടിയിലായവർ നൽകിയ മൊഴി. ഇത് പൂർണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കെവിെനാപ്പം തട്ടിക്കൊണ്ടുപോയ അനീഷിനോടും ഗുണ്ടസംഘം ആദ്യം കെവിൻ ഒാടിരക്ഷപ്പെെട്ടന്ന് പറഞ്ഞെങ്കിലും പിന്നീട് പെൺകുട്ടിയെ മടക്കിവിട്ടില്ലെങ്കിൽ കെവിനെ കാണാൻ കഴിയില്ലെന്നും ഭീഷണിപ്പെടുത്തിയിരുന്നു.
അതേസമയം, കേസിൽ ഷാനു അടക്കമുള്ള പ്രതികൾ മുൻകൂർ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചു. കെവിന്‍റെ ഭാര്യ പിതാവ് ചാക്കോ, മകൻ ഷാനു ചാക്കോ എന്നിവരാണ് ഹൈകോടതിയെ സമീപിച്ചത്. എഫ്.ഐ.ആറിൽ കൊലക്കുറ്റം അടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയിട്ടില്ല. വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപെടുത്തൽ, മുറിവേൽപിക്കൽ, സാമ്പത്തിക നഷ്ടമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകളാണുള്ളത്. പൊലിസ് നിരന്തരം വേട്ടയാടുകയാണെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
