Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെവിൻ വധം: എസ്​.ഐയെ...

കെവിൻ വധം: എസ്​.ഐയെ തിരിച്ചെടുത്തതിന്​ പിന്നിൽ രാഷ്​ട്രീയ ഇടപെടലെന്ന്​ കുടുംബം

text_fields
bookmark_border
കെവിൻ വധം: എസ്​.ഐയെ തിരിച്ചെടുത്തതിന്​ പിന്നിൽ രാഷ്​ട്രീയ ഇടപെടലെന്ന്​ കുടുംബം
cancel

കോട്ടയം: കെവിൻ വധക്കേസിൽ കൃത്യവിലോപത്തെ തുടർന്ന്​ സസ്പെൻഷനിലായ മുൻ എസ്.ഐ ഷിബുവിനെ തിരിച്ചെടുത്തതിനു പിന്ന ിൽ രാഷ്​ട്രീയ ഇടപെടലെന്ന്​ കെവി​ൻെറ പിതാവ് ജോസഫ്​​. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. < /p>

എസ്​.ഐയെ തിരിച്ചെടുത്തതിൽ ദുരൂഹതയുണ്ട്​. കെവിൻ മരിച്ചിട്ട്​ ഒരു വർഷം തികയുന്ന ദിവസം തന്നെ എസ്​.ഐ ഷിബുവിനെ തിരിച്ചെടുത്തത്​ വൈരാഗ്യം തീർക്കുന്നതുപോലെയാണ്​. പൊലീസ് നടപടിക്കെതിരെ മുഖ്യമന്ത്രി, ഡി.ജി.പി, പ്രതിപക്ഷ നേത ാവ്​, മനുഷ്യാവകാശ കമീഷൻ എന്നിവർക്ക് പരാതി നൽകുമെന്നും െകവിന്‍റെ പിതാവ്​ പറഞ്ഞു.

കെവിനെ തട്ടിക്കൊണ്ട​ുപേ ായതിനെ തുടർന്ന്​ രാവിലെ ആറരക്ക്​ തന്നെ താൻ പൊലീസ്​ സ്​റ്റേഷനിലെ​ത്തിയെങ്കിലും എസ്​.ഐ ഷിബു ഗൗനിച്ചില്ല. വൈകീ ട്ട്​ വരെ അവിടെ നിന്നിട്ടും എന്തിനാണ്​ വന്നതെന്നു പോലും ചോദിച്ചില്ല. പിന്നീട്​ ഡിവൈ.എസ്​.പി വന്നതിനു ശേഷമാണ ്​ തുടർ നടപടി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഷിബു കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ആയിരിക്കെയാണ് കെവിൻ കൊല്ലപ്പെട്ടത്. സമയബന്ധിതമായി ഷിബു ഇടപെട്ടിരുന്നെങ്കിൽ അക്രമിസംഘത്തിൽ നിന്ന് കെവിനെ രക്ഷിക്കാമായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്. ഏതാനും മാസങ്ങൾക്ക്​ മുമ്പ്​ ഷിബുവിന്​ പുറത്താക്കൽ നോട്ടീസ്​ നൽകിയിരുന്നു. ഈ നോട്ടീസിന്​ ഷിബു നൽകിയ വിശദീകരണം തൃപ്​തികരമാണെന്ന്​ കാണിച്ചാണ്​ ഐ.ജി ഷിബുവിനെ തിരിച്ചെടുത്തത്​. എസ്.ഐ തെറ്റ് സമ്മതിക്കുന്നുണ്ടെന്നും സാധാരണ നടപടിക്രമത്തിലെ വീഴ്ച മാത്രമാണ് സംഭവിച്ചതെന്നാണ് ഐ.ജിയുടെ വിശദീകരണമെന്നാണ് ലഭിക്കുന്ന വിവരം.

തിരിച്ചെടുത്തതിൽ പ്രതിഷേധം

കോ​ട്ട​യം: കെ​​വി​​ൻ ​കേ​സ്​​ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ കൃ​​ത്യ​​വി​​ലോ​​പം ക​​ണ്ടെ​​ത്തി​​യ​തി​നെ​തു​ട​ർ​ന്ന്​ പി​രി​ച്ചു​വി​ട​ൽ നോ​ട്ടീ​സ്​ ന​ൽ​കി​യി​രു​ന്ന പൊ​ലീ​സ്​ സ​ബ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ എം.​​എ​​സ്. ഷി​​ബു​വി​നെ തി​രി​ച്ചെ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധം. കെ​വി​​െൻറ കു​ടും​ബ​ത്തി​നു​പി​ന്നാ​ലെ ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യ​ട​ക്കം പ്ര​തി​പ​ക്ഷ​നേ​താ​ക്ക​ളും തീ​രു​മാ​ന​ത്തി​നെ​തി​രെ രം​ഗ​ത്തു​വ​ന്നു. കേ​സ്​ അ​ട്ടി​മ​റി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ വീ​ഴ്​​ച​യു​ണ്ടെ​ന്ന്​ ക​ണ്ടെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​നെ സ​ർ​വി​സി​ൽ തി​രി​ച്ചെ​ടു​ത്ത​തെ​ന്ന്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

നേ​ര​ത്തേ ഷി​ബു​വി​ന്​ ജി​ല്ല​യി​ൽ പു​ന​ർ​നി​യ​മ​നം ന​ൽ​ക​രു​തെ​ന്ന്​ കോ​ട്ട​യം​ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ഹ​രി​ശ​ങ്ക​ർ ഐ.​ജി​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സ​സ്​​പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന്​ കോ​ട്ട​യം ജി​ല്ല കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വ​വും അ​റി​യി​ച്ചു.
കെ​വി​ൻ കൊ​ല്ല​െ​പ്പ​ടു​േ​മ്പാ​ൾ ഗാ​ന്ധി​ന​ഗ​ർ എ​സ്.​ഐ​യു​ടെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്നു എം.​​എ​​സ്. ഷി​​ബു​വി​​െൻറ സ​സ്​​പെ​ൻ​ഷ​ൻ കെ​വി​​െൻറ ഒ​ന്നാം ഓ​ര്‍മ​ദി​ന​മാ​യി​രു​ന്ന ചൊ​വ്വാ​ഴ്​​ച​യാ​ണ്​ പി​ൻ​വ​ലി​ച്ച​ത്.

കോ​​ട്ട​​യം അ​​ഡ്​​​മി​​നി​​സ്​​​ട്രേ​​ഷ​​ൻ ഡി​​വൈ.​​എ​​സ്.​​പി​​യാ​​യി​​രു​​ന്ന വി​​​നോ​​​ദ്​ പി​​​ള്ള​​​യു​​ടെ അ​​ന്വേ​​ഷ​​ണ റി​​പ്പോ​​ർ​​ട്ടി​​​​െൻറ അ​​ടി​​സ്ഥാ​ന​​ത്തി​​ലാ​​യി​രു​ന്നു ഷി​ബു​വി​ന്​ കൊ​​ച്ചി റേ​​ഞ്ച്​ ​െഎ.​​ജി വി​​ജ​​യ്​ സാ​​ഖ​​റെ പി​രി​ച്ചു​വി​ട​ൽ നോ​​ട്ടീ​​സ്​ ന​​ൽ​​കി​യ​ത്.
എ​സ്.​ഐ​യു​ടെ സ​സ്​​പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ച​തി​നെ​തി​രെ, കെ​വി​​െൻറ ഭാ​ര്യ നീ​നു​വും രം​ഗ​ത്തെ​ത്തി. സ​ർ​ക്കാ​ർ പ്ര​തി​ക​ൾ​ക്കൊ​പ്പ​മാ​ണെ​ന്നും ത​ങ്ങ​ൾ​ക്ക്​ നീ​തി നി​ഷേ​ധി​ച്ച​താ​യും നീ​നു പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policekerala newsmalayalam newsKevin MurderSI shibu
News Summary - kevin murder; SI Backs to service, father alleges politics behind the decision -kerala news
Next Story