കെവിൻ വധം: പൊലീസിൽ ഭിന്നത രൂക്ഷം
text_fieldsകോട്ടയം: പ്രണയവിവാഹത്തെത്തുടർന്നുള്ള കെവിെൻറ മരണവുമായി ബന്ധപ്പെട്ട് പൊലീസിൽ ഭിന്നത രൂക്ഷം. വിഷയം കൈകാര്യം ചെയ്തതിൽ ഗാന്ധിനഗർ എസ്.െഎക്കുണ്ടായ വീഴ്ചയും വിവരം റിപ്പോർട്ട് ചെയ്യുന്നതിലെ പാളിച്ചകളുമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇത്രയും ഗൗരവമുള്ള കേസ് ലോക്കൽ പൊലീസും സ്പെഷൽ ബ്രാഞ്ചും വ്യക്തമായി റിപ്പോർട്ട് ചെയ്യാതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് ഉന്നത ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നു.
ഒരു കാരണവശാലും സംഭവത്തിെൻറ ഉത്തരവാദിത്തത്തിൽനിന്ന് പൊലീസിന് ഒഴിഞ്ഞുമാറാനാകില്ലെന്ന നിലപാടിലാണ് അന്വേഷണസംഘം. അതുകൊണ്ടുതന്നെ കൂടതൽ പേർക്കെതിരെ നടപടി വേണമെന്നും ഉന്നത ഉദ്യോഗസ്ഥർ ഡി.ജി.പിക്ക് റിപ്പോർട്ട് നൽകി. കൊച്ചി റേഞ്ച് െഎ.ജിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കൂടുതൽ നടപടിയുണ്ടാകും.
പ്രണയവിവാഹത്തിെൻറ പേരിൽ ഭാര്യാസഹോദരനും ക്വേട്ടഷൻ സംഘവും േചർന്ന് തട്ടിക്കൊണ്ടുപോയ കെവിൻ ജോസഫിെന കെണ്ടത്തണമെന്ന് പിതാവ് ജോസഫും കെവിെൻറ ഭാര്യ നീനുവും ഗാന്ധിനഗർ പൊലീസിൽ നൽകിയ പരാതിയെക്കുറിച്ച് എസ്.െഎയോ എ.എസ്.െഎയോ ഉത്തരവാദപ്പെട്ടവരെ അറിയിച്ചിരുന്നില്ലെന്ന് സ്ഥാനചലനം നേരിട്ട മുൻ കോട്ടയം ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ് വെളിപ്പെടുത്തി.
ഇക്കാര്യത്തിൽ സ്പെഷൽ ബ്രാഞ്ചിനും ഗാന്ധിനഗർ പൊലീസിനും ഗുരുതര വീഴ്ചയുണ്ടായി. സ്റ്റേഷനിൽ നടന്ന സംഭവങ്ങൾ സംബന്ധിച്ച് ഉച്ചക്ക് ഒരുമണിക്ക് സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി നൽകിയ വിവരങ്ങളെല്ലാം അപൂർണമായിരുന്നു. നീനുവും കെവിെൻറ പിതാവും സ്റ്റേഷനിൽ എത്തിയതിനെക്കുറിച്ചോ പരാതിയെക്കുറിച്ചോ ഒന്നും അറിഞ്ഞിരുന്നില്ല. വിവരങ്ങൾ അറിഞ്ഞത് വളരെ വൈകിയാണ്. എസ്.െഎയുെട നടപടി ഗുരുതര വീഴ്ചയാണെന്ന് കണ്ടെത്തിയതോടെ അടിയന്തര വിശദീകരണം തേടി. മറുപടി തൃപ്തികരമായിരുന്നില്ല.
എസ്.െഎ വിവരം കൃത്യമായി അറിയിച്ചിരുന്നെങ്കിൽ നിമിഷങ്ങൾക്കകം പ്രതികളെയും അവർ സഞ്ചരിച്ച വാഹനങ്ങളും കസ്റ്റഡിയിൽ എടുക്കാനാകുമായിരുന്നു. കോട്ടയം ജില്ലയിൽ വയർെലസ് സംവിധാനമുള്ള 33 വാഹനങ്ങൾ വിവിധ ഭാഗങ്ങളിലുണ്ട്. എസ്.െഎ അറിയിച്ചിരുന്നെങ്കിൽ ജില്ല അതിർത്തിക്കപ്പുറം പ്രതികൾ പോകുമായിരുന്നില്ല. ക്വേട്ടഷൻ സംഘത്തെക്കുറിച്ചും അറിഞ്ഞിരുന്നില്ല -അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
