Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗാന്ധിനഗർ പൊലീസ് സ്റ്റേഷന് മുമ്പിൽ പ്രതിപക്ഷ പ്രതിഷേധം; സംഘർഷം

text_fields
bookmark_border
  • കോട്ടയം ജില്ലയിൽ ചൊവ്വാഴ്ച ബി.ജെ.പി ഹർത്താൽ
ഗാന്ധിനഗർ പൊലീസ് സ്റ്റേഷന് മുമ്പിൽ പ്രതിപക്ഷ പ്രതിഷേധം; സംഘർഷം
cancel

ഗാന്ധിനഗർ: കോട്ടയം മാന്നാനത്ത് നിന്ന്​ ഭാര്യാ വീട്ടുകാർ തട്ടിക്കൊണ്ടു പോയ നവവരനെ കണ്ടെത്തുന്നത് വൈകിപ്പിച്ച പൊലീസ് നടപടിയിൽ പ്രതിഷേധം ശക്തം. അന്വേഷണം വൈകിപ്പിച്ച ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് അടക്കമുള്ള സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തി.

സ്റ്റേഷന് മുമ്പിൽ കോട്ടയം എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. കോട്ടയത്തെ സി.പി.എം നേതാക്കൾക്ക് കെവിനെ തട്ടിക്കൊണ്ടു പോയതിൽ പങ്കുണ്ടെന്ന് തിരുവഞ്ചൂർ ആരോപിച്ചു. കൊലപാതക കേസ് എ.ഡി.ജി.പി (ക്രൈംസ്) അന്വേഷിക്കണമെന്ന് തിരുവഞ്ചൂർ ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കേരളാ കോൺഗ്രസ് എം നേതാവ് കെ.എം. മാണിയും സമരത്തിൽ പങ്കെടുത്തു. മുൻ എം.എൽ.എ ജോസഫ് വാഴക്കൻ, മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുരേഷ്, ഡി.സി.സി പ്രസിഡന്‍റ് ജോഷി ഫിലിപ്പ് എന്നിവരും പങ്കെടുക്കുന്നുണ്ട്. 

പ്രതിഷേധത്തിനിടെ ഗാന്ധിനഗർ സ്റ്റേഷനിൽ കോട്ടയം എസ്.പി എത്തിയത് സംഘർഷത്തിന് ഇടയാക്കി. യൂത്ത്കോൺഗ്രസ് പ്രവർത്തകർ എസ്.പിയെ കൊടി കൊണ്ട് അടിച്ചു. സ്ഥലത്തെത്തിയ ഐ.ജി വിജയ് സാക്കറെയും തിരുവഞ്ചൂർ രാധാകൃഷ്ണനും തമ്മിൽ വാക്കുതർക്കം ഉണ്ടായി.   

അതിനിടെ, രമേശ് ചെന്നിത്തല കെവിന്‍റെ വീട് സന്ദർശിച്ചു. കോട്ടയം നട്ടാശ്ശേരി എസ്.എച്ച് മൗണ്ടിലെ വീട്ടിലെത്തിയ ചെന്നിത്തല കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

കോൺഗ്രസിനെ കൂടാതെ ബി.ജെ.പി, എ.ഐ.വൈ.എഫ്, സി.എസ്.ഡി.എസ് എന്നിവരുടെ പ്രവർത്തകരും പൊലീസ് സ്റ്റേഷന് മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തുന്നുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kevin Murder Case: Youth Congress Protest in Gandhi Nagar Station -Kerala News
Next Story