Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെവിൻ വധക്കേസിലെ സാക്ഷിയെ പ്രതികൾ മർദിച്ചു
text_fieldsbookmark_border
കോട്ടയം: കെവിൻ വധക്കേസിലെ സാക്ഷിക്ക് പ്രതികളുടെ മർദനമേറ്റു. 37ാം സാക്ഷി രാജേഷിനെയാണ് ആറാം പ്രതി മനു, 13ാം പ്ര തി ഷിനു എന്നിവർ ചേർന്ന് മർദിച്ചത്. കോടതിയിൽ സാക്ഷി പറയരുതെന്നാവശ്യപ്പെട്ടായിരുന്നു മർദനമെന്നും രജേഷ് വ്യക്തമാക്കി.
കെവിനെയും സുഹൃത്ത് അനീഷിനെയും തട്ടിക്കൊണ്ട് പോയ കാര്യം പതിനൊന്നാം പ്രതിയായ ഫസിൽ തന്നോട് പറഞ്ഞിരുന്നുവെന്നായിരുന്നു രാജേഷിന്‍റെ മൊഴി.
പുനലൂരിൽ നിന്ന് കോട്ടയത്തേക്ക് വരുമ്പോഴായിരുന്നു മർദ്ദനമെന്നാണ് രാജേഷ് കോടതിയിൽ പറഞ്ഞത്. പുനലൂർ പൊലീസ് എ.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
