കെവിൻ വധക്കേസിൽ വിധി ഇന്ന്
text_fieldsകോട്ടയം: കെവിൻ വധക്കേസിൽ വ്യാഴാഴ്ച വിധി പ്രഖ്യാപിക്കുേമ്പാൾ ഒപ്പം ആകാംക്ഷ ദുരഭി മാനക്കൊലയോയെന്ന വിധിതീർപ്പിൽ. ദുരഭിമാനക്കൊലയെന്ന് കോടതി കണ്ടെത്തിയാൽ കേരളത് തിലെ ആദ്യ കേസായി കെവിൻവധം മാറും. ശിക്ഷയിലും ഇത് പ്രതിഫലിക്കും. നിലവിൽ ദുരഭിമാനക്ക ൊലയുടെ ഗണത്തിൽപ്പെടുത്തിയായിരുന്നു കേസിെൻറ വിചാരണയെങ്കിലും കോടതി ഇതുസംബന് ധിച്ച് വ്യക്തത വരുത്തിയിരുന്നില്ല.
നേരത്തേ ഈമാസം 14ന് വിധി പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും കേസ് പരിഗണിച്ച കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എസ്. ജയചന്ദ്രൻ, സംഭവം ദുരഭിമാനക്കൊലയാണോയെന്നതിൽ വ്യക്തത വരുത്തണമെന്ന് നിർദേശിച്ചു. തുടർന്ന് േപ്രാസിക്യൂഷെൻറയും പ്രതിഭാഗത്തിെൻറയും വാദം കേട്ടു. കെവിേൻറത് ദുരഭിമാനക്കൊലയാണെന്ന് േപ്രാസിക്യൂഷൻ ആവർത്തിച്ചു. ജസ്റ്റിസ് മാർഖണ്ഡേയ കഠ്ജുവിെൻറ വിധിന്യായം ചൂണ്ടിക്കാട്ടി കേസ് അപൂർവങ്ങളിൽ അപൂർവമെന്ന് േപ്രാസിക്യൂഷൻ വാദിച്ചു.
ഈ വാദങ്ങളെ എതിർത്ത പ്രതിഭാഗം, കെവിെൻറയും നീനുവിെൻറയും വിവാഹം ഒരുമാസത്തിനകം നടത്താമെന്ന് പിതാവ് ചാക്കോ സമ്മതിച്ചിരുന്നതായി ചൂണ്ടിക്കാട്ടി. പ്രതിപ്പട്ടികയിലുള്ളവർ വ്യത്യസ്ത ജാതികളിലുള്ളവരാണെന്നും ഇവർ വാദിച്ചു. തുടർന്ന് കേസ് വ്യാഴാഴ്ചയിലേക്ക് കോടതി മാറ്റുകയായിരുന്നു.
അതിവേഗ വിചാരണക്കൊടുവിലാണ് കേരളത്തെ ഞെട്ടിച്ച കെവിൻ കൊലക്കേസിൽ വിധിവരുന്നത്. ഹൈകോടതിയുടെ പ്രത്യേക അനുമതി വാങ്ങി കൂടുതൽ സമയം കോടതി പ്രവർത്തിച്ച് മൂന്നുമാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
