കെവിെൻറ കൊലപാതകം: മൂന്ന് പേർ കൂടി കീഴടങ്ങി
text_fieldsകോട്ടയം: പ്രണയവിവാഹത്തിെൻറ പേരിൽ തട്ടിക്കൊണ്ടുപോയ കെവിൻ കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് പേർ കൂടി കീഴടങ്ങി. വിഷ്ണു, ഷിനു, ഷാനു എന്നിവരാണ് കീഴടങ്ങിയത്. കോയമ്പത്തൂരിൽ ഒളവിൽ കഴിയുകയായിരുന്ന ഇവർ പാലക്കാട് പുതുനഗരം പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. അതേ സമയം കെവിെൻറ അന്തിമ പോസ്റ്റ്േമാർട്ടം റിപ്പോർട്ട് വൈകുന്നത് അന്വേഷണ സംഘത്തെ കുഴക്കുന്നുണ്ട്. കെവിൻ കാറിൽനിന്ന് ചാടിപ്പോയതാണെന്ന മൊഴിയിൽ പ്രതികൾ ഉറച്ചുനിൽക്കുകയാണ്, ഒറ്റക്കും കൂട്ടായും ചോദ്യം ചെയ്തിട്ടും മൊഴിയിൽ മാറ്റം വരുത്തിയിട്ടുമില്ല. ഇത് ആസൂത്രിതമാണോയെന്ന സംശയം പ്രകടിപ്പിക്കുേമ്പാഴും അതേ നിഗമനമാണ് പൊലീസും പങ്കുവെക്കുന്നത്. തട്ടിക്കൊണ്ടുപോയശേഷം വിട്ടയച്ച അനീഷിെൻറ എഫ്.െഎ.ആറിലെ മൊഴിയും പ്രതികളുെട മൊഴിയും തമ്മിൽ വൈരുദ്ധ്യമൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് അന്വേഷണസംഘം തലവൻ ഐ.ജി വിജയ് സാഖറെ പറയുന്നത്. ചാടിപ്പോയെന്ന നിഗമനം അദ്ദേഹം ആവർത്തിക്കുന്നുമുണ്ട്. എന്നാൽ, പിന്നീട് എന്തുസംഭവിച്ചെന്ന് വ്യക്തമാക്കാൻ കഴിയുന്നില്ല. റിമാൻഡ് റിപ്പോർട്ടിൽ കെവിനെ പുഴയിലേക്ക് ഒാടിച്ചിറക്കുകയാണെന്ന് പറയുന്നുണ്ടെങ്കിലും മരണകാരണത്തെക്കുറിച്ച് വ്യക്തമായ സൂചനകളില്ല.
സംഭവം നടന്ന ദിവസം നൽകിയ മൊഴിക്കുശേഷം അനീഷ് മറ്റ് പല സംഭവങ്ങളും മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. അതൊന്നും പൊലീസ് രേഖകളില്ല. മർദനമേറ്റ് തളർന്നതിനാലും അക്രമത്തിെൻറ ഭീതി വിട്ടുമാറാത്തതിനാലും അന്നത്തെ മൊഴി പൂർണമല്ലെന്ന വിലയിരുത്തലുകളുമുണ്ട്. എന്നാൽ, ഇേതക്കുറിച്ച് കൂടുതൽ വിവരങ്ങൾ തേടാനോ അനീഷിെൻറ മൊഴി വീണ്ടും രേഖപ്പെടുത്താനോ പൊലീസ് തയാറായിട്ടില്ല. പകരം അനീഷിെൻറ മൊഴിയും പ്രതികളുടെ മൊഴിയും സാമ്യമുണ്ടെന്ന് ആവർത്തിക്കുകയാണ് പൊലീസ്. അനീഷ് പിന്നീട് പറഞ്ഞ കാര്യങ്ങൾ പലതും തള്ളിക്കളയുകയും ചെയ്തു. സത്യം കെണ്ടത്തുമെന്നും അന്വേഷണം പുരോഗമിക്കുന്നുെവന്നുമാണ് ഇതേക്കുറിച്ച് െഎ.ജിയുടെ പ്രതികരണം. കെവിൻ മുങ്ങിമരിച്ചതാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിെല പ്രഥമിക നിഗമനം. വെള്ളത്തിൽ മുക്കി െകാന്നതാണോ, സ്വയം വീണപ്പോൾ മുങ്ങി മരിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനായിട്ടില്ല. മർദനമേറ്റ് ബോധം മറഞ്ഞ കെവിനെ പുഴയിൽ വലിച്ചെറിഞ്ഞതായിരിക്കുമോയെന്ന സംശയവുമുണ്ട്. ഇതടക്കമുള്ളവ സ്ഥിരികരിക്കണമെങ്കിൽ അന്തിമ പോസ്റ്റ്േമാർട്ടം റിേപ്പാർട്ട് ലഭിക്കണം.
അതിനിടെ, അറസ്റ്റിലായ ഗാന്ധിനഗർ എ.എസ്.ഐ ബിജു, ൈഡ്രവർ അജയകുമാർ എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഇരുവരെയും കസ്റ്റഡിയിൽ വാങ്ങാൻ ശനിയാഴ്ച കോടതിയിൽ അപേക്ഷ നൽകുമെന്ന് ജില്ല െപാലീസ് മേധാവി ഹരിശങ്കർ പറഞ്ഞു. കസ്റ്റഡിയിലുള്ള പ്രതികളുടെ ചോദ്യം ചെയ്യൽ ശനിയാഴ്ച പൂർത്തിയാകുമെന്നും എസ്.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
