കെവിൻ വധം: വീഴ്ചവരുത്തിയ പൊലീസുകാരെ പിരിച്ചുവിടാൻ നീക്കം
text_fieldsകോട്ടയം: മാന്നാനത്തെ വസതിയിൽനിന്ന് കെവിനെ തട്ടിക്കൊണ്ടുേപായ വിവരം ഗാന്ധിനഗർ എസ്.െഎ എം.എസ്. ഷിബുവും പൊലീസുകാരും മേലധികാരികളിൽനിന്ന് മറച്ചുവെച്ചത് 14 മണിക്കൂർ. 27ന് രാവിലെ ആറിന് വിവരം അറിഞ്ഞിട്ടും സംഭവം അന്വേഷിക്കുന്നത് രാത്രി എട്ടിനാണെന്നും പ്രത്യേക അന്വേഷണ സംഘത്തലവനും കൊച്ചി റേഞ്ച് െഎ.ജിയുമായ വിജയ് സാഖറെ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. വിവരം യഥാസമയം മേലധികാരികെള അറിയിക്കാതിരുന്നത് ഗുരുതരകൃത്യവിലോപവും വീഴ്ചയുമാണെന്നും െഎ.ജിയുടെ റിപ്പോർട്ടിൽ ഉണ്ട്. വീഴ്ച വരുത്തിയ എസ്.െഎക്കും ആരോപണ വിധേയരായ പൊലീസുകാർക്കും എതിരെ ശക്തമായ നടപടി വേണമെന്നും െഎ.ജി റിപ്പോർട്ടിൽ ആവശ്യെപ്പട്ടു.
റിേപ്പാർട്ട് കണ്ട മുഖ്യമന്ത്രി മൂന്നുപേരെയും പിരിച്ചുവിടാനുള്ള നടപടിയിലേക്ക് നീങ്ങാൻ ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകി. ഇതുസംബന്ധിച്ച ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ് ഉടൻ ഡി.ജി.പിക്ക് കൈമാറും. നടപടി ചൊവ്വാഴ്ച ഉണ്ടായേക്കുമെന്നും ഉന്നത പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
പൊലീസുകാരുടെ വഴിവിട്ട നടപടികളും പ്രവൃത്തികളും കൃത്യവിലോപവും സർക്കാറിെൻറ പ്രതിഛായക്ക് കോട്ടംതട്ടിച്ചതിനാൽ കർശന നടപടിവേണമെന്നാണ് ഡി.ജി.പിയുടെയും നിലപാട്. കുറ്റവാളികളായ പൊലീസുകാർക്കെതിരെ സർക്കാർ മൃദുസമീപനം സ്വീകരിക്കുന്നതായി മുൻ ഡി.ജി.പിമാരുടെയും ചീഫ് സെക്രട്ടറിമാരുടെയും യോഗത്തിൽ അഭിപ്രായം ഉയർന്നിരുന്നു. ഇതും കുറ്റക്കാർക്കെതിെര കർശന നടപടിയെടുക്കാൻ സർക്കാറിനു പ്രേരകമായി. കോട്ടയം സ്പെഷൽ ബ്രാഞ്ചിെൻറ വീഴ്ചയും സർക്കാർ ഗൗരവമായി കാണുന്നുണ്ട്.
സ്പെഷൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടും പ്രതികളെ സഹായിക്കുന്ന വിധത്തിലായിരുന്നു. കുടുംബപ്രശ്നമെന്നായിരുന്നു അവരുടെ റിപ്പോർട്ട്. സംഭവദിവസം മുഖ്യമന്ത്രി കോട്ടയത്തുണ്ടായിരുന്നു. പ്രമാദമായ കേസിെൻറ വിവരങ്ങൾ അദ്ദേഹത്തെയും കൃത്യമായി ധരിപ്പിക്കാൻ ഇതുമൂലം ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. അതിനുശേഷം എസ്.പിയും െഎ.ജിയും നൽകിയ നിർദേശങ്ങളും കൃത്യമായി നടപ്പാക്കിയില്ല. യഥാസമയം സംഭവം ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചിരുന്നെങ്കിൽ കെവിനെ രക്ഷിക്കാനാകുമായിരുന്നു എന്നാണ് അന്വേഷണ സംഘത്തിെൻറ റിപ്പോർട്ട്. െകവിെൻറ ഭാര്യ നീനുവിെന അഞ്ചരമണിക്കൂർ ചോദ്യംചെയ്തത് ശരിയെല്ലന്നും പൊലീസിൽ അഭിപ്രായമുണ്ട്.
പൊലീസിെൻറ വീഴ്ച അഡ്മിനിസ്ട്രേഷൻ ഡിവൈ.എസ്.പി അന്വേഷിക്കും
കോട്ടയം: കെവിൻ വധക്കേസിൽ പൊലീസുകാരുടെ വീഴ്ചകൾ അന്വേഷിക്കാൻ കോട്ടയം അഡ്മിനിസ്ട്രേഷൻ ഡിവൈ.എസ്.പി വിനോദ്പിള്ളയെ ചുമതലപ്പെടുത്തി. ഗാന്ധിനഗർ എസ്.െഎ, എ.എസ്.െഎ, ഡ്രൈവർ എന്നിവരടക്കം സ്റ്റേഷനിലെ പൊലീസുകാർക്കും സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർക്കുമുണ്ടായ വീഴ്ചകളാകും ഡിവൈ.എസ്.പി അന്വേഷിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
