കെവിൻ വധം: നിർണായക സാക്ഷിയായി തട്ടുകടക്കാരൻ
text_fieldsകോട്ടയം: കെവിൻ വധക്കേസിൽ നിർണായക സാക്ഷിയായി ഗാന്ധിനഗറിലെ തട്ടുകടക്കാരൻ. കൊലപാതകദിവസം പ്രതികൾ തട്ടുകടയിലെത്തി ദോശയുടെ എണ്ണത്തെച്ചൊല്ലി തർക്കവും വാക്കേറ്റവുമുണ്ടാക്കിയിരുന്നു. വ്യാഴാഴ്ച നടന്ന തിരിച്ചറിയൽ പരേഡിൽ പ്രതികെള തട്ടുകടക്കാരൻ തിരിച്ചറിഞ്ഞു. ഇതോടെ കേസിെൻറ തെളിവെടുപ്പ് നടപടി അന്തിമഘട്ടത്തിലേക്ക് കടന്നു.
കൊല്ലം തെന്മല ഒറ്റക്കല്‍ ഷിയാനു ഭവനില്‍ ഷാനു ചാക്കോ( 26), പുനലൂര്‍ തെങ്ങുംതറ പുത്തന്‍വീട്ടില്‍ മനു മുരളീധരൻ (26), കൊല്ലം പത്തനാപുരം ഇടമണ്‍ തേക്കില്‍കൂപ്പ് നിഷാന മന്‍സിലില്‍ നിയാസ് മോന് (ചിന്നു -23), റിയാസ് മന്‍സിലില്‍ ഇബ്രാഹിം റിയാസ് (26), താഴത്തുവീട്ടില്‍ ഇഷാന് (20), പുനലൂര്‍ ചാലുപറമ്പില്‍ നിഷാദ് (24), മരുതമണ്‍ ഷെബിന്‍ (27), പുനലൂര്‍ ഇളമ്പലില്‍ ടിറ്റോ ജെറോം (23) എന്നിവർ അടക്കമുള്ള പ്രതികളെയാണ് തട്ടുകടക്കാരൻ തിരിച്ചറിഞ്ഞത്. നേരേത്ത കെവിനൊപ്പം തട്ടിക്കൊണ്ടുപോയ ബന്ധുവായ അനീഷും പ്രതികളെ തിരിച്ചറിഞ്ഞിരുന്നു.
അഞ്ചാം പ്രതി ഷിയാനു ഭവനില്‍ ചാക്കോ ജോൺ (50) ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മേയ് 27ന് പുലർച്ച ഒന്നരയോടെയാണ് മാന്നാനം പള്ളിത്താഴെയുള്ള വീട്ടിലെത്തിയ സംഘം കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയത്. അനീഷിെൻറ വീട്ടിലേക്ക് എത്തുംമുമ്പ് പ്രതികൾ ഗാന്ധി നഗറിലെ ലോഡ്ജിൽ തങ്ങിയിരുന്നു. രാത്രിയിൽ ഈ ലോഡ്ജിൽനിന്ന് പുറത്തിറങ്ങിയ പ്രതികൾ അനീഷിെൻറ വീട്ടിലേക്ക് പോകുന്നതിനുമുമ്പാണ് തട്ടുകടയിൽ കയറി ഭക്ഷണം കഴിച്ചത്.
രണ്ടുദിവസത്തിനുള്ളിൽ പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കും. ഇതിനുമുമ്പ് അന്വേഷണവും തെളിവെടുപ്പും പൂർത്തിയാക്കാനാണ് പൊലീസ് നീക്കം.
പ്രതികളുടെ മൊബൈൽഫോൺ കണ്ടെടുത്തു
പുനലൂർ: കെവിനെയും ബന്ധുവിെനയും തട്ടിക്കൊണ്ടുപോയി ആക്രമിച്ച ദിവസങ്ങളിൽ പ്രതികളുപയോഗിച്ച മൊബൈൽ ഫോണുകൾ ഇവരുടെ വീടുകളിൽ നിന്ന് അന്വേഷണസംഘം കണ്ടെത്തി. പ്രതികളായ ഇഷാൻ, നിയാസ്, റിയാസ്, ഷിഫിൻ, നിഷാദ്, ഫസിൽ, ഷിനു, ടിറ്റുജെറോം എന്നിവരെയാണ് വൻ പൊലീസ് സന്നാഹത്തിൽ വ്യാഴാഴ്ച രാവിലെ പുനലൂരിൽ കൊണ്ടുവന്നത്.
ഇഷാൻ, നിയാസ്, റിയാസ് എന്നിവരുടെ ഫോണുകൾ ഇടമണിലെ വീടുകളിൽ നിന്നും ഷിഫിൻ, നിഷാദ്, ഫസിൽ, ഷിനു എന്നിവരുേടത് പുനലൂരിലെ വീടുകളിൽനിന്നുമാണ് കണ്ടെത്തിയത്. ടിറ്റുജെറോമിെൻറ ഇളമ്പൽ ചെമ്പുമുക്കിലുള്ള വീട്ടിലും പരിശോധന നടത്തി. ആദ്യമായാണ് പ്രതികളെ വീടുകളിലെത്തിച്ച് പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന തെളിവെടുപ്പിൽ വടിവാളുകൾ, കെവിേൻറെതന്ന് കരുതുന്ന ലുങ്കി എന്നിവ കണ്ടെടുത്തിരുന്നു.
നീനുവിെൻറ സഹോദരനും മുഖ്യപ്രതിയുമായ ഷാനുചാക്കോ, പിതാവ് ചാക്കോ ജോസഫ് എന്നിവരെ തെളിവെടുപ്പിന് എത്തിക്കുമെന്ന് കരുതി ഇവരുടെ ഒറ്റക്കൽ റെയിൽവേ സ്റ്റേഷന് സമീപത്തെ വീട്ടിൽ ജനം തടിച്ചുകൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
