പ്രതിക്കൂട്ടിലേക്ക് ആ കണ്ണുകൾ ചാഞ്ഞില്ല; കരുത്തിെൻറ പെൺമുഖമായി നീനു
text_fields
കോട്ടയം: മുഖത്ത് ദുഃഖം നിഴലിക്കുേമ്പാഴും കണ്ണുകളിൽ തെളിഞ്ഞത് കരുത്തിെൻറ പെൺമുഖമായിരുന്നു. സാക്ഷിക്കൂടിനൊപ്പം ധൈര്യത്തെ ചേർത്തുനിർത്തിയ നീനു ഒരുഘട്ടത്തിലും പതറിയില്ല. കെവിെൻറ ഓർമയിൽ ഇടക്ക് നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞെങ്കിലും കണ്ണുകളിൽ ഭയപ്പാടിനുപകരം, ചുവടുെവക്കുംമുമ്പ് ദാമ്പത്യം തച്ചുടച്ചവർക്ക് ശിക്ഷ വാങ്ങിനൽകണമെന്ന നിശ്ചയദാർഢ്യമായിരുന്നു. പ്രതിക്കൂട്ടിലേക്ക് കണ്ണുകളെത്താതെ വിസ്താരത്തിനുടനീളം കാക്കുകയും ചെയ്തു. കെവിൻ വധക്കേസിെൻറ വിചാരണയിൽ ഉൾക്കരുത്തിെൻറ പുതുകാഴ്ചയായി കെവിെൻറ ഭാര്യ നീനു.
എതിർവശത്തെ പ്രതിക്കൂട്ടിൽ പിതാവ് ചാക്കോയും സഹോദരൻ ഷാനുവും അടക്കമുള്ളവരായിരുന്നെങ്കിലും സാക്ഷിക്കൂട്ടിൽ കരളുറപ്പിെൻറ പ്രതീകമാവുകയായിരുന്നു നീനു. വിസ്താരത്തിെൻറ ഒരുഘട്ടത്തിലും ഇവരെ നോക്കാൻ ആ പെൺകുട്ടി തയാറായില്ല. കെവിനെ തനിൽനിന്ന് അറുത്തുമാറ്റിയവരെ കാണാൻ ഇഷ്ടപ്പെടുന്നില്ലെന്ന് ആ കണ്ണുകൾ വിളിച്ചുപറയുന്നുണ്ടായിരുന്നു. വിസ്താരം അവസാനിക്കുംവരെ പ്രതികളെ നോക്കാതെയായിരുന്നു നീനു ചോദ്യങ്ങെള നേരിട്ടത്. ഇടക്ക് വിതുമ്പിയെങ്കിലും പിന്നീട് മറ്റൊരു മുഖമായിരുന്നു വിസ്താരത്തിലുടനീളം നീനുവിന്. പ്രതിഭാഗത്തിെൻറ ചോദ്യങ്ങളെ ധൈര്യേത്താടെ നേരിട്ട നീനു കൃത്യമായ മറുപടിയും നൽകി. ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമങ്ങളിൽ വീഴാതെ ഉറച്ചുനിന്നു. മറുപടിക്കിടെ പ്രതിഭാഗം അഭിഭാഷകൻ ഇടപെട്ട ഘട്ടത്തിൽ, താൻ ജഡ്ജിയോടാണ് പറയുന്നതെന്ന് വ്യക്തമാക്കാനും ധൈര്യം കാട്ടി.
പിതാവിനെതിരെ മൊഴി നൽകിയപ്പോഴും കുലുങ്ങിയില്ല. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ പപ്പയുടെ മുന്നിൽ വെച്ച് ആരുടെ കൂടെ പോകണമെന്ന് എസ്.ഐ ചോദിച്ചു. കെവിൻ ചേട്ടെൻറ കൂടെ പോകണമെന്ന് പറഞ്ഞപ്പോൾ ‘നീ എന്ത് കണ്ടിട്ടാണ് കെവിെൻറ കൂടെ ഇറങ്ങിപ്പോകുന്നത്. അവൻ താഴ്ന്ന ജാതിക്കാരനാണ്. അവനെ കല്യാണം കഴിച്ചാൽ അഭിമാനം പോകും. എെൻറ പൊന്നുമോൾ ഇവെൻറ കൂടെ സുഖിച്ച് ജീവിക്കുമെന്ന് കരുേതണ്ട’ എന്ന് പപ്പ പറഞ്ഞുവെന്ന് നീനു മൊഴി നൽകി.
മാതാപിതാക്കൾ ഉപദ്രവിച്ചതിെൻറ കഥകൾ വിവരിച്ചപ്പോഴും ബന്ധുവീട്ടിൽ പോകാണമെന്ന് പറഞ്ഞതിന് പിതാവ് കമ്പി ഉപയോഗിച്ച് പൊള്ളിച്ചതിെൻറയും മർദിച്ചതിെൻറയും പാടുകൾ കാട്ടിയേപ്പാഴും മുഖത്ത് നിഴലിച്ചത് ദുഃഖമായിരുന്നില്ല, നിശ്ചയദാർഢ്യമായിരുന്നു. ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകിക്കയറ്റിയതായും പറഞ്ഞു. മർദിച്ചകാര്യം നീനു വിശദീകരിക്കുേമ്പാൾ പ്രതിക്കൂട്ടിൽ നിൽക്കുകയായിരുന്ന ചാക്കോ അങ്ങനെയൊന്നും ഉണ്ടായില്ലെന്ന് ആംഗ്യം കാട്ടുന്നതും കാണാമായിരുന്നു. കോടതിയിൽ സഹോദരെൻറ ശബ്ദം തിരിച്ചറിഞ്ഞപ്പോഴും സ്വരം ഇടറിയില്ല- കടുത്ത ജീവിതാനുഭവങ്ങൾ കൂടുതൽ കരുത്താക്കിയതിെൻറ നേർസാക്ഷ്യം.
ജഡ്ജിയുടെ നിർദേശം അനുസരിച്ച് മൊഴിയിൽ ഒപ്പിട്ടതോടെ അതുവരെ കരുതിയ ധൈര്യമെല്ലാം ചോർന്നുപോയി കണ്ണീരോടെയായിരുന്ന മടക്കം. കരഞ്ഞുെകാണ്ട് പുറത്തേക്ക് നടന്നുനീങ്ങിയ നീനുവിനെ കാണാനും നിരവധി പേർ തടിച്ചുകൂടി. കെവിെൻറ പിതാവ് ജോസഫിനൊപ്പമായിരുന്നു കോടതിയിൽ എത്തിയത്. അനീഷ് അടക്കം സാക്ഷികളും പ്രതികളുടെ ബന്ധുക്കളും കോടതിയിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
