കെവിനെ കാണാതായ സംഭവം: കോട്ടയം എസ്.പി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു
text_fieldsകോട്ടയം: കെവിനെ കാണാതായ സംഭവത്തിൽ മേയ് 27ന് കോട്ടയത്ത് വിവിധ പരിപാടികളിൽ പെങ്കടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കോട്ടയം ജില്ല പൊലീസ് മേധാവിയായിരുന്ന വി.എം. മുഹമ്മദ് റഫീഖ് തെറ്റിദ്ധരിപ്പിച്ചെന്ന് റിപ്പോർട്ട്. പ്രണയ വിവാഹത്തിെൻറ പേരിൽ ഭർത്താവ് കെവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി ഭാര്യ നീനു സ്റ്റേഷനിൽ എത്തിയെന്ന ചാനൽ വാർത്ത ശ്രദ്ധയിൽപെട്ട മുഖ്യമന്ത്രി എസ്.പിയെ വിളിച്ചുവരുത്തി നടപടിയെടുക്കാൻ നിർദേശിച്ചെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
വിഷയം കോട്ടയം ഡിവൈ.എസ്.പി അന്വേഷിക്കുന്നുണ്ടെന്ന് അദ്ദേഹത്തെ എസ്.പി തെറ്റിദ്ധരിപ്പിച്ചെന്നും പൊലീസ് അനാസ്ഥയാണ് കെവിെൻറ കൊലപാതകത്തിന് ഇടയാക്കിയതെന്നും ഇതിൽ പറയുന്നു. തുടർന്നായിരുന്നു എസ്.പിയുടെ സ്ഥലം മാറ്റം. വകുപ്പുതല അേന്വഷണത്തിനും മുഖ്യമന്ത്രി നിർദേശിച്ചു.
മുഖ്യമന്ത്രി കോട്ടയത്തുണ്ടായിരുന്ന ദിവസം ഗാന്ധിനഗർ പൊലീസ് സ്റ്റഷനിലാണ് നീനുവും കെവിെൻറ പിതാവ് ജോസഫും പരാതിയുമായി എത്തിയത്. എന്നാൽ, മുഖ്യമന്ത്രിയുെട പരിപാടിയുള്ളതിനാൽ പരാതി അതിനുശേഷം പരിശോധിക്കാമെന്ന് എസ്.െഎ ഷിബു പറഞ്ഞത് ഏറെവിവാദത്തിന് ഇടയാക്കിയിരുന്നു. മുഖ്യമന്ത്രി ഇതിൽ അമർഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
അതേസമയം, കെവിൻ വധക്കേസിൽ പ്രതികളെ വഴിവിട്ട് സഹായിച്ചതിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ബിജു, ഡ്രൈവർ അജയകുമാർ എന്നിവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘത്തലവനും െകാച്ചി റേഞ്ച് ഐ.ജിയുമായ വിജയ് സാഖറെ അറിയിച്ചു. മുഖ്യപ്രതി ഷാനുവിൽനിന്ന് 2000 രൂപ കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റ്. തട്ടിക്കൊണ്ടുപോകലിൽ ഇവർക്ക് പങ്കുള്ളതായി തെളിഞ്ഞിട്ടില്ല.
പ്രതികളെ തട്ടിക്കൊണ്ടുപോയത് ഇവരുെട അറിവോടെയാണെന്ന് കഴിഞ്ഞദിവസം വെളിപ്പെടുത്തിയ പൊലീസിെൻറ മലക്കംമറിച്ചിൽ ആരോപണവിധേയരായ പൊലീസുകാരെ രക്ഷിക്കാനാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. പൊലീസിെൻറ ഒളിച്ചുകളിയിൽ െകവിെൻറ കുടുംബത്തിനും ആശങ്കയുണ്ട്. പൊലീസിെൻറ മുഖം രക്ഷിക്കാൻ ഉന്നതതലത്തിൽ നീക്കം നടക്കുന്നതിെൻറ സൂചനകളും പുറത്തുവന്നിട്ടുണ്ട്. നേരത്തേ സസ്പെൻഡ് ചെയ്ത ഗാന്ധിനഗർ എസ്.െഎ ഷിബു, എ.എസ്.െഎ സണ്ണിമോൻ എന്നിവർക്കെതിരെ കേസൊന്നും എടുത്തിട്ടില്ല. അറസ്റ്റിലായ മറ്റ് പ്രതികൾക്കെതിരെ കൊലപാതകം, അതിക്രമിച്ച് കയറൽ, നാശനഷ്ടം വരുത്തൽ, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, മർദനം എന്നീ വകുപ്പുകൾ ചുമത്തി കുറ്റപത്രം തയാറാക്കുകയാണ്. ആയുധം ഉപയോഗിച്ചുള്ള ആക്രമണം ഒന്നിലും ഉൾപ്പെടുത്തിയിട്ടുമില്ല.
അതിനിടെ, കെവിനെ ആക്രമിച്ച് കൊന്നത് കൃത്യമായ ആസൂത്രണത്തിലൂടെയാണെന്ന് എറ്റുമാനൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വീണ്ടും അഭിപ്രായപ്പെട്ടു. മുഖ്യപ്രതി കൊല്ലപ്പെട്ട കെവിെൻറ ഭാര്യ നീനുവിെൻറ സഹോദരൻ ഷാനുവിെൻറയും പിതാവ് ചാക്കോയുെടയും ഡ്രൈവർ മനു മുരളീധരെൻറയും കസ്റ്റഡി റിപ്പോർട്ടിൽ ആശങ്ക ഉണ്ടാക്കുന്ന സംഭവമാണിതെന്ന് കോടതി നിരീക്ഷിച്ചു. ഇവരെ നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
