Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെവിൻ വധം:...

കെവിൻ വധം: ഒരുസാക്ഷികൂടി കൂറുമാറി

text_fields
bookmark_border
kevin-murder
cancel

കോട്ടയം: കെവിൻ വധക്കേസിൽ ഒരു സാക്ഷികൂടി കൂറുമാറി. 60ാം സാക്ഷി റംഷീദാണ് കൂറുമാറിയത്. ഇതോടെ കെവിന്‍ കേസില്‍ കൂറുമ ാറിയവരുടെ എണ്ണം ഏഴായി. റംഷീദ് ഒമ്പതാം പ്രതി ടിൻറു ജെറോമി​​െൻറ അടുത്തസുഹൃത്താണ്. സംഭവദിവസം ടിൻറു ഫോണില്‍ വിളിച ്ച്​ എല്ലാകാര്യവും തന്നോട് പറഞ്ഞെന്നാണ്​ റംഷീദ് നേര​േത്ത പൊലീസിനു​ മൊഴി നല്‍കിയത്.

പ്രോസിക്യൂഷൻ വിസ്താരത്തിനിടെയും റംഷീദ് ഈ മൊഴിയില്‍ ഉറച്ചുനിന്നു. എന്നാല്‍, ക്രോസ് വിസ്താരത്തിനിടെ ടിൻറു വിളിച്ച നമ്പറിനെക്കുറിച്ചും സംസാരിച്ച കാര്യങ്ങളെക്കുറിച്ചും വ്യക്തമായി ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്നാണ്​ കോടതിയില്‍ പറഞ്ഞത്​. ടിൻറുവിനെ ശിക്ഷിക്കരു​െതന്നാണ്​ ആഗ്രഹമെന്നും റംഷീദ് പറഞ്ഞു. ഇ​േതാടെ, കോട്ടയം പ്രിന്‍സിപ്പല്‍ സെക്​ഷൻ കോടതി റംഷീദിനെ കൂറുമാറിയതായി പ്രഖ്യാപിച്ചു. 59ാം സാക്ഷി ​​െക്ല​മൻറ്​ പെരേരെയും കോടതി വിസ്തരിച്ചു. ​െക്ലമൻറ്​ പ്രോസിക്യൂഷനു അനുകൂലമായി മൊഴിനല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsKevin Murder
News Summary - Kevin-murder Case- Kerala news
Next Story