Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2019 12:25 AM IST Updated On
date_range 3 March 2019 12:25 AM ISTകെവിൻ കൊലക്കേസ്: കൊലക്കുറ്റമടക്കം നിലനിൽക്കുമോയെന്നതിൽ 13ന് വിധി
text_fieldsbookmark_border
കോട്ടയം: കെവിൻ കൊലക്കേസിൽ കുറ്റം ചുമത്തുന്നതിനു മുമ്പുള്ള പ്രാഥമികവാദം പൂർത്തിയായി. െകാലപാതകക്കുറ്റം നിലനിൽക്കില്ലെന്ന് പ്രതിഭാഗം വാദിച്ചപ്പോൾ ശാസ്ത്രീയ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇരുഭാഗത്തിെൻറയും വാദം പൂർത്തിയായതോടെ വിധി പറയാനായി േകസ് ഇൗ മാസം 13ലേക്ക് മാറ്റി. െകാലക്കുറ്റമടക്കം കുറ്റപത്രത്തിലെ വകുപ്പുകള്‍ നിലനിൽക്കുമോയെന്ന കാര്യത്തിലാകും കോട്ടയം അഡീഷനൽ സെഷൻസ് നാലാം കോടതി വിധി പറയുക. കൊലപാതകം, തട്ടിക്കൊണ്ടുപോയി തടങ്കലില്െവച്ച് വിലപേശല്‍, ഗൂഢാലോചന, ഭവനഭേദനം, ദേഹോപദ്രവം ഏല്പിക്കല് തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
കഴിഞ്ഞ ദിവസത്തെ വാദത്തിനു തുടർച്ചയായി കെവിൻ തനിയെ മുങ്ങിമരിക്കുകയാണെന്ന വാദമാണ് പ്രതിഭാഗം ശനിയാഴ്ചയും ഉയർത്തിയത്. മുക്കിെക്കാന്നതാണെന്ന വാദത്തിനു ശാസ്ത്രീയ തെളിവുകേളാ സാക്ഷിമൊഴികളോ ഇല്ല. ദൃക്സാക്ഷികളുമില്ല. മുക്കിക്കൊലയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പറഞ്ഞിട്ടില്ല. ആറ്റിൽ വീണുള്ള മരണം എങ്ങനെ കൊലപാതകമാകും. ഇൗ സാഹചര്യത്തിൽ െകാലക്കുറ്റം റദ്ദാക്കണമെന്നും പ്രതികൾ ആവശ്യപ്പെട്ടു. കേസുമായി ഒരുഘട്ടത്തിലും ബന്ധമില്ലെന്നും നിരപരാധിയാണെന്നും അഞ്ചാംപ്രതി ചാക്കോ വാദിച്ചു. വിവിധ തലങ്ങളിൽനിന്നുള്ള സമ്മർദംമൂലം മനഃപൂർവം പ്രതിചേർക്കുകയായിരുന്നെന്നും ചാക്കോയുെട അഭിഭാഷകൻ പറഞ്ഞു.
ആഴം കുറഞ്ഞ െവള്ളത്തിൽ നീന്തൽ അറിയാവുന്ന ആൾ ഒരിക്കലും മുങ്ങിമരിക്കില്ലെന് വാദിച്ച പ്രോസിക്യൂഷൻ ഇതുസംബന്ധിച്ച മെഡിക്കൽ ജേണലുകളും കോടതിയിൽ ഹാജരാക്കി. െകവിെൻറ കൈലി മൂന്ന് കിലോമീറ്റർ ദൂരെ പ്രതികൾ ഉപേക്ഷിച്ചിരുന്നു. ഇത് മരണസമയത്ത് പ്രതികൾ ഉണ്ടായിരുന്നുവെന്നതിനു തെളിവാണ്. കെവിെൻറ മരണസമയത്ത് പ്രതികൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇൗസാഹചര്യത്തിൽ അവർ തന്നെ എങ്ങനെ മരണം സംഭവിെച്ചന്ന് വ്യക്തമാക്കണമെന്നും പ്രോസിക്യൂഷനുവേണ്ടി അഡ്വ.സി.എസ്. അജയൻ പറഞ്ഞു.
പ്രണയവിവാഹത്തിെൻറ പേരിൽ ഭാര്യ നീനുവിെൻറ സഹോദരെൻറ നേതൃത്വത്തിൽ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ മേയ് 27നാണ് കേസിനാസ്പദമായ സംഭവം. നീനുവിെൻറ പിതാവ് ചാക്കോ, സഹോദരന് ഷാനു ഉള്‍പ്പെടെയുള്ള ആറു പ്രതികൾ റിമാൻഡിലാണ്. മൊത്തം 14 പ്രതികളാണുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story