കെവിൻ വധക്കേസ്: കൊലപാതകം നടത്തിയിട്ടില്ലെന്ന് ഒന്നാം പ്രതി
text_fieldsകോട്ടയം: കെവിൻ കൊലക്കേസിെല പ്രാഥമികവാദം തുടരുന്നു. വെള്ളിയാഴ്ച പ്രതിഭാഗത്തിെൻറ വാദം നടന്നു. ആറ്റിൽ വീണാ ണ് കെവിെൻറ മരണമെന്നും കൊലപാതകമല്ലെന്നും മുഖ്യപ്രതി സാനു ചാക്കോയുടെ അഭിഭാഷകൻ വാദിച്ചു. കുറ്റപത്രത്തിൽ നിന്ന് 302 വകുപ്പ് റദ്ദാക്കണം. മുങ്ങിമരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇത് കോടതി അംഗീകരിക്കണം.
പ്രോസിക്യൂക്ഷൻ കേസ് വളെച്ചാടിക്കുകയാണ്. കൊലപാതകക്കുറ്റം നിലനിൽക്കിെല്ലന്നും പ്രതിഭാഗം അഭിഭാഷ കർ വാദിച്ചു. കുറ്റം ചെയ്തിട്ടില്ലെന്ന് മൂന്നാം പ്രതി ഇഷാനും കോടതിയില്‍ വ്യക്തമാക്കി. കേസില്‍ വിശദമായ വിചാരണ നടത്തണമെന്നും സമയപരിധി നിശ്ചയിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഞ്ചാം പ്രതി ചാക്കോ വാദത്തിന് കൂടുതൽ സമയം ആവശ്യെപ്പട്ടു. മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന അപേക്ഷയും സമർപ്പിച്ചു. ഇതോടെ കേസിലെ തുടർവാദം അടുത്ത മാസം രണ്ടിലേക്ക് മാറ്റി.
പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്ന വാദമാണ് കോട്ടയം ജില്ല അഡീഷനൽ സെഷൻസ് കോടതി നാലിൽ നടക്കുന്നത്. നേരേത്ത കെവിെൻറ കൊലപാതകം ആസൂത്രിതമാണെന്നും കേസിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇരുകൂട്ടരുടെയും വാദം പൂർത്തിയായശേഷം പ്രതികൾക്ക് കുറ്റപത്രം നൽകുന്നത് സംബന്ധിച്ച് കോടതി വിധി പറയും.
നേരേത്ത ദുരഭിമാനക്കൊലക്കേസിെൻറ വിഭാഗത്തിൽപെടുത്തി കേസിെൻറ വിചാരണ നടത്താൻ േകാടതി ഉത്തരവിട്ടിരുന്നു. ആറ് മാസത്തിനുള്ളിൽ വിധി പറയുമെന്നതാണ് ദുരഭിമാനക്കൊലയുടെ പ്രത്യേകത. പ്രണയവിവാഹത്തിെൻറ പേരിൽ ഭാര്യ നീനുവിെൻറ സഹോദരെൻറ നേതൃത്വത്തിൽ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ േമയ് 27നാണ് കേസിനാസ്പദമായ സംഭവം. നീനുവിെൻറ പിതാവ് ചാക്കോ, സഹോദരന്‍ ഷാനു ഉള്‍പ്പെടെ ആറ് പ്രതികൾ റിമാൻഡിലാണ്. മൊത്തം 14 പ്രതികളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
