കെവിനെ കരുതിക്കൂട്ടി കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ
text_fieldsകോട്ടയം: കെവിന് വധക്കേസിൽ പ്രാഥമികവാദം തുടങ്ങി. പ്രതികള്‍ക്കെതിരെ കുറ്റംചുമത്തു ന്ന വാദമാണ് കോട്ടയം ജില്ല അഡീഷനല്‍ സെഷന്‍സ് കോടതി -നാലിൽ ആരംഭിച്ചത്. മനഃപൂർവമായ, ആസൂത്രിത കൊലപാതകമാണ് നടന്നത്. വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. 14 പ്രതികള്‍ക്കും കെവിന് കൊല്ലപ്പെടുമെന്ന് അറിയാമായിരുന്നു. പ്രോസിക്യൂഷന് വാദിച്ചു.
ഒരുമണിക്കൂർ 50 മിനിറ്റോളം നീണ്ട വാദത്തിൽ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, തട്ടിക്കൊണ്ടുപോയി തടഞ്ഞുെവച്ചു വിലപേശൽ, തെളിവ് നശിപ്പിക്കൽ, വധശിക്ഷ ഉറപ്പാക്കുന്ന രീതിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറൽ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നും ചൂണ്ടിക്കാട്ടി. ഇതിനാവശ്യമായ തെളിവുകള്‍, സാക്ഷിമൊഴികള്‍, രേഖകള്‍, പ്രമാണങ്ങള്‍, ഫോൺ രേഖകൾ, സംഭാഷണങ്ങൾ എന്നിവയും ഹാജരാക്കി. പ്രോസിക്യൂഷന് വാദം ബുധനാഴ്ച അവസാനിച്ചു. പ്രതിഭാഗം വാദത്തിന് കേസ് 22ലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
