Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെവിൻ വധം: നടപടി...

കെവിൻ വധം: നടപടി നേരിട്ട പൊലീസുകാർ അപകടത്തിൽപെട്ടു, ഒരാളുടെ നില ഗുരുതരം

text_fields
bookmark_border
കെവിൻ വധം: നടപടി നേരിട്ട പൊലീസുകാർ അപകടത്തിൽപെട്ടു, ഒരാളുടെ നില ഗുരുതരം
cancel

ഗാന്ധിനഗർ (കോട്ടയം): കെവിൻ കൊലക്കേസുമായി ബന്ധപ്പെട്ട്​ നടപടി നേരിട്ട പൊലീസുകാർ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു. ഒരാളുടെ നില ഗുരുതരം. സർവിസിൽനിന്ന്​ പിരിച്ചുവിട്ട ഗാന്ധിനഗർ എ.എസ്​.​െഎയായിരുന്ന ടി.എം. ബിജു (47), മൂന്നുവർഷത്തെ ആനുകൂല്യം റദ്ദാക്കിയ പൊലീസ്​ ഡ്രൈവർ എം.എൻ. അജയകുമാർ (37) എന്നിവരെ കോട്ടയം മെഡിക്കൽ​ േകാളജ്​ സർജറി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തലക്ക്​ പരിക്കേറ്റ ബിജുവി​​​െൻറ നില ഗുരുതരമാണ്​​.

അജയകുമാറി​​​െൻറ നില മെച്ചപ്പെട്ടു. ബുധനാഴ്​ച പുലർച്ച അഞ്ചിന് കൂത്താട്ടുകുളത്തുവെച്ചായിരുന്നു അപകടം. ഇരുവരും കേസുമായി ബന്ധപ്പെട്ട്​ കാറിൽ കൊച്ചിയിൽപോയി മടങ്ങിവരവെ കൂത്താട്ടുകുളത്തുവെച്ച്​ നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു. ഇരുവരെയും ഉടൻ മെഡിക്കൽ കോളജിൽ എത്തിച്ചു. ഗുരുതരാവസ്ഥയിലായ ബിജുവിനെ സർജറി തീവ്രപരിചരണ വിഭാഗത്തിലേക്ക്​ മാറ്റുകയായിരുന്നു.

മാന്നാനത്തുനിന്ന്​ കെവിനെ തട്ടിക്കൊണ്ടുപോകാൻ എത്തിയ പ്രതിയായ സാനു ചാക്കോയിൽനിന്ന്​ ബിജു 2000 രൂപ കൈക്കൂലി വാങ്ങിയശേഷം വിഹിതം ജീപ്പ്​ ഡ്രൈവറായ അജയകുമാറിന്​ നൽകിയെന്നായിരുന്നു ആരോപണം. അന്വേഷണത്തിൽ കുറ്റക്കാരെന്ന്​ ക​െണ്ടത്തി ജില്ല പൊലീസ്​ മേധാവി ഹരിശങ്കർ നടപടിയെടുക്കുകയായിരുന്നു.

ബിജുവിനെ പിരിച്ചുവിടുന്നതായും ഡ്രൈവറുടെ ആനുകൂല്യം റദ്ദാക്കുന്നതും ചൂണ്ടിക്കാട്ടി ഇരുവർക്കും ലഭിച്ച കാരണം കാണിക്കൽ നോട്ടീസിന് മറുപടി തയാറാക്കുന്നതിന് എറണാകുളത്തുള്ള ഒരു പ്രമുഖ അഭിഭാഷകനെ കണ്ടു മടങ്ങിവരുമ്പോഴായിരുന്നു അപകടം. അജയനാണ്​ കാർ ഓടിച്ചിരുന്നത്. മുൻസീറ്റിലിരിക്കുകയായിരുന്നു ബിജു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKevin Murder Case
News Summary - kevin murder case- kerala news
Next Story