Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെവിൻ കൊലപാതകം:...

കെവിൻ കൊലപാതകം: പൊലീസുകാർ കൈക്കൂലി വാങ്ങിയെന്ന കേസിൽ അന്വേഷണ  ഉദ്യോഗസ്​ഥനെ മാറ്റി

text_fields
bookmark_border
കെവിൻ കൊലപാതകം: പൊലീസുകാർ കൈക്കൂലി വാങ്ങിയെന്ന കേസിൽ അന്വേഷണ  ഉദ്യോഗസ്​ഥനെ മാറ്റി
cancel

കോട്ടയം: കെവിൻ  വധത്തിൽ  അറസ്​റ്റിലായ പൊലീസുകാർ കൈക്കൂലി വാങ്ങിയെന്ന ​കേസി​​​െൻറ അന്വേഷണം ചങ്ങനാശേരി ഡി.വൈ.എസ്​.പിക്ക്​. നിലവിൽ അന്വേഷിക്കുന്ന ഡി.സി.ആർ.ബി ഡി.വൈ.എസ്​.പി  ഗിരീഷ്​.പി. സാരഥിയെ മാറ്റിയാണ്​ ഡി.വൈ.എസ്​.പി എസ്​. ശ്രീകുമാറിന്​ അന്വേഷണ ചുമതല നൽകിയിരിക്കുന്നത്​.

കേസിലെ മുഖ്യപ്രതിയായ ഷാനു ചാക്കോയിൽനിന്ന്​ എ.എസ്​.​െഎയും ഡ്രൈവറും കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്​. ​ഇവർ കൈക്കൂലി വാങ്ങിയെന്ന്​ കാട്ടി പരാതി നൽകിയത്​ ഗിരീഷ്​.പി. സാരഥിയായിരുന്നു. പരാതിക്കാരൻ തന്നെ കേസ്​ അന്വേഷിക്കുന്നത്​ ശരിയല്ലെന്ന നിയമോപദേശത്തി​​​െൻറ അടിസ്​ഥാനത്തിലാണ്​ നടപടി. കൊലപാതകകേസ്​ അന്വേഷിക്കുന്ന സംഘത്തിൽ ഗിരീഷ്​.പി. സാരഥി തുടരും.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsPolice InvestigationKevin Murder
News Summary - Kevin murder case-Kerala news
Next Story