കെവിന്‍ വധത്തിന് പിന്നിൽ വ്യക്തിവൈരാഗ്യം; രാഷ്ട്രീയ ബന്ധമില്ല- അന്വേഷണ സംഘം
text_fieldsകോട്ടയം: കെവിൻ കൊലക്കേസിൽ രാഷ്ട്രീയ, ക്വട്ടേഷന്‍ ബന്ധം തള്ളി അന്വേഷണസംഘം. കേസിലെ മുഖ്യപ്രതി കൊല്ലം തെന്മല ഒറ്റക്കല്‍ ഷാനു നിവാസില്‍ ഷാനുവിെൻറ (26) ബന്ധുക്കളും സുഹൃത്തുക്കളുമാണ് സംഘത്തിലുണ്ടായിരുന്നത്. ഷാനു ഇവരെ സഹായത്തിനായി ഒപ്പം കൂട്ടുകയായിരുന്നെന്ന് ഐ.ജി വിജയ് സാഖറെ പറഞ്ഞു.
പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍നിന്ന് വടിവാളുകൾ ഉള്‍പ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് ഉപയോഗിച്ചാണ് കെവിെൻറ ബന്ധു മാന്നാനം കളമ്പാട്ടുചിറയില്‍ അനീഷിെൻറ (31) വീട് തകര്‍ത്തത്. കെവിനെ ഇത് ഉപയോഗിച്ച് മർദിച്ചിട്ടുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. അത് പരിശോധിച്ചു വരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി അനീഷിെൻറ മൊഴിയെടുക്കും.
കേസിൽ രാഷ്ട്രീയ ഇടപെടലില്ല. രാഷ്ട്രീയക്കാർ കേസിൽ ബന്ധെപ്പട്ടതായി വിവരമൊന്നും ലഭിച്ചിട്ടില്ല. പ്രാദേശിക സഹായം ലഭിച്ചതിെൻറ സൂചനയുമില്ല. കൊലപാതകം വ്യക്തിപരമായ കാരണത്താലാണ്. പ്രണയവിവാഹത്തെ തുടർന്നുണ്ടായ വൈരാഗ്യമാണ് കാരണം. നീനുവിെൻറ സഹോദരന് കെവിനോട് ഉണ്ടായ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മറ്റ് കാരണങ്ങളൊന്നും ഇതുവരെ കെണ്ടത്താനായിട്ടില്ല. കെവിൻ സംഘത്തിെൻറ ൈകയിൽനിന്ന് രക്ഷപ്പെെട്ടന്ന മുൻനിലപാട് അദ്ദേഹം ആവർത്തിച്ചു.
കെവിൻ ഒാടി രക്ഷപ്പെെട്ടന്ന മൊഴിയാണ് മുഖ്യപ്രതി ഷാനു അടക്കം എല്ലാവരും നൽകിയിരിക്കുന്നത്. എഫ്.െഎ.ആറിൽ തട്ടിക്കൊണ്ടുപോയ അനീഷ് നൽകിയ മൊഴിയും ഇവരുടെ മൊഴും തമ്മിൽ പൊരുത്തക്കേടുകളൊന്നുമില്ല. തട്ടിക്കൊണ്ടുപോയശേഷം അനീഷ് ആദ്യം നൽകിയ മൊഴിയാണ് എഫ്.െഎ.ആറിൽ. അത് കൃത്യവുമാണ്. തുടർന്ന് എന്തുസംഭവിച്ചുവെന്ന് അന്വേഷിക്കുകയാണ്. സത്യം കെണ്ടത്താനുള്ള ശ്രമം തുടരുകയാണ്. സത്യം കണ്ടെത്തുക തന്നെ ചെയ്യുമെന്നും സാഖറെ പറഞ്ഞു.
കേസ് രജിസ്റ്റര്‍ ചെയ്തതിനുശേഷം ഒരു തവണമാത്രമാണ് അനീഷിെൻറ മൊഴി പൊലീസ് രേഖപ്പെടുത്തിയത്. അതിെൻറ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. നീനുവിെൻറ മൊഴിയെടുക്കും. നീനുവിെൻറ അമ്മ രഹ്നയുടെ പങ്കിനെക്കുറിച്ച് വ്യക്തമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കെവിനെയും തന്നെയും തട്ടിക്കൊണ്ടുപോയത് ഒന്നര ലക്ഷം രൂപയുടെ ക്വട്ടേഷനാണെന്ന് അക്രമിസംഘം പറഞ്ഞതായി നേരേത്ത അനീഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
