Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎതിര്‍പ്പിന് കാരണം...

എതിര്‍പ്പിന് കാരണം സാമ്പത്തികം; ഇനിയുളള കാലം കെവിന്റെ കുടുംബത്തോടൊപ്പം -നീനു

text_fields
bookmark_border
എതിര്‍പ്പിന് കാരണം സാമ്പത്തികം; ഇനിയുളള കാലം കെവിന്റെ കുടുംബത്തോടൊപ്പം -നീനു
cancel

കോട്ടയം: തെന്മലയിലെ​ സ്വന്തം വീട്ടിലേക്ക്​ മടങ്ങില്ലെന്നും കെവി​​​െൻറ ഭാര്യയായി ഇനിയുള്ള കാലം ജീവിക്കുമെന്നും​ നീനു. കോട്ടയം നട്ടാശേരി മാവേലിപടിയിലെ കെവി​​​െൻറ വാടകവീട്ടിൽ ​െവച്ച്​  കരച്ചിൽ കടിച്ചമർത്തിയാണ്​ നീനു ത​​​െൻറ ഉറച്ചനിലപാട്​ വ്യക്തമാക്കിയത്​. ത​​​െൻറ മാതാപിതാക്കൾക്കൊപ്പം ഇനി​ പോകില്ല. നിയമപരമായിട്ടല്ലെങ്കിലും കെവി​​​െൻറ ഭാര്യയായി വീട്ടിൽ തന്നെ നിൽക്കും. കെവി​​​െൻറ മരണത്തെക്കുറിച്ച്​ ത​​​െൻറ മാതാപിതാക്കൾക്ക്​ കൃത്യമായി അറിയാം. ഇൗ മാസം 24നാണ്​ തങ്ങളുടെ പ്രണയം വീട്ടുകാരെ അറിയിച്ചത്​. അതിനുമുമ്പ്  അവർക്ക്​ അറിയില്ലായിരുന്നു. 

പരീക്ഷയാണെന്നുപറഞ്ഞാണ്​ വീട്ടിൽനിന്നിറങ്ങിയത്​. വിവാഹം രജിസ്​റ്റർ ചെയ്​തശേഷമാണ്​ വീട്ടിൽ  അറിയിച്ചത്​. എന്നെ നേരിട്ടുകണ്ടാൽ വെട്ടുമെന്ന് നിയാസ് കെവിനോട്​ പറഞ്ഞിരുന്നു. ഒന്നിച്ച്​ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനൊപ്പം എ​​​െൻറ അച്ഛന്​ സുഖമില്ലെന്നുപറഞ്ഞ്​ വിളിപ്പിച്ചു. എന്നാൽ, തിരക്കിയപ്പോൾ അങ്ങനെയില്ലെന്ന്​ അറിയാൻ കഴിഞ്ഞു. ​എ​​​െൻറ മാതാപിതാക്കൾ അറിയാതെ കൊലപാതകം നടക്കി​ല്ല. ഇനി വീട്ടുകാർ വന്നുവിളിച്ചാൽ പോലും പോകില്ല. കെവി​​​െൻറ ജാതിക്കൊപ്പം സാമ്പത്തികനിലയും അവർക്ക്​ പ്രശ്​നമായിരു​െന്നന്നും നീനു പറഞ്ഞു.

കെവി​​​െൻറ ​െകാലപാതകം ആസൂ​​ത്രിതം -പിതാവ്​ 
കോട്ടയം: കെവി​​​െൻറ കൊലപാതകം ആസൂത്രിതമാണെന്ന്​ പിതാവ് ജോസഫ്​. ‘നീനുവി​​​െൻറ ബന്ധുക്കള്‍ ദിവസങ്ങളായി കോട്ടയത്ത്​ തങ്ങിയിരുന്നു. ഇക്കാര്യത്തിൽ സി.പി.എം പ്രവർത്തകരുടെ സഹായം ലഭിച്ചതായും സംശയമുണ്ട്​. നീനുവി​​​െൻറ സഹോദരൻ ത​െന്ന കാണാൻ വന്നിരുന്നു. അമ്മക്ക്​ നീനുവിനെ കാണണമെന്ന് ആവശ്യപ്പെട്ടാണ്​ എത്തിയത്​. അന്ന്​ കാണാൻ വന്ന അതേ ഇന്നോവ കാറിലാണ്​ കെവിനെ തട്ടിക്കൊണ്ടുപോയ​െതന്ന്​ സംശയമുണ്ട്​. 

കെവി​​​െൻറ വേർപാടിൽ വേദനിക്കുന്ന നീനുവി​െന ഇനിയുള്ള കാലം സംരക്ഷിക്കാനാണ്​ തീരുമാനം. ആർക്കും വിട്ടുകൊടുക്കില്ല. ദുബൈയിൽ ജോലിചെയ്​തിരുന്ന കെവിൻ മാസങ്ങൾക്കുമുമ്പാണ്​ തിരിച്ചെത്തിയത്​. നീനുവി​​​െൻറ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ച വിവരമറിഞ്ഞാണ് മടങ്ങിയെത്തിയതെന്ന വിവരം പോലും ഞങ്ങൾക്ക്​ അറിയില്ലായിരുന്നു. പൊലീസ്​ ഒന്നുണർന്ന്​ പ്രവർത്തിച്ചിരുന്നെങ്കിൽ  അവനെ രക്ഷിക്കാമായിരുന്നു. എനിക്ക്​ എന്തുചെയ്യാന്‍ പറ്റും?  പൊലീസ് നടപടി എടുക്കണമായിരുന്നു. അതിന്​ അവര്‍ ഉത്തരം പറയണ’മെന്നും കണ്ണീരോടെ  ജോസഫ്​ (രാജൻ) പറഞ്ഞു.

എ​​​െൻറ മകന്‍ ആരെയും വേദനിപ്പിച്ചിട്ടില്ല. വിവാഹത്തെക്കുറിച്ചോ പ്രണയത്തെക്കുറിച്ചോ  അവൻ പറഞ്ഞിരുന്നില്ല. തട്ടിക്കൊണ്ടുപോയപ്പോഴും അവന്‍ തിരിച്ചുവരുമെന്നായിരുന്നു പ്രതീക്ഷ. കൊന്നുകളയുമെന്ന്  വിചാരിച്ചില്ല. നീനുവിനെ ഇഷ്​മില്ലാത്ത വിവാഹത്തില്‍നിന്ന്​ രക്ഷപ്പെടുത്തണമെന്ന് മാത്രമെ അവന്‍ ഉദ്ദേശിച്ചിരുന്നുള്ളൂവെന്നും മാതാവ്​ മേരിയും (ഒാമന) പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamkerala policekerala newsmalayalam newsKevin Murder Casehonour killing in keralaPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - kevin murder case- kerala news
Next Story