നീനുവിെൻറ ബന്ധുക്കളുമായി എസ്.ഐ ഒത്തുകളിച്ചെന്ന് ആരോപണം
text_fieldsകോട്ടയം: പ്രണയവിവാഹത്തിെൻറ പേരിൽ കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി കെവിൻ ജോസഫിെന ഭാര്യാസഹോദരെൻറ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ കോട്ടയം പൊലീസിന് സംഭവിച്ചത് ഗുരുതരവീഴ്ച. ശനിയാഴ്ച പുലര്‍ച്ച തട്ടിക്കൊണ്ടുപോയ ഭർത്താവ് കെവിനെ കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്ന അപേക്ഷയുമായി ഞായറാഴ്ച രാവിലെ 11ന് മെഡിക്കൽ േകാളജ് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെത്തിയ നീനുവിനെ പൊലീസ് പരിഗണിച്ചതേയില്ല. നീനുവിനു മുമ്പ് എത്തിയ കെവിെൻറ പിതാവ് ജോസഫ് ജേക്കബിെൻറ പരാതിയും സ്വീകരിച്ചില്ല.
പരാതി സ്വീകരിക്കാതിരുന്നതിനെ തുടർന്ന് ആറുമണിക്കൂർ നീനു സ്റ്റേഷനിൽ ഇരുന്നു. എന്നിട്ടും സങ്കടം കേൾക്കാൻ എസ്.െഎ എം.എസ്. ഷിബുവും എ.എസ്.െഎ സണ്ണിമോനും തയാറായില്ല. പരാതി സ്വീകരിച്ച് അന്വേഷണം ഉടൻ തുടങ്ങിയിരുന്നെങ്കിൽ ഒരുപേക്ഷ െകവിനെ രക്ഷിക്കാൻ കഴിയുമായിരുന്നു. പരാതിയിൽ തുടർനടപടിക്ക് എസ്.െഎക്ക് മറ്റാരെയെങ്കിലും ചുമതലപ്പെടുത്താനും ആകുമായിരുന്നു. ഇതൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല തെന്മല സ്റ്റേഷനിലോ കൊല്ലം റൂറൽ എസ്.പിയെയോ വിവരം അറിയിച്ചതുമില്ല.
മുഖ്യമന്ത്രിയുെട സന്ദർശനം നടക്കുന്നതിനാൽ അതുകഴിഞ്ഞ് അേന്വഷിക്കാമെന്ന എസ്.െഎയുടെ മറുപടിയും പരാതിക്കാരിയെ പുറത്തുനിർത്തി പ്രതികളുമായി എസ്.െഎ സംസാരിച്ചിരുന്നുവെന്ന നീനുവിെൻറ മൊഴിയും പ്രതിസ്ഥാനത്ത് പൊലീസാണെന്നതിെൻറ വ്യക്തമായ തെളിവുകളാണ്. തെൻറ സുരക്ഷയുമായി ബന്ധപ്പെട്ടാണ് എസ്.െഎ പരാതി സ്വീകരിക്കാതിരുന്നതെന്ന ആരോപണം മുഖ്യമന്ത്രി തള്ളിയിട്ടുമുണ്ട്. നീനുവിെൻറ ബന്ധുക്കളുമായി എസ്.ഐ ഒത്തുകളിച്ചെന്ന ആരോപണവും കെവിെൻറ ബന്ധുക്കള്‍ ഉന്നയിക്കുന്നു.
എസ്.െഎയുടെ അറിേവാടെയാണ് സായുധസംഘം എത്തിയതെന്നും അേന്വഷണം മനഃപൂർവം വൈകിപ്പിക്കുകയായിരുന്നുവെന്നും ബന്ധുകള്‍ പറയുന്നു. വൈകുന്നേരത്തോടെ ജനം സ്റ്റേഷനു മുന്നിൽ പ്രതിഷേധിക്കുകയും ജനപ്രതിനിധികളും മാധ്യമങ്ങളും ഇടപെടുകയും ചെയ്തതോടെയാണ് സ്ഥിതിമാറിയത്. സംഭവം കൈകാര്യം ചെയ്യുന്നതില്‍ ഗുരുതരവീഴ്ചയാണ് ഗാന്ധിനഗര്‍ എസ്.ഐ ഷിബുകുമാറില്നിന്നുണ്ടായതെന്ന് പുനലൂര്‍ ഡിവൈ.എസ്.പി കോട്ടയം എസ്.പിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
