കെവിൻകേസ്: രഹ്നയെ ഭർതൃസഹോദരൻ വീടുകയറി മർദിച്ചു
text_fieldsപുനലൂർ: കെവിൻകേസിലെ പ്രതി ചാക്കോയുടെ ഭാര്യ രഹ്നയെ ഭർതൃസഹോദരൻ വീടുകയറി മർദിച്ചു. വെള്ളിയാഴ്ച വൈകീട്ട് 5.30 ഓടെ ഒറ്റക്കൽ റെയിൽേവ സ്റ്റേഷനുസമീപെത്ത വീട്ടിൽെവച്ചാണ് ഭർതൃസഹോദരൻ അജി രഹ്നയെ മർദിച്ചത്. നേരേത്തമുതേല പിണക്കത്തിലായിരുന്ന ചാക്കോയുടെ മാതാവ് വീട്ടിൽ വരുന്നതും കെവിൻകേസിനെച്ചൊല്ലിയുള്ള പ്രശ്നങ്ങളുമാണ് മർദനത്തിലെത്തിച്ചത്.
വൈകീട്ടോടെ അജി വീട്ടിലെത്തി വാക്കേറ്റം ഉണ്ടാക്കുകയും മർദിക്കുകയുമായിരുന്നെന്നാണ് രഹ്ന തെന്മല പൊലീസിനോട് പറഞ്ഞത്. അയൽവാസികൾ അറിയിച്ചതനുസരിച്ച് പൊലീസെത്തി രഹ്നയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.
കെവിൻ വധം: ചാക്കോ ജോൺ ജാമ്യ ഹരജി നൽകി
െകാച്ചി: കെവിൻ വധേക്കസിൽ പിടിയിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന അഞ്ചാം പ്രതിയും നീനുവിെൻറ പിതാവുമായ ചാക്കോ ജോൺ ഹൈകോടതിയിൽ ജാമ്യ ഹരജി നൽകി. കൊലപാതകവുമായി തനിക്ക് ബന്ധമില്ലെന്നും ഇനിയും തടവിൽ പാർപ്പിക്കുന്നത് അന്യായമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി.
ഒളിവിലിരിക്കെ കണ്ണൂരിൽ നിന്നാണ് ഒന്നാം പ്രതിയും മകനുമായ ഷാനു ചാക്കോക്കൊപ്പം ഹരജിക്കാരനും പിടിയിലായത്. താൻ ഹൃദ്രോഗിയാണെന്നും ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണെന്നും ചാക്കോയുടെ ഹരജിയിൽ പറയുന്നു. ജാമ്യത്തിൽ വിട്ടാലും അേന്വഷണവുമായി സഹകരിക്കാനും കോടതി ചുമത്തുന്ന ഏത് ഉപാധിയും സ്വീകരിക്കാനും തയാറാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
