Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെവിൻ കൊല്ലപ്പെടാൻ...

കെവിൻ കൊല്ലപ്പെടാൻ കാരണം എസ്​.​െഎയുടെ ഭാഗത്തുണ്ടായ വീഴ്​ചയെന്ന്​ കോടതി

text_fields
bookmark_border
kevin-murder
cancel
കോട്ടയം: പ്രണയവിവാഹത്തെ തുടർന്ന്​ കെവിൻ കൊല്ലപ്പെടാൻ കാരണം​ ഗാന്ധിനഗർ എസ്​.​െഎയായിരുന്ന എം.എസ്​. ഷിബുവി​​​െൻറ ഭാഗ​ത്തുനിന്നുണ്ടായ നിയമലംഘനമാണെന്ന്​ കോടതിയുടെ നിരീക്ഷണം. മകളെ കാണാനി​ല്ലെന്ന്​ കാട്ടിയുള്ള പിതാവ്​ ചാക്കോയുടെ പരാതി ലഭിച്ചയുടൻ നീനുവിനെ കണ്ടെത്തി മജിസ്​ട്രേറ്റിന് മുന്നിൽ ഹാജരാക്കിയിരുന്നെങ്കില്‍ ചിത്രം മറ്റൊന്നാകുമായിരുന്നുവെന്നും കോടതി പറഞ്ഞു. കെവിൻ വധക്കേസി​െല അഞ്ചാംപ്രതിയു​ം നീനുവി​​​െൻറ പിതാവുമായ ചാക്കോ നൽകിയ ജാമ്യപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ്​ ഏറ്റുമാനൂർ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ കോടതിയുടെ നിരീക്ഷണം. 

നീനുവിനെ കാണാനില്ലെന്ന പിതാവ് ചാക്കോയുടെ പരാതിയിൽ കേസ്​ രജിസ്​റ്റർ ചെയ്ത് അന്വേഷിക്കുന്നതിനു പകരം ഒത്തുതീർപ്പാക്കാനാണു പൊലീസ്​ ശ്രമിച്ചത്.പരാതി ലഭിച്ചയുടൻ എഫ്.ഐ.ആർ രജിസ്​റ്റർ  ചെയ്തു നീനുവിനെ കണ്ടെത്തി മജിസ്​േട്രറ്റിന്​ മുന്നിൽ എത്തിക്കണമായിരുന്നു. അങ്ങനെ ചെയ്​തിരുന്നെങ്കിൽ ഏതെങ്കിലും സംരക്ഷണ കേന്ദ്രത്തിലോ നിയമാനുസൃതം കെവിനൊപ്പമോ വിട്ടയക്കുമായിരുന്നു.

കെവി​​​െൻറ തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഇതോടെ ഒഴിവാക്കപ്പെടുമായിരുന്നു. പൊലീസ് സ്​റ്റേഷനില്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ചാക്കോക്ക് ഒപ്പം ചേര്‍ന്ന് എസ്.ഐ ഷിബു ശ്രമിച്ചു.നീനുവിനെ ആദ്യം പിതാവിനൊപ്പം വിടാൻ ശ്രമിക്കുകയായിരുന്നു. പിന്നീട് കെവിനൊപ്പം വിട്ടയച്ചു. അന്വേഷണ ഉദ്യോഗസ്ഥനുണ്ടായ ഈ വീഴ്ചയിൽ കേസെടുക്കാവുന്നതാണ്. എന്നാൽ, മറ്റൊരു കേസ്​ നിലനിൽക്കുന്നതിനാൽ കോടതി മുതിരുന്നില്ല. നിലവിലെ അന്വേഷണം തൃപ്തികരമാണെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKevin Murder Case
News Summary - kevin murder case- kerala news
Next Story