Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​െകാലപാതകം...

​െകാലപാതകം ദുരഭിമാനത്തി​െൻറ ​പേരിൽ; ജീവനെടുത്തത്​ പിതാവും സഹോദരനും ചേർന്ന് ​-നീനു

text_fields
bookmark_border
Kevin-and-Neenu
cancel

കോട്ടയം: കെവിനെ കൊലപ്പെടുത്തിയത് താഴ്​ന്ന ജാതിക്കാരനായതിനാലാണെന്നും പിതാവ് ചാക്കോയും സഹോദരന്‍ ഷാനുവും ചേർന്നാണ്​ ജീവനെടുത്തതെന്നും നീനുവി​​െൻറ മൊഴി. കെവിനൊപ്പം ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പിതാവും ബന്ധുവായ നിയാസും ഭീഷണിപ്പെടുത്തിയിരുന്നു. ദുരഭിമാനത്തി​​െൻറ ​പേരിലാണ്​ ​െകാലപാതകമെന്നും കെവിൻ കേസി​​െൻറ വിചാരണക്കിടെ ഭാര്യ നീനു പറഞ്ഞു. സാമ്പത്തിക അന്തരമല്ല, ജാതിയായിരുന്നു പിതാവിനും സഹോദരനും പ്രശ്​നം. മാതാപിതാക്കള്‍ ക്രൂരമായാണ്​ പെരുമാറിയിരുന്നതെന്ന്​ പറഞ്ഞ നീനു, മര്‍ദിച്ചതി​​െൻറയും പിതാവ്​ പൊള്ളലേല്‍പിച്ചതി‍​െൻറയും പാടുകള്‍ കോടതിയില്‍ കാട്ടി. ​േപ്രാസിക്യൂഷൻ വിസ്​താരത്തിനിടെ കെവി​​െൻറ ഓർമയിൽ പൊട്ടിക്കരഞ്ഞ, അഞ്ചാം സാക്ഷികൂടിയായ നീനു കെവി​​െൻറ വീട്ടിൽ താമസിക്കുന്നത്​ സ്വന്തം ഇഷ്​ടപ്രകാരമാണെന്നും വ്യക്തമാക്കി.

‘ഇപ്പോഴും അവിടെ കഴിയുന്നത്​ അവരുടെ മകൻ മരിക്കാൻ കാരണം എ​​െൻറ പപ്പയും ചേട്ടനുമായതുകൊണ്ടാണ്​. എ​​െൻറ ബന്ധുക്കൾ കാരണം മകൻ നഷ്​ടപ്പെട്ട അച്ഛനെയും അമ്മയേയും നോക്കാൻ ഉത്തരവാദിത്തമുണ്ട്. അതുകൊണ്ടാണ് ഞാനവിടെ നിൽക്കുന്നത്. അവരെ സംരക്ഷിക്കും-’ പൂർത്തിയാകുംമുമ്പ്​ നീനു വിതുമ്പിക്കരഞ്ഞു.
പ്രതിഭാഗം വിസ്​താരത്തിനിടയിലും കരുത്ത്​ കൈവിടാതിരുന്ന നീനു, മുമ്പ്​ കൊടുത്ത മൊഴികളിലൊന്നും കെവിൻ താഴ്​ന്ന ജാതിക്കാരനായതിനാലാണ്​ കൊലപാതകമെന്ന്​ പറഞ്ഞിട്ടി​ല്ലെന്ന്​ പ്രതിഭാഗം ചൂണ്ടിക്കാട്ടിയപ്പോൾ തന്നോട്​ ചോദിച്ചതി​െനാക്കെ മറുപടി നൽകിയിട്ടുണ്ട്​. ഇതും പറഞ്ഞിട്ടുണ്ടെന്നാണ്​ തോന്നുന്നതെന്നും വ്യക്തമാക്കി.
വീട്ടുകാര്‍ വേറെ വിവാഹം ആലോചിച്ചപ്പോഴാണ് കെവിനൊപ്പം ജീവിക്കാന്‍ വീടുവിട്ടത്. എന്നാല്‍, ജാതിയിൽ വീട്ടുകാർക്ക്​ ഏതിർപ്പുണ്ടായിരുന്നു. കെവിനെയും തന്നെയും ഭീഷണിപ്പെടുത്തിയിരുന്നു. ഗാന്ധിനഗര്‍ പൊലീസ് സ്​റ്റേഷനില്‍ പിതാവ് തന്നെ ബലമായി കൊണ്ടുപോകാന്‍ ശ്രമിച്ചു. കെവിനെ എസ്.ഐ ഷിബു കഴുത്തിനുപിടിച്ച് തള്ളി. പിതാവിനൊപ്പം പോകാന്‍ എസ്.ഐയും ആവശ്യപ്പട്ടു. സമ്മതിക്കാതിരുന്നപ്പോൾ സ്വന്തം ഇഷ്​ടപ്രകാരം പോകുന്നതാണെന്ന് എഴുതിവാങ്ങി. 2018 മേയ്​ 27ന്​ രാത്രി ഈരാറ്റുപേട്ട മജിസ്​ട്രേറ്റിന്​ മുന്നിൽ ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയിരുന്നതായും നീനു കോടതി​െയ അറിയിച്ചു.

നീനുവി​​െൻറ സഹോദരനും കേസിലെ ഒന്നാംപ്രതിയുമായ ഷാനു ഗാന്ധിനഗര്‍ സ്​റ്റേഷനിലെ എ.എസ്.ഐ ബിജുവുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍നിന്ന് ഷാനുവി​​െൻറ ശബ്​ദം നീനു കോടതിയിൽ തിരിച്ചറിഞ്ഞു. കോട്ടയം പ്രിൻസിപ്പൽ സെഷൻ കോടതിയിൽ വ്യാഴാഴ്​ച രാവിലെ 10ന്​ ആരംഭിച്ച വിസ്​താരം ഉച്ചക്ക്​ രണ്ടിനാണ്​ അവസാനിച്ചത്​.
തുടർന്ന്​ കെവി​​െൻറ മൃതദേഹം ഇൻക്വസ‌്റ്റ‌് നടത്തിയ പുനലൂർ തഹസിൽദാർ ജയൻ എം.ചെറിയാൻ, മൃതദേഹം പുറത്തെടുത്ത ഫയർഫോഴ‌്സ‌് ജീവനക്കാരൻ ഷിബു എന്നിവരെയും വിസ‌്തരിച്ചു. മൃതദേഹം കണ്ടെത്തിയ ചാലിയക്കരയിൽ​ അരക്കൊപ്പമേ വെള്ളമുണ്ടായിരുന്നുള്ളൂ​െവന്ന്​ ഇരുവരും മൊഴിനൽകി. ഇതിൽ സ്വയം മുങ്ങി മരിക്കാനിടയില്ല. വസ‌്ത്രം അടക്കം തെളിവുകൾ ശേഖരിക്കാൻ ഫയർഫോഴ‌്സ‌് മൃതദേഹം കണ്ടതി​​െൻറ 200 മീറ്റർ ചുറ്റളവിൽ പരിശോധന നടത്തിയിരുന്നു. എല്ലായിടത്തും ഇതേ അളവിൽ തന്നെയാണ‌് വെള്ളമുണ്ടായിരുന്നത‌്. കെവിൻ സ്വയം മുങ്ങിമരിച്ചെന്ന പ്രതിഭാഗം വാദത്തെ ദുർബലപ്പെടുത്തുന്നതാണ്​ മൊഴികൾ. ചാലിയക്കര നിവാസിയായ ശാന്തമ്മയെയും വിസ‌്തരിച്ചു. സംഭവദിവസം പുലർച്ച ഇവിടെ മൂന്നു കാറും യുവാക്കളെയും കണ്ടെന്ന‌് ഇവർ മൊഴിനൽകി.

കെവി​​െൻറ ഭാര്യ നീനു കോട്ടയം പ്രിൻസിപ്പൽ സെഷൻസ്​ കോടതിയിൽ ആദ്യദിന വിസ്​താരത്തിനുശേഷം കോടതിക്ക്​ പിന്നിലെ ഗേറ്റിലൂടെ പുറത്തേക്കുവരുന്നു


പ്രതിക്കൂട്ടിലേക്ക്​ ആ കണ്ണുകൾ ചാഞ്ഞില്ല; കരുത്തി​​െൻറ പെൺമുഖമായി നീനു
കോട്ടയം: മുഖത്ത്​​ ദുഃഖം നിഴലിക്കു​േമ്പാഴും കണ്ണുകളിൽ തെളിഞ്ഞത്​ കരുത്തി​​െൻറ പെൺമുഖമായിരുന്നു. സാക്ഷിക്കൂടിനൊപ്പം ധൈര്യത്തെ ചേർത്തുനിർത്തിയ നീനു ഒരുഘട്ടത്തിലും പതറിയില്ല. കെവി​​െൻറ ഓർമയിൽ ഇടക്ക്​ ​നിയന്ത്രണംവിട്ട്​ പൊട്ടിക്കരഞ്ഞെങ്കിലും കണ്ണുകളിൽ ഭയപ്പാടിനുപകരം, ചുവടു​െവക്കുംമുമ്പ്​ ദാമ്പത്യം തച്ചുടച്ചവർക്ക്​ ശിക്ഷ വാങ്ങിനൽകണമെന്ന നിശ്ചയദാർഢ്യമായിരുന്നു. പ്രതിക്കൂട്ടിലേക്ക്​ കണ്ണുകളെത്താതെ വിസ്​താരത്തിനുടനീളം കാക്കുകയും ചെയ്​തു. കെവിൻ വധക്കേസി​​െൻറ വിചാരണയിൽ ഉൾ​​ക്കരുത്തി​​െൻറ പുതുകാഴ്​ചയായി കെവി​​െൻറ ഭാര്യ നീനു​.

എതിർവശത്തെ പ്രതിക്കൂട്ടിൽ പിതാവ്​ ചാക്കോയും സഹോദരൻ ഷാനുവും അടക്കമുള്ളവരായിരുന്നെങ്കിലും സാക്ഷിക്കൂട്ടിൽ കരളുറപ്പി​​െൻറ പ്രതീകമാവുകയായിരുന്നു നീനു. വിസ്​താരത്തി​​െൻറ ഒരുഘട്ടത്തിലും ഇവരെ നോക്കാൻ ആ പെൺകുട്ടി തയാറായില്ല. കെവി​നെ തനിൽനിന്ന്​ അറുത്തുമാറ്റിയവരെ കാണാൻ​ ഇഷ്​ടപ്പെടുന്നില്ലെന്ന്​ ആ കണ്ണുകൾ വിളിച്ചുപറയുന്നുണ്ടായിരുന്നു. വിസ്​താരം അവസാനിക്കുംവരെ പ്രതികളെ നോക്കാതെയായിരുന്നു നീനു ചോദ്യങ്ങ​െള നേരിട്ടത്​. ഇടക്ക്​ വിതുമ്പിയെങ്കിലും പിന്നീട്​ മറ്റൊരു മുഖമായിരുന്നു വിസ്​താരത്തിലുടനീളം നീനുവിന്​. പ്രതിഭാഗത്തി​​െൻറ ചോദ്യങ്ങളെ​ ധൈര്യ​േത്താടെ നേരിട്ട നീനു​ കൃത്യമായ മറുപടിയും നൽകി. ആശയക്കുഴപ്പം സൃഷ്​ടിക്കാനുള്ള ശ്രമങ്ങളിൽ വീഴാതെ ഉറച്ചുനിന്നു. മറുപടിക്കിടെ പ്രതിഭാഗം അഭിഭാഷകൻ ഇടപെട്ട ഘട്ടത്തിൽ, താൻ ജഡ്​ജിയോടാണ്​​ പറയുന്നതെന്ന്​​ വ്യക്​തമാക്കാനും ധൈര്യം കാട്ടി.

പിതാവിനെതിരെ മൊഴി നൽകിയപ്പോഴും കുലുങ്ങിയില്ല. ഗാന്ധിനഗർ പൊലീസ്​ സ്​റ്റേഷനിൽ പപ്പയുടെ മുന്നിൽ വെച്ച് ആരുടെ കൂടെ പോകണമെന്ന് എസ്.ഐ ചോദിച്ചു. കെവിൻ ചേട്ട​​െൻറ കൂടെ പോകണമെന്ന് പറഞ്ഞപ്പോൾ ‘നീ എന്ത് കണ്ടിട്ടാണ് കെവി​​െൻറ കൂടെ ഇറങ്ങിപ്പോകുന്നത്. അവൻ താഴ്​ന്ന ജാതിക്കാരനാണ്​. അവനെ കല്യാണം കഴിച്ചാൽ അഭിമാനം പോകും. എ​​െൻറ പൊന്നുമോൾ ഇവ​​െൻറ കൂടെ സുഖിച്ച് ജീവിക്കുമെന്ന് കരു​േതണ്ട’ എന്ന്​ പപ്പ പറഞ്ഞുവെന്ന്​ നീനു മൊഴി നൽകി.

മാതാപിതാക്കൾ ​ഉപദ്രവിച്ചതി​​െൻറ കഥകൾ വിവരിച്ചപ്പോഴും ബന്ധുവീട്ടിൽ പോകാണമെന്ന്​ പറഞ്ഞതിന്​ പിതാവ്​ കമ്പി ഉപയോഗിച്ച്​ പൊള്ളിച്ചതി​​െൻറയും മർദിച്ചതി​​െൻറയും പാടുകൾ കാട്ടിയ​േപ്പാഴും മുഖത്ത്​ നിഴലിച്ചത്​ ദുഃഖമായിരുന്നില്ല, നിശ്ചയദാർഢ്യമായിരുന്നു. ശബ്​ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകിക്കയറ്റിയതായും പറഞ്ഞു. മർദിച്ചകാര്യം നീനു വിശദീകരിക്കു​േമ്പാൾ പ്രതിക്കൂട്ടിൽ നിൽക്കുകയായിരുന്ന ചാക്കോ അങ്ങനെയൊന്നും ഉണ്ടായില്ലെന്ന്​ ആംഗ്യം കാട്ടുന്നതും കാണാമായിരുന്നു.
കോടതിയിൽ സഹോദര​​െൻറ ശബ്​ദം തിരിച്ചറിഞ്ഞപ്പോഴും സ്വരം ഇടറിയില്ല- കടുത്ത ജീവിതാനുഭവങ്ങൾ കൂടുതൽ കരുത്താക്കിയതി​​െൻറ നേർസാക്ഷ്യം.

​ ജഡ്​ജിയുടെ നിർദേശം അനുസരിച്ച്​ മൊഴിയിൽ ഒപ്പിട്ടതോടെ അതുവരെ കരുതിയ ധൈര്യമെല്ലാം ചോർന്നുപോയി കണ്ണീരോടെയായിരുന്ന മടക്കം. കരഞ്ഞു​െകാണ്ട്​ പുറത്തേക്ക്​ നടന്നുനീങ്ങിയ നീനുവിനെ കാണാനും നിരവധി പേർ തടിച്ചുകൂടി. കെവി​​െൻറ പിതാവ്​ ജോസഫിനൊപ്പമായിരുന്നു കോടതിയിൽ എത്തിയത്​. ​അനീഷ്​ അടക്കം സാക്ഷികളും പ്രതികളുടെ ബന്ധുക്കളും കോടതിയിലെത്തിയിരുന്നു.


‘കെവി​നുമായുള്ള ബന്ധം വീട്ടിൽ പറയാതിരുന്നത്​ സമ്മതിക്കില്ലെന്ന്​ അറിയാമായിരുന്നതിനാൽ’
കോട്ടയം: കെവി​നുമായുള്ള ബന്ധം വീട്ടിൽ പറയാതിരുന്നത്​ സമ്മതിക്കില്ലെന്ന്​ അറിയാമായിരുന്നതിനാലാണെന്ന്​ നീനു. രണ്ടുവർഷത്തിലധികം നീണ്ട പ്രണയത്തി​​െൻറ ഒരുഘട്ടത്തിലും വീട്ടിൽ അവതരിപ്പിച്ചിട്ടില്ല. എന്നാൽ, വിവാഹ രജിസ്​ട്രേഷനുശേഷം വീട്ടിൽ വിളിച്ച്​ കല്യാണം കഴിഞ്ഞതായും ഇനി അങ്ങോട്ടില്ലെന്നും​ പറഞ്ഞതായും ​െകവിൻ കേസി​​െൻറ വിചാരണയിൽ പ്രതിഭാഗം വിസ്​താരനത്തിനിടെ നീനു പറഞ്ഞു.

​െകവി​​െൻറ വീട്ടിലും അറിയില്ലായിരുന്നു. എന്നാൽ, സ്വന്തം വീട്ടുകാർ സമ്മതിക്കുമെന്ന്​ ​െകവിന്​ ഉറപ്പുണ്ടായിരുന്നു. വിവാഹം രജിസ്​റ്റർ ​െചയ്യാൻ പോയതിനുപിന്ന​ാ​െല രണ്ടുപേരും കെവി​​െൻറ മാതാപിതാക്ക​െള കാണാൻ പോയിരുന്നു. അവർ കല്യാണത്തിന്​​ പോയതിനാൽ കാണാൻ കഴിഞ്ഞില്ല. 24ന്​ കെവി​​െൻറ സുഹൃത്തി​​െൻറ വീട്ടിലാണ്​ കഴിഞ്ഞത്​. ആരുടെതാണെന്ന്​ അറിയില്ല. പിന്നീടാണ്​ ഹോസ്​റ്റിൽ താമസിച്ചത്​.തട്ടിക്കൊണ്ടുപോകുന്നതിന്​ ഒരുമണിക്കൂർ മുമ്പുവരെ കെവിനോട്​ ഫോണിൽ സംസാരിച്ചിരുന്നു. സ്​റ്റേഷനില്‍വെച്ച്​ ബന്ധുവായ നിയാസിനെ ഫോണില്‍ വിളിച്ച് കെവിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഒരുമാസത്തിനുശേഷം കല്യാണം കഴിച്ചുതരാമെന്ന്​ ചാക്കോ പറഞ്ഞതി​​െൻറ അടിസ്​ഥാനത്തിലല്ലേ, എസ്​.​െഎ പിതാവിനൊപ്പം പോകാൻ നിർദേശിച്ചതെന്ന ചോദ്യത്തിന്​ അല്ലെന്നായിരുന്നു മറുപടി. വിദേശത്തായിരുന്ന പിതാവ്​ മടങ്ങിയെത്തിയ ശേഷം ഓ​ട്ടോ ഓടിച്ചാണല്ലേ, കുടുംബം പുലർത്തിയിരുന്നതെന്ന ചോദ്യത്തിന്​ രണ്ടു കടയുണ്ടെന്ന്​​ നീനു വിശദീകരിച്ചു. ഒരു കട അമ്മയും മറ്റേത്​ പിതാവുമാണ്​ നടത്തിയിരുന്നതെന്നും വ്യക്​തമാക്കി. പതിവിന്​ വിരുദ്ധമായി വിവിധ കളർ ഷർട്ട്​ അണിഞ്ഞാണ്​ വ്യാഴാഴ്​ച പ്രതികൾ കോടതിയിലെത്തിയത്​. നേര​േത്ത എല്ലാവരും ​െവള്ള ഷർട്ട്​ അണിഞ്ഞായിരുന്നു​ എത്തിയിരുന്നത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKevin Murder CasechackoNeenu
News Summary - Kevin Murder Case: Father Threaten me, Says Neenu - Kerala News
Next Story