Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസിനെതിരെ...

പൊലീസിനെതിരെ നീനുവി​െൻറ മൊഴി; എ.എസ്​.​െഎക്കും ഡ്രൈവർക്കും ജാമ്യം

text_fields
bookmark_border
പൊലീസിനെതിരെ നീനുവി​െൻറ മൊഴി; എ.എസ്​.​െഎക്കും ഡ്രൈവർക്കും ജാമ്യം
cancel

കോട്ടയം: പ്രണയവിവാഹത്തി​​​​െൻറ പേരിൽ തട്ടിക്കൊണ്ടുപോയ കെവിൻ കൊല്ല​പ്പെട്ട സംഭവത്തിൽ വധു കൊല്ലം തെന്മല ഒറ്റക്കൽ ഷാനു ഭവനിൽ നീനുവി​​​​െൻറ മൊഴിയെടുത്തു. ക്രൈംബ്രാഞ്ച് സി.ഐയുടെ നേതൃത്വത്തിലാണ്​ വിശദമായ മൊഴി രേഖപ്പെടുത്തിയത്. പൊലീസിനെതിരെ നീനു മൊഴി നൽകിയതായാണ്​ വിവരം.

എസ്‌.െഎ കെവിനെ പിടിച്ചുതള്ളിയെന്നും ഭീഷണിപ്പെടുത്തിയെന്നും നീനു മൊഴിയിൽ പറയുന്നു. പൊലീസ്​ സ്​​േറ്റഷനിലേക്ക്​ വിളിപ്പിച്ചതനുസരിച്ച്​ എത്തിയപ്പോൾ പൊലീസ്​ തങ്ങളുടെ വാദമൊന്നും കേട്ടില്ല. വിവാഹ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട രേഖകൾപോലും പൊലീസിന് കാണാൻ ഇഷ്​ടമില്ലായിരുന്നു. അച്​ഛനൊപ്പം തന്നെ പറഞ്ഞുവിടാനായിരുന്നു താൽപര്യം. പിടിച്ചുവലിച്ചുകൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ പൊലീസുകാർ കാഴ്ചക്കാരായി നിന്നതായും നീനു മൊഴി നൽകിയിട്ടുണ്ട്​.

കെവിനെ ആദ്യമായി കാണുന്നതുമുതൽ അവസാന ദിവസത്തെ ഫോൺ വിളിയുടെ വിവരങ്ങൾ വരെ ഉൾപ്പെടുത്തിയ വിശദ മൊഴിയാണ്​ പൊലീസ്​ ശേഖരിച്ചിരിക്കുന്നത്​.കേസിൽ നീനുവി​​​​െൻറ മാതാവ്​ രഹ്​നക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്താൻ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്​. സംഭവത്തലേന്ന്​​ കെവി​​​​െൻറ വീട്ടിൽ ഇവർ എത്തിയിരുന്നു. പിറ്റേന്ന്​ ​ഷാനുവിന്​ വീട്​ കാണിച്ചു​െകാടുത്തത്​ ഇവരാണെന്ന്​ ​പൊലീസ്​ പറഞ്ഞു.  

കുറ്റകൃത്യം നടന്ന രീതി പുനരാവിഷ്​കരിക്കാനും പ്രത്യേക അന്വേഷണസംഘം ആലോചിക്കുന്നുണ്ട്​. കെവിൻ കാറിൽനിന്ന്​ രക്ഷപ്പെ​െട്ടന്ന മൊഴിയിൽ പ്രതികൾ ഉറച്ചുനിൽക്കുകയാണ്​. ഇൗ സാഹചര്യത്തിലാണ്​ രക്ഷപ്പെട്ട ശേഷമുള്ള കാര്യങ്ങൾക്ക്​ വ്യക്തത വരുത്താൻ പ്രതികളെ സ്​ഥലത്ത്​ എത്തിച്ച്​ സംഭവങ്ങൾ പുനരാവിഷ്​കരിക്കാൻ ഒരുങ്ങുന്നത്​. ഇതിന്​ മുന്നോടിയായി മുഴുവൻ പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. ഇതിനുശേഷം തെളിവെടുപ്പ്​ നടത്തും. കേസി​െല മുഴുവൻ വിവരങ്ങളും അന്വേഷണപുരോഗതിയും ഉൾപ്പെടുത്തി ശനിയാഴ്​ച വൈകീട്ട്​ അന്വേഷണത്തലവൻ ​െഎ.ജി വിജയ്​ സാഖറെ ഡി.ജി.പിക്ക്​ റിപ്പോർട്ട്​ നൽകി.

അതിനിടെ, കേസിൽ അറസ്​റ്റിലായ എ.എസ്​.​െഎ ടി.എം. ബിജു, പൊലീസ്​ ഡ്രൈവർ അജയകുമാർ എന്നിവർക്ക്​ ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതി ജാമ്യം അനുവദിച്ചു. പ്രതികളെ കസ്​റ്റിഡിയിൽ വിട്ടുകിട്ടണമെന്ന അ​േന്വഷണ സംഘത്തി​​​​െൻറ ആവശ്യം തള്ളിയാണ്​ നിബന്ധനകളോടെ ജാമ്യം അനുവദിച്ചത്​. പ്രതികളിൽനിന്ന്​ കൈക്കൂലി വാങ്ങിയതിനാണ്​ ഇവരെ അറസ്​റ്റ്​ ചെയ്​തത്​. അതേസമയം, പ്രതികൾക്കെതിരായ തെളിവുകൾ ഹാജരാക്കുന്നതിൽ പൊലീസിനുണ്ടായ വീഴ്​ചയാണ്​ ഇവർക്ക്​ ജാമ്യം ലഭിക്കാൻ കാരണമായെന്നും ആക്ഷേപമുണ്ട്​. ഇവരെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്​.

പുതുനഗരത്ത് പിടിയിലായവരെ അന്വേഷണ സംഘത്തിന് കൈമാറി
പു​തു​ന​ഗ​രം(​പാ​ല​ക്കാ​ട്): കെ​വി​ൻ വ​ധ​ക്കേ​സി​ലെ മൂ​ന്നു​പേ​ർ പു​തു​ന​ഗ​ര​ത്ത് പി​ടി​യി​ലാ​യി. ത​മി​ഴ്നാ​ട് പൊ​ള്ളാ​ച്ചി​ക്ക് സ​മീ​പം അ​മ്പ്രാം​പാ​ള​യ​ത്ത് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന  ചെ​ങ്ങ​ന്നൂ​ർ പു​ന​ലൂ​ർ കു​ഴി​യാ​ട് പാ​ല​വി​ള​യി​ൽ ഷി​നു (22), പു​ന​ലൂ​ർ കാ​ഞ്ഞി​ര​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ഷാ​നു (24), പു​ന​ലൂ​ർ കാ​ഞ്ഞി​ര​വി​ള​യി​ൽ വി​ഷ്ണു (24) എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പു​തു​ന​ഗ​രം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി​യ​ത്. കെ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘ​ത്തി​ൽ​പെ​ട്ട​വ​രാ​ണി​വ​ർ. 

കീ​ഴ​ട​ങ്ങി​യ​വ​ർ ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ അ​മ്പ്രാം​പാ​ള​യ​ത്ത് എ.​ടി.​എം കൗ​ണ്ട​റി​ൽ​നി​ന്ന് പ​ണം പി​ൻ​വ​ലി​ച്ച​തോ​ടെ​യാ​ണ് പൊ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ച​ത്. തു​ട​ർ​ന്ന്, അ​മ്പ്രാം​പാ​ള​യ​ത്ത് ഇ​വ​ർ ത​ങ്ങി​യ ലോ​ഡ്ജ് ത​മി​ഴ്നാ​ട് പൊ​ലീ​സി‍​​െൻറ സ​ഹാ​യ​ത്തോ​ടെ കേ​ര​ള പൊ​ലീ​സ് ക​ണ്ടെ​ത്തി. പൊ​ലീ​സ് പി​ന്തു​ട​രു​ന്ന​ത് മ​ന​സ്സി​ലാ​യ​തോ​ടെ ഇ​വ​ർ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഇ​വ​രെ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റി. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspolice officersmalayalam newsKevin Murder Case
News Summary - Kevin murder case: Bail for police officers-Kerala news
Next Story