You are here

കെ​വി​ന്‍ ദു​ര​ഭി​മാ​ന​ക്കൊ​ല: എ.എസ്.ഐ ബിജുവിനെ പിരിച്ചുവിട്ടു

18:17 PM
08/11/2018
asi-biju

കോ​ട്ട​യം: കെ​വി​ൻ കൊ​ല​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി ഷാ​നു ചാ​ക്കോ​യി​ൽ​നി​ന്ന്​ കൈ​ക്കൂ​ലി വാ​ങ്ങി​യ എ.​എ​സ്.​ഐ ടി.​എം. ബി​ജു​വി​നെ സ​ർ​വി​സി​ൽ​നി​ന്ന്​​ പി​രി​ച്ചു​വി​ട്ടു. പൊ​ലീ​സ്​ ഡ്രൈ​വ​ര്‍ എം.​എ​ന്‍. അ​ജ​യ​കു​മാ​റി​​െൻറ മൂ​ന്നു​വ​ര്‍ഷ​ത്തെ ആ​നു​കൂ​ല്യ​ങ്ങ​ള്‍ റ​ദ്ദാ​ക്കി. കോ​ട്ട​യം ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ഹ​രി​ശ​ങ്ക​റി​േ​ൻ​റ​താ​ണ്​ അ​പൂ​ർ​വ ന​ട​പ​ടി. കോ​ട്ട​യം ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ ഡി​വൈ.​എ​സ്.​പി വി​നോ​ദ്​ പി​ള്ള​യു​െ​ട നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​ൽ ടി.​എം. ബി​ജു കൈ​ക്കൂ​ലി വാ​ങ്ങി​യ​താ​യി തെ​ളി​ഞ്ഞ​തോ​ടെ​യാ​ണ്​ സ​ർ​വി​സി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കി​യ​ത്.

ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​രെ ഇ​ക്കാ​ര്യം അ​റി​യി​ക്കു​ന്ന​തി​ൽ വീ​ഴ്​​ച വ​രു​ത്തി​യ​തി​നാ​ണ്​ എം.​എ​ന്‍. അ​ജ​യ​കു​മാ​റി​െ​ന​തിരായ ന​ട​പ​ടി. ഇ​രു​വ​രും ഗാ​ന്ധി​ന​ഗ​ർ സ്​​റ്റേ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു​ കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. അ​ന്ന്​ ഗാ​ന്ധി​ന​ഗ​ർ സ്​​റ്റേ​ഷ​​െൻറ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന എ​സ്.​ഐ എം.​എ​സ്. ഷി​ബു, റൈ​റ്റ​ർ സ​ണ്ണി​മോ​ൻ എ​ന്നി​വ​ർ​ക്കെ​തി​െ​​ര​യും ഉ​ട​ൻ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നാ​ണ്​ വി​വ​രം. 

കേസിലെ മുഖ്യപ്രതി സാനു ചാക്കോയിൽ നിന്ന് എ.എസ്.ഐ ബിജുവടക്കമുള്ളവർ കോഴ വാങ്ങിയതും കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സാനു ചാക്കോയിൽ നിന്ന് 2000 കോഴ വാങ്ങിയെന്നായിരുന്നു ഇരുവർക്കുമെതിരായ കേസ്. ഈ കേസിൽ ബിജുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

കെ​വി​ന്‍ വ​ധ​ക്കേ​സ് ദു​ര​ഭി​മാ​ന​ക്കൊ​ല​യാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്ന പ്രോ​സി​ക്യൂ​ഷന്‍റെ ആ​വ​ശ്യം കോ​ട്ട​യം അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍സ് നാ​ലാം കോ​ട​തി കഴിഞ്ഞ ദിവസം അം​ഗീ​ക​രി​ച്ചിരുന്നു. പ്ര​ണ​യ​വി​വാ​ഹ​ത്തി​​​​​െൻറ പേ​രി​ൽ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ആ​റു​മാ​സം കൊ​ണ്ട് വി​ചാ​ര​ണ പൂ​ര്‍ത്തി​യാ​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടിട്ടുണ്ട്.

കോ​ട്ട​യം ന​ട്ടാ​ശ്ശേ​രി എ​സ്.​എ​ച്ച് മൗ​ണ്ട് വ​ട്ട​പ്പാ​റ ജോ​സ​ഫിന്‍റെ മ​ക​ൻ കെ​വി​ൻ പി.​ജോ​സ​ഫി​നെ (23) ക​ഴി​ഞ്ഞ മേ​യ് 27 പു​ല​ർ​ച്ച 2.30ന്​ ​മാ​ന്നാ​ന​ത്തെ ബ​ന്ധു​വീ​ട്ടി​ൽ​നി​ന്ന്​ ഭാ​ര്യാ ബ​ന്ധു​ക്ക​ള​ട​ങ്ങു​ന്ന സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യും പി​റ്റേ​ന്നു പു​ല​ർ​ച്ച തെ​ന്മ​ല​ക്കു​സ​മീ​പം ചാ​ലി​യ​ക്ക​ര തോ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. പ്ര​ണ​യ​ത്തി​​​​െൻറ പേ​രി​ൽ ഭാ​ര്യ നീ​നു​വി​ന്‍റെ ബ​ന്ധു​ക്ക​ൾ ചേ​ർ​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ്​ കു​റ്റ​പ​ത്രം. നീ​നു​വി​​​​െൻറ പി​താ​വ് ചാ​ക്കോ​യ​ട​ക്കം കേ​സി​ൽ 14 പ്ര​തി​ക​ളാ​ണു​ള്ള​ത്.

Loading...
COMMENTS