Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2019 7:37 AM IST Updated On
date_range 28 Aug 2019 7:37 AM ISTആദ്യ ദുരഭിമാന കൊലക്കേസ്; എല്ലാം റെക്കോഡ് വേഗത്തിൽ
text_fieldsbookmark_border
camera_alt????? ????????? ????? ??????????? ??????? ?????? ????? ??????????? ???? ??????? ????????? ???????? ????? ???????? ????????????? ??????? ???????????? ???
കോട്ടയം: സംസ്ഥാനത്തെ ആദ്യ ദുരഭിമാന കൊലേക്കസിെൻറ അന്വേഷണവും വിചാരണയും വിധിതീ ർപ്പും റെക്കോഡ് വേഗത്തിൽ. ദുരഭിമാനക്കൊലപാതകമെന്ന അപൂർവതക്കൊപ്പം കെവിൻ കേസ ിെൻറ അതിവേഗ വിചാരണയും നീതിന്യായ ചരിത്രത്തിൽ അപൂർവങ്ങളിൽ അപൂർവമായി മാറി. കെവ ിനെ കാണാതായത് മുതൽ വിചാരണ തീരുംവരെ വിവാദങ്ങൾ പിന്തുടർന്ന കേസിൽ 85 ദിവസംകൊണ്ട് അന്വേഷണം പൂർത്തിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ദുരഭിമാനക്കൊലയെന്ന ഗണത്തിൽ ഉൾപ്പെടുത്തിയായിരുന്നു വിചാരണ. ഇതനുസരിച്ച് ആറുമാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമായിരുന്നു. എന്നാൽ, നിശ്ചിത സമയത്തിനും ഏറെ മുമ്പ് വിചാരണ പൂർത്തിയാക്കി. 448ാം ദിവസം വിധിയും പറഞ്ഞു. ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി സി. ജയചന്ദ്രനാണ് കേസ് പരിഗണിച്ചത്.
ഹൈേകാടതിയുടെ പ്രത്യേക അനുമതിയോടെ വേനൽക്കാല അവധിപോലും 10 ദിവസമായി ചുരുക്കിയാണ് വിചാരണ തുടർന്നത്. രാവിലെ 11ന് പകരം ദിവസവും 10 മണിക്ക് കോടതി നടപടികൾ ആരംഭിച്ചു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സി.എസ്. അജയെൻറ നേതൃത്വത്തിൽ മൂന്ന് മാസംകൊണ്ട് 113 സാക്ഷികളെ വിസ്തരിച്ചുവെന്നതും പ്രത്യേകതയാണ്. ആറ് സാക്ഷികൾ മാത്രം കൂറുമാറി. 238 രേഖകളും 55 തൊണ്ടികളും കോടതി പരിഗണിച്ചു.
വേഗത്തിലുള്ള വിചാരണ നടപടികൾ കേസിന് ഗുണമായെന്ന് അന്വേഷണ ഉദ്യോഗസ്ഥരും സമ്മതിക്കുന്നു. ആദ്യ ദുരഭിമാനെക്കാല എന്നതിനുപുറെമ, 364 (എ) വകുപ്പ് പ്രകാരം പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തുന്നതും രാജ്യത്ത് ആദ്യമായാണ്. പണത്തിന് വേണ്ടിയല്ലാതെ ഒരാളെ തട്ടിക്കൊണ്ടുപോയി വിലപേശുന്നുവെന്നതാണ് ഈ വകുപ്പ്. 1993ലാണ് ഈ നിയമം പ്രാബല്യത്തിലായതെങ്കിലും ഇതുവരെ ഒരു കോടതിയിലും തെളിയിക്കാനായിരുന്നില്ലെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടന്നു. പിതാവിനും സഹോദരനുമെതിരെയുള്ള കെവിെൻറ ഭാര്യ നീനുവിെൻറ മൊഴിയും മറ്റൊരു ചരിത്രമായി.
തുടക്കത്തിൽ പൊലീസിന് ഏറെ പഴികേൾക്കേണ്ടി വന്നെങ്കിലും പിന്നീട് രൂപവത്കരിച്ച ഡിൈവ.എസ്.പി ഗിരീഷ് പി. സാരഥിയുെട നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിെൻറ ചടുലമായ നീക്കങ്ങളാണ് േപ്രാസിക്യൂഷന് കരുത്തായത്. പ്രതികളുടെ പ്രായവും പശ്ചാലത്തവും മുൻകാല ചരിത്രവും പരിഗണിച്ചാകാം വധശിക്ഷയെന്നത് ഇരട്ട ജീവപര്യന്തം ആക്കിയതെന്നും നിയമവിദഗ്ധർ അഭിപ്രായപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story