Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെവിൻ കൊലക്കേസ്​:...

കെവിൻ കൊലക്കേസ്​: പ്രാഥമിക വാദം 24ന്​

text_fields
bookmark_border
കെവിൻ കൊലക്കേസ്​: പ്രാഥമിക വാദം 24ന്​
cancel

കോ​ട്ട​യം: കെ​വി​ൻ കൊ​ല​ക്കേ​സി​ൽ പ്ര​തി​ക​ൾ​ക്ക്​ കു​റ്റ​പ​ത്രം ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ദ ം ഇൗ​മാ​സം 24ന്​ ​ആ​രം​ഭി​ക്കും. അ​ന്വേ​ഷ​ണ​സം​ഘം കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​തി​​നെ​ത്തു​ട​ ർ​ന്ന്​ പ്ര​തി​ക​ളെ ഇ​ത്​ വാ​യി​ച്ചു​കേ​ൾ​പ്പി​ക്കു​ന്ന​തി​നു​ മു​ന്നോ​ടി​യാ​യു​ള്ള വാ​ദ​മാ​ണ‌് കോ​ട്ട​യം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് നാ​ലാം കോ​ട​തി​യി​ൽ (അ​തി​വേ​ഗ കോ​ട​തി ഒ​ന്ന്) ആ​രം​ഭി​ക്കു​ന്ന​ത്.

പ്രോ​സി​ക്യൂ​ഷ​ൻ വ്യാ​ഴാ​ഴ്​​ച പ്രാ​ഥ​മി​ക​വാ​ദം ആ​രം​ഭി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന്​ അ​റി​​യിെ​ച്ച​ങ്കി​ലും ത​യാ​റാ​കാ​ൻ സ​മ​യം വേ​ണ​മെ​ന്ന്​ പ്ര​തി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ 24മു​ത​ൽ പ്രാ​ഥ​മി​ക​വാ​ദം തു​ട​ങ്ങാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. ജാ​മ്യം ല​ഭി​ച്ച ആ​റു പ്ര​തി​ക​ള്‍ ഉ​ള്‍പ്പെ​ടെ 13 പ്ര​തി​ക​ളും അ​ന്ന്​ ഹാ​ജ​രാ​ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. കു​റ്റ​പ​ത്ര​ത്തി​നൊ​പ്പം ന​ൽ​കി​യ രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പ് പ്ര​തി​ക​ൾ​ക്ക്​ കൊ​ടു​ക്കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ സി.​എ​സ്. അ​ജ​യ​ൻ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKevin Murder CaseKevin Murder
News Summary - Kevin Murder case 24th-Kerala News
Next Story