Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെവിൻ ദുരഭിമാന...

കെവിൻ ദുരഭിമാന കൊലക്കേസിൽ 10 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം

text_fields
bookmark_border
കെവിൻ ദുരഭിമാന കൊലക്കേസിൽ 10 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം
cancel
camera_alt????? ????????? ????? ??????????? ??????? ?????? ????? ??????????? ???? ??????? ????????? ???????? ???????????? ????????????????

കോട്ടയം: കേരളത്തിലെ ആദ്യ ദുരഭിമാന​ക്കൊലയെന്ന്​ കണ്ടെത്തിയ കെവിൻ വധക്കേസിൽ 10 പ്രതികൾക്കും ഇരട്ട ജീവപര്യന്ത ം. കോട്ടയം നട്ടാശേരി പ്ലാത്തറയിൽ കെവിൻ ജോസഫ് (24) കൊല്ലപ്പെട്ട കേസിലാണ് കോട്ടയം പ്രിൻസിപ്പൽ സെഷൻസ്​ കോടതി സി. ജയ ചന്ദ്രൻ ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്​തമാക്കി.

നീനുവി​​െൻറ സഹോദരന ും കേസിലെ ഒന്നാം പ്രതിയുമായ പത്തനാപുരം തെന്മല ഒറ്റക്കൽ ശ്യാനു ഭവനിൽ ഷാനു ചാക്കോ (27), രണ്ടാം പ്രതി ഇടമൺ നിഷാന മൻസി ൽ നിയാസ് മോൻ (ചിന്നു -24), മൂന്നാം പ്രതി ഇടമൺ തേക്കുംകൂപ്പ് താഴത്ത് ഇഷാൻ ഇസ്മായിൽ (21), നാലാം പ്രതി പുനലൂർ ഇടമൺ റിയാസ് മൻസിലിൽ റിയാസ് ഇബ്രാഹിംകുട്ടി (27), ആറ്​ മുതൽ ഒമ്പതുവരെ പ്രതികളായ പുനലൂർ തെങ്ങുംതറയിൽ പുത്തൻവീട്ടിൽ അശോക ഭവനിൽ മ നു മുരളീധരൻ (27), പുനലൂർ മരുതമൺ ഭരണിക്കാവ് അൻഷാദ് മൻസിലിൽ ഷിഫിൻ സജാദ് (28), പുനലൂർ ചാലക്കോട് റേഡിയോ പാർക്ക്​ വാലുതുണ ്ടിയിൽ എൻ. നിഷാദ് (23), പത്തനാപുരം വിളക്കുടി കടശേരി ടറ്റു ഭവനിൽ ടിറ്റു ജെറോം (25), 11ാം പ്രതി പുനലൂർ മരുതിവിള അൽമൻഹൽ മൻസ ിലിൽ ഫസിൽ ഷെരീഫ് (അപ്പൂസ് -26), 12ാം പ്രതി പുനലൂർ കൂനംകുഴിയിൽ ചരിവിള വാളക്കോട് ഷാനു ഷാജഹാൻ (25) എന്നിവർക്കാണ്​ ശിക്ഷ.പണത്തിനു വേണ്ടിയല്ലാതെ തട്ടിക്കൊണ്ടുപോയി വിലപേശൽ (364 -എ), കൊലപാതകം (302) എന്നീ ​വക​ുപ്പുകളിലാണ്​​ പ്രതികൾക്ക്​ രണ്ട്​ ജീവപര്യന്തം. രണ്ടു വകുപ്പുകളിലുമായി (15,000+25,000) 40,000രൂപയും പിഴയൊടുക്കണം.

പിഴയടച്ചില്ലെങ്കിൽ ഒരുവർഷം വീതം അധിക തടവ്​ അനുഭവിക്കണം. ഭവനഭേദനത്തിന്​ ഷാനു, ഇഷാൻ എന്നിവർ ഒഴി​െക മറ്റ്​ പ്രതികൾക്കെല്ലാം അഞ്ചുവർഷം കഠിനതടവും 5000 രൂപ പിഴയും ശിക്ഷിച്ചു. ഇവർ​ക്ക്​ നശിപ്പിക്കലിന്​ ഒരുവർഷം കഠിനതടവും 5000 രൂപ പിഴയും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ ഒരുമാസം വീതം അധിക തടവ് അനുഭവിക്കണം. പത്തു പ്രതികൾക്കും ഭീഷണിപ്പെടുത്തലിന്​ മൂന്നു വർഷവും തടഞ്ഞ​ുവെക്കലിന്​ ആറുമാസവും കഠിന തടവുണ്ട്. ഒന്നും രണ്ടും നാലും പ്രതികൾക്ക്​ ഗൂഢാലോചന​ക്ക്​ കുറ്റം ചുമത്തിയിരു​െന്നങ്കിലും പ്രത്യേകം ശിക്ഷയില്ല.

ഏഴാം പ്രതി ഷിഫിൻ സജാദിനു തെളിവുനശിപ്പിക്കലിനു മൂന്നുവർഷം കഠിനതടവും 5000 രൂപ പിഴയും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം കൂടി തടവ് അനുഭവിക്കണം. ദേഹോപദ്രവം ഏൽപിക്കൽ, പൊതു ഉദ്ദേശ്യത്തോടെ സംഘംചേരൽ എന്നിവക്ക്​ എട്ട്​, 12 പ്രതികൾക്ക്​ ആറുമാസം ശിക്ഷ വിധിച്ചിട്ടുണ്ട്. വിചാരണ കാലയളവിലെ ജയിൽവാസം ശിക്ഷയിൽനിന്ന് ഇളവ്​ ചെയ്തിട്ടുമുണ്ട്. നീനുവിനെ വിവാഹം കഴിച്ചതിലുള്ള വിരോധത്തിൽ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്​. 2018 ​േമയ്​ 28നാണ്​​ കെവി​നെ മരിച്ച നിലയിൽ കണ്ടെത്തിയത്​. ​​

kevin-murder-case


പിഴ 4.85 ലക്ഷം; അടച്ചില്ലെങ്കില്‍ കാറുകൾ കണ്ടുകെട്ടണമെന്ന്​ കോടതി

കോട്ടയം: കെവിൻ വധക്കേസിൽ മുഴുവൻ പ്രതികൾക്കുമായി ​കോടതി ചുമത്തിയിരിക്കുന്നത്​ 4.85 ലക്ഷം രൂപ പിഴ. ഇതിൽ ഒരുലക്ഷം രൂപ ഒന്നാം സാക്ഷിയും കെവി​​െൻറ ബന്ധുവുമായ അനീഷിന്​ നൽകണം. ബാക്കി തുക തുല്യമായി നീനുവിനും കെവി​​െൻറ പിതാവ്​ ജോസഫിനുമായി വീതിച്ചുനൽകണമെന്ന്​ കോടതി വിധിന്യായത്തിൽ വ്യക്​തമാക്കി. പിഴ തുക അടച്ചില്ലെങ്കിൽ പ്രതികൾ സഞ്ചരിച്ചിരുന്ന മൂന്നു കാറുകൾ കണ്ടുകെട്ടി തുക ഈടാക്കണമെന്നും കോടതി വിധിച്ചു. ഒന്നാം പ്രതി ഷാനു ചാക്കോ, മൂന്നാം പ്രതി ഇഷാൻ ഇസ്മായിൽ എന്നിവർ ഒഴി​െകയുള്ള ​പ്രതികളെല്ലാം 50,000 രൂപ പിഴ ഒടുക്കണം. ഏഴാം പ്രതി ഷിഫിൻ സജാദിന്​ 55,000 രൂപയാണ്​​ പിഴ. ഒന്ന്​, മൂന്ന്​ പ്രതികൾ 40,000 രൂപ വീതം​ പിഴയായി നൽകണം.

കേസിൽ കെവിനെ തട്ടിക്കൊണ്ടുപോകാൻ മൂന്നു വാഹനങ്ങളിലാണ്​ പ്രതികൾ എത്തിയത്​. ഇത്​ മൂന്നും പൊലീസ്​ പിടിച്ചെടുത്തിരുന്നു. ഇന്നോവ, മാരുതി വാഗൺ ആർ, ഐ ടെൻ കാറുകളാണ്​ കേസിൽ ഉൾപ്പെട്ടത്​. ഇതിൽ ​മാരുതി വാഗൺ ആർ ഷാനു ചാക്കോയുടെയും ഇന്നോവ ടിറ്റു ജെറോമി​​െൻറയും ഐ ടെൻ റിയാസ് ഇബ്രാഹിംകുട്ടിയു​െടതുമാണ്​. ​തൊണ്ടിയായി ഹാജരാക്കിയ കാറുകൾ പിന്നീട്​ കോടതി വിട്ടുനൽകിയിരുന്നു. കേസിലെ തൊണ്ടിമുതലായിരുന്ന കാറുകൾ കണ്ടു​െകട്ടി പിഴ ഈടാക്കണമെന്ന ഉത്തരവ്​ അപൂർവമാണെന്നും നിയമരംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. ​

കെവിൻ, നീനു


കെവിൻ ​കേസ്​ ഇങ്ങനെ
കോട്ടയം: ​െകാല്ലം തെന്മല ഒറ്റക്കല്‍ ശ്യാനു ഭവനില്‍ നീനു ചാക്കോയെ വിവാഹം കഴിച്ചതിലുള്ള വിരോധത്തിൽ കോട്ടയം നട്ടാശേരി പ്ലാത്തറയില്‍ കെവിന്‍ ജോസഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ്​ കേസ്​.

2018 ​േമയ്​ 27ന്​ പുലർച്ച രണ്ടിനാണ്​ കോട്ടയം മാന്നാനത്തുള്ള ബന്ധുവീട്ടിൽനിന്ന്​ കെവിനെയും അനീഷിനെയും നീനുവി​​െൻറ സഹോദരൻ ഷാനു ചാക്കോ അടങ്ങുന്ന 13 അംഗ സംഘം തട്ടിക്കൊണ്ടുപോകുന്നത്​. പിന്നീട്​ അനീഷിനെ വിട്ടയച്ചെങ്കിലും കെവി​​നെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. മേയ് 28ന്​ രാവിലെ 8.30ഓടെ കെവി​​െൻറ മൃതദേഹം തെന്മലക്ക്​ 20 കിലോമീറ്റർ അകലെ ചാലിയക്കര തോട്ടിൽ കണ്ടെത്തുകയായിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKevin Murder CaseKevin Verdict
News Summary - Kevin Father Joseph Responds on Kevin Murder case-Kerla News
Next Story