അന്വേഷണത്തിൽ ആശങ്ക അറിയിച്ച് കെവിെൻറ പിതാവും നീനുവും
text_fieldsകോട്ടയം: പ്രണയവിവാഹത്തെ തുടർന്ന് കെവിൻ കൊല്ലപ്പെട്ട സംഭവത്തിൽ, കേസ് അന്വേഷണത്തിലെ ആശങ്ക അറിയിച്ച് കുടുംബം. പിതാവ് ജോസഫ് ജേക്കബ്, നീനു എന്നിവരാണ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് െബഹ്റയെ കണ്ടത്. കെവിേൻറത് മുങ്ങിമരണമാണെന്ന തരത്തിൽ കുറ്റപത്രം സമർപ്പിക്കുമോയെന്ന ആശങ്കയാണ് ഇവർ പ്രധാനമായും പങ്കിട്ടത്. പ്രതികൾ രക്ഷപ്പെടാൻ ഇത് ഇടയാക്കും. മുഖ്യപ്രതി ചാക്കോയുെട ഭാര്യ രഹ്നയെ പ്രതി ചേർത്തിട്ടിെല്ലന്ന കാര്യവും ഇവർ ചൂണ്ടിക്കാട്ടി.
കോട്ടയത്ത് സ്വകാര്യ ചടങ്ങിെനത്തിയപ്പോഴാണ് ഇവരും ഡി.ജി.പിയെ കണ്ടത്. ഇവ പരിശോധിക്കാമെന്നും പോരായ്മകൾ പരിഹരിക്കുമെന്നും ഡി.ജി.പി ഉറപ്പുനൽകി. പ്രതികൾക്ക് ജാമ്യം കിട്ടാൻ സാധ്യതയില്ല.
ഏതെങ്കിലും വിധത്തിൽ ജാമ്യം ലഭിച്ചാൽ കുടുംബത്തിന് പൊലീസ് സംരക്ഷണം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു. തുടർന്ന് തങ്ങളുടെ ആശങ്കകൾ പരിഹരിക്കപ്പെട്ടെന്ന് നീനുവും പ്രതികരിച്ചു.
പിന്നീട് കോട്ടയം ജില്ല പൊലീസ് ആസ്ഥാനത്ത് നടത്തിയ വിലയിരുത്തലിനുശേഷം ഇൗ മാസം 20ന് മുമ്പ് കെവിൻ വധക്കേസിൽ കുറ്റപത്രം നൽകുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ജോസഫും നീനുവും ഹാപ്പി ആണോ എന്നറിയില്ല, ഒന്നുരണ്ടിടത്ത് ചില ചെറിയ പ്രശ്നങ്ങളുണ്ട്. അത് പരിഹരിക്കും. അന്വേഷണം ശരിയായ നിലയിൽ തന്നെയാണ് മുന്നോട്ടുപോയതെന്നും ഡി.ജി.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
