മൂന്നുമണിക്കൂറിൽ കെവിൻ നേരിട്ടത് െകാടിയ പീഡനമെന്ന് സൂചന
text_fieldsകോട്ടയം: ക്വട്ടേഷൻ സംഘത്തിെൻറ കസ്റ്റഡിയിൽ കഴിഞ്ഞ മൂന്നുമണിക്കൂറിൽ കെവിന് നേരിടേണ്ടിവന്നത് കൊടിയ പീഡനമെന്ന് സൂചന. കോട്ടയം മുതൽ പുനലൂർവരെയുള്ള 90 കി.മീ. ദൂരവും ഇന്നോവ കാറിൽ ക്രൂരമർദനത്തിന് ഇരയായെന്നാണ് പൊലീസ് കസ്റ്റഡിയിലുള്ള പ്രതികൾ നൽകുന്ന മൊഴി. നീനു എവിടെയാണ് പറയണമെന്നാവശ്യപ്പെട്ടായിരുന്നു മർദനം. മർദനമേറ്റ് കാറിനുള്ളിൽ ബോധരഹിതനായി വീണ കെവിനെ ഒന്നാം പ്രതിയും നീനുവിെൻറ സഹോദരനുമായ ഷാനു ചാക്കോ ബൂട്ടിട്ട് ചവിട്ടിയതായി കൂട്ടുപ്രതികളുടെ മൊഴിയുണ്ട്. പിടിയിലായ നിയാസ്, റിയാസ്, ഇഷാൻ എന്നിവരെ ചോദ്യം ചെയ്തതോടെയാണ് സംഭവത്തിെൻറ യഥാർഥ ചിത്രം പുറത്തുവന്നത്.
കെവിെൻറ മൃതദേഹം കിടന്ന സ്ഥലം പൊലീസിന് കാട്ടിക്കൊടുത്തതും റിയാസായിരുന്നു. കെവിനൊപ്പം തട്ടിക്കൊണ്ടുപോയ അനീഷ് ഛർദിക്കണമെന്നാവശ്യപ്പെട്ട് കാർ നിർത്തിയപ്പോൾ കെവിൻ ഓടി രക്ഷപ്പെെട്ടന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി. ഇങ്ങനെ ഓടി രക്ഷപ്പെട്ടപ്പോൾ കെവിൻ വെള്ളം നിറഞ്ഞ തോട്ടിൽ വീണ് മുങ്ങിമരിച്ചതാകാമെന്നും ഇതേപ്പറ്റി അറിയില്ലെന്നും പ്രതികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, കെവിെൻറ മൃതദേഹം കണ്ടെത്തിയ ഭാഗത്ത് അരക്കൊപ്പമേ വെള്ളമുണ്ടായിരുന്നുവെന്നാണ് കണ്ടെത്തിയിട്ടുണ്ട്. ഈ വെള്ളത്തിൽ കെവിൻ മുങ്ങിമരിക്കാനുള്ള സാധ്യത കുറവാണ്. ഈ സാഹചര്യത്തിൽ പ്രതികൾ പറയുന്ന കഥ പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല.
കാറിനുള്ളിൽെവച്ച് അതിക്രൂരമർദത്തിന് ഇരയായ കെവിൻ അബോധാവസ്ഥയിലായതോടെ പ്രതികൾ തോട്ടിൽ തള്ളിയതായാണ് പൊലീസിെൻറ സംശയം. അബോധാവസ്ഥയിൽ വെള്ളത്തിൽ വീണ കെവിൻ വെള്ളം ഉള്ളിൽചെന്ന് മരിച്ചതാകാമെന്നാണ് കരുതുന്നത്. ഗൂഢാലോചന നടത്തിയ ഷാനുവിെൻറ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്താലേ യഥാർഥ ചിത്രം തെളിയൂവെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
