കെ.ഇ.ടി; ജീവൻ കാക്കാൻ കരുതലിന്റെ കൂട്ടായ്മ
text_fieldsവടകര: ജീവനുമായി കുതിക്കുന്ന ആംബുലന്‍സുകള്‍ക്ക് വഴിയൊരുക്കുന്ന കൂട്ടായ്മക്ക് ഒരുവയസ്സ്. കേരള എമർജൻസി ടീം (കെ.ഇ.ടി) ചുരുങ്ങിയ സമയത്തിനിടെ വിജയകരമായി പൂര്‍ത്ത ിയാക്കിയത് 43 ദൗത്യങ്ങൾ. സംഘടന രജിസ്ട്രേഷന് നേടിയിട്ട് ജനുവരി ഏഴിന് ഒരുവര്‍ഷം തി കഞ്ഞതോടനുബന്ധിച്ച് 26ന് ആദ്യ സംസ്ഥാന സമ്മേളനം കോഴിക്കോട്ട് നടക്കും. ട്രോമാകെയര്‍ പരിശീലനം നേടിയ 13,000 വളൻറിയര്‍മാരാണ് കെ.ഇ.ടിക്കുള്ളത്. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളൊഴികെ എല്ലായിടത്തും യൂനിറ്റുകളുണ്ട്. 2017 നവംബറില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് ഫാത്തിമ ലൈബ എന്ന കുട്ടിയെ ഹൃദയശസ്ത്രക്രിയക്ക് തിരുവനന്തപുരം ശ്രീചിത്തിര ആശുപത്രിയില്‍ ആറേമുക്കാല്‍ മണിക്കൂര്‍കൊണ്ട് എത്തിച്ചത് ഇവരുടെ ദൗത്യത്തിലൂടെയാണ്. സമൂഹമാധ്യമങ്ങളിലൂടെ ആംബുലന്‍സ് ഡ്രൈവര്‍ തമീം നല്കിയ സന്ദേശമാണ് അന്ന് ഗതാഗതം സുഗമമാക്കിയത്.
ഇതില്‍ പങ്കാളികളായവരുടെ ആശയം ആംബുലന്‍സുകള്‍ക്ക് വഴിയൊരുക്കാനുള്ള കൂട്ടായ്മയായി മാറുകയായിരുന്നു. 2017 നവംബറില്‍ യോഗം ചേര്‍ന്ന് കോഴിക്കോട്, മലപ്പുറം, ആലപ്പുഴ ജില്ലകളില്‍ വാട്സ്ആപ് ഗ്രൂപ്പുകള്‍ രൂപവത്കരിച്ചു. ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പെടെ യൂനിറ്റുകളുണ്ട്. ബഹ്റൈനിൽവെച്ച് പക്ഷാഘാതം ബാധിച്ച കാസര്‍കോട് സ്വദേശി ഗംഗാധരനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് അഞ്ചു മണിക്കൂര്‍കൊണ്ട് മംഗളൂരുവില്‍ എത്തിച്ചത് കെ.ഇ.ടി നേരിട്ടാണ്. ഗംഗാധരന് കൂട്ടുപോയത് സംസ്ഥാന സെക്രട്ടറി വി.കെ. സന്തോഷും പ്രസിഡൻറ് മുഹമ്മദ് അന്‍സാറും. കൂത്തുപറമ്പ് മാലൂര്‍ സ്കൂളില്‍നിന്ന് കിണറ്റില്‍ വീണ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതാണ് ഏറ്റവും ഒടുവിലെ ദൗത്യം. പ്രളയസമയത്തും കെ.ഇ.ടി സജീവമായിരുന്നു.
അംഗങ്ങളിൽ നിന്നുള്ള വരുമാനമാണ് കൂട്ടായ്മയുടെ ഫണ്ട്. അംഗത്വത്തിന് 100 രൂപ ഫീസ് ഈടാക്കുന്നുണ്ട്. ഇതില്‍നിന്നാണ് തിരിച്ചറിയൽ കാര്‍ഡിനും സംസ്ഥാന, ജില്ല കമ്മിറ്റികളുടെ പ്രവര്‍ത്തനത്തിനും വരുമാനം കണ്ടെത്തുന്നത്. പ്രകൃതിദുരന്തങ്ങള്‍, അപകടങ്ങള്‍, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയ അവസരങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങും. ‘സുരക്ഷിത യാത്ര’ എന്ന മുദ്രാവാക്യവുമായി എല്ലാ ജില്ലകളിലും രാത്രി 10 മുതല്‍ പുലർച്ച നാലുവരെ ചുക്കുകാപ്പി വിതരണം ലക്ഷ്യമിടുന്നുണ്ട്. ഇപ്പോള്‍തന്നെ ചിലയിടത്ത് നടത്തിവരുന്നതായും കൂടുതല്‍ പ്രവര്‍ത്തനം സംസ്ഥാന സമ്മേളനം തീരുമാനിക്കുമെന്നും സെക്രട്ടറി വി.കെ. സന്തോഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. ടീമിെൻറ 24 മണിക്കൂര്‍ ഹെൽപ്ലൈന് നമ്പര്‍: 7510660666.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
