Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്ലാസ്റ്റിക് ഭരണിയിൽ...

പ്ലാസ്റ്റിക് ഭരണിയിൽ ലോക്കായി തെരുവുനായ്​; ​സ്വതന്ത്രമാക്കാൻ കൈകോർത്ത്​ യുവാക്കൾ

text_fields
bookmark_border
പ്ലാസ്റ്റിക് ഭരണിയിൽ ലോക്കായി തെരുവുനായ്​;  ​സ്വതന്ത്രമാക്കാൻ കൈകോർത്ത്​ യുവാക്കൾ
cancel

ഏതോ മനുഷ്യൻ അശ്രദ്ധമായി വലിച്ചെറിഞ്ഞ ഒരു പ്ലാസ്റ്റിക് ഭരണി തെരുവുനായ്​ക്ക്​ നൽകിയത് ദുരിതപൂർണ്ണമായ അനവധി ദ ിനരാത്രങ്ങൾ. ഒടുവിൽ ദാരുണ അന്ത്യത്തിൽ നിന്ന് രക്ഷപ്പെടുത്താൻ ഇനിയും മനസാക്ഷി മരിച്ചിട്ടില്ലാത്ത ഏതാനും ചെറു പ്പക്കാരുടെ സമയോചിതമായ ഇടപെടലെത്തി.

തലയിൽ കുടുങ്ങിയ പ്ലാസ്റ്റിക് ഭരണിയുമായി, ഭക്ഷണമോ വെള്ളമോ കഴിക്കാനാവാ തെ, ഒന്നു കിടക്കാൻ പോലുമാവാതെ, പാതിമറഞ്ഞ കാഴ്ചയുമായി തെരുവുനായ്​ ദിവസങ്ങളോളം ദയനീയമായി ഓടി നടന്നു. കുന്നംകുള ത്തിനടുത്തുള്ള ഉള്ളിശ്ശേരിയിലാണ് നായയെ ആദ്യം കണ്ടത് എന്നു പറയുന്നു. പിന്നീട് വട്ടംപാടത്തും ചക്കിത്തറയിലും കൊച്ചനൂരും മുതുവമ്മലും മറ്റും ഈ പാവത്തി​​െൻറ നെട്ടോട്ടം പലരും കണ്ടു. ചിലർ കല്ലെടുത്തെറിഞ്ഞു. മരണപ്പാച്ചിലിൽ അത് മരത്തിലും മതിലിലും ഇടിച്ചു വീണു. കഴുത്തിൽ ഭരണിയുമായെത്തുന്ന ഈ നായ്​ മറ്റുനായ്​ക്കൾക്കും വെറുക്കപ്പെട്ടവനായി. നായ്​ക്കൾ കൂട്ടംകൂടി ഓടിച്ചുവിട്ടു.

ദിവസങ്ങളായി ഭക്ഷണവും വെള്ളവും കഴിക്കാനാവാതെ, നേരാംവണ്ണം ശ്വാസമെടുക്കാൻ പോലുമാകാതെ അവശതയിലായിരുന്നു ഈ മൃഗം. ഒടുവിൽ ദാരുണ അവസ്ഥ കണ്ട് കരളലിഞ്ഞ കൊച്ചനൂരിലെ ഏതാനും ചെറുപ്പക്കാർ എങ്ങിനെയെങ്കിലും രക്ഷപ്പെടുത്താൻ തീരുമാനിച്ചു. പ​ക്ഷേ നായ്​ പിടികൊടുക്കാൻ തയ്യാറായില്ല. എങ്കിലും ചെറുപ്പക്കാർ ശ്രമം ഉപേക്ഷിച്ചില്ല. കഴിഞ്ഞ ദിവസം ഏകദേശം പിടികൂടിയെങ്കിലും നായ്​ കുതറിയോടുകയായിരുന്നു.

ഒടുവിൽ ഇന്ന് നായെ പിടികൂടി. സ്വദേശികളായ അസറുവും അഫ്സലും മോട്ടോർ സൈക്കിളിൽ നായെ പിന്തുടരുകയായിരുന്നു. അപ്പോഴേക്കും കൂട്ടുകാരായ ഷഹീമും നിതീഷുംപ്രവിയും റാഷിയും കുട്ടപ്പനും മറ്റും ബൈക്കുകളിലെത്തി. പെങ്ങാമുക്കിൽ വെച്ച്​ പിടികൂടു​േമ്പാൾ​ നായതളർന്നിരുന്നു. എല്ലാവരും ചേർന്ന് കയ്യും കാലും അമർത്തിപ്പിടിച്ച്, കഴുത്തിൽ കുടുങ്ങിയ പ്ലാസ്റ്റിക് ഭരണി മുറിച്ചു മാറ്റി. ഭരണിക്കുള്ളിലെ ചൂട് സഹിക്കാതെയാവണം അതി​​െൻറ കണ്ണുകൾ ചുവന്ന് കലങ്ങിയിരുന്നു. കുറച്ച് വെള്ളം വായിൽ ഇറ്റിച്ചു കൊടുത്തു. അപ്പോഴേക്കും അവൻ കുതറിയോടി. എങ്കിലും നന്നേ ക്ഷീണിതനായിരുന്നു.

ഒരു സഹജീവിയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ കഴിഞ്ഞ ചാരിതാർഥ്യത്തോടെ എല്ലാവരും ബൈക്കിൽ കയറാൻ തുടങ്ങുമ്പോഴുണ്ട് കഴുങ്ങിൻ തോപ്പിലൂടെ നായ്​ വേച്ചുവേച്ച് തിരിച്ചു വരുന്നു. പിന്നെ ഒരു പൊന്തക്കരുകിൽ നിന്നു കൊണ്ട് ഓരോരുത്തരേയും നന്ദിയോടെ മാറിമാറി നോക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dogLOCAL NEWSKerala News
News Summary - kerla street dog local story
Next Story