കോവിഡ് ബാധിച്ച് മലയാളി യു.എസിൽ മരിച്ചു; പിന്നാലെ ഭാര്യയും
text_fieldsപത്തനംതിട്ട: മണിക്കൂറുകളുടെ വ്യത്യാസത്തിൽ വൃദ്ധ ദമ്പതികൾ അമേരിക്കയിൽ നിര്യാതരായ ി. പ്രക്കാനം ഇടത്തിൽ സാമുവൽ കോശി (81), ഭാര്യ മേരി (81) എന്നിവരാണ് അമേരിക്കയിലെ ഫിൽ ഡെൽസിയ യിൽ മരിച്ചത്. ബുധനാഴ്ച പുലർച്ചയാണ് കോവിഡ് ബാധിച്ച സാമുവൽ മരിച്ചത്. പിന്നാലെ മേരിയും മരിച്ചു.
എന്നാൽ കോവിഡ് ബാധിച്ചാണ് സാമുവൽ മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് നാട്ടിലെ ബന്ധുക്കൾ പറയുന്നത്. മേരിക്ക് കോവിഡ് ലക്ഷണങ്ങൾ ഇല്ലായിരുന്നുവെന്നും ന്യൂമോണിയ ബാധിച്ചാണ് മരണമെന്നും അവർ പറഞ്ഞു.
മേരി തോന്ന്യാമല തോമ്പിൽ വടക്കേതിൽ ഇടത്തിൽ അയിരൂർക്കുഴിയിൽ കുടുംബാംഗമാണ്. വർഷങ്ങളായി അമേരിക്കയിലാണ്. മക്കൾ: ജെസി (കല്ലുങ്കൽ), ജയിംസ് (അമേരിക്ക), പരേതനായ കൊച്ചുകോശി. മരുമക്കൾ: സണ്ണി (അമേരിക്ക), സാലി (മൈലപ്ര).
