സൈറ്റ് ബ്ലോക്കായി: അതിർത്തിയിൽ കുടുങ്ങി മലയാളികൾ
text_fieldsകാസർകോട്: ‘മഹാരാഷ്ട്രയിൽനിന്നു തലപ്പാടിയിെലത്താൻ ബുദ്ധിമുട്ടുണ്ടായില്ല. എന്നാൽ, കേരളത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാറിെൻറ നടപടി കാരണം മണിക്കൂറുകൾ കഴിയേണ്ടിവരുന്നു’ -നവി മുംബൈയിൽനിന്നു ബുധനാഴ്ച രാവിലെ മൂന്നിന് പുറപ്പെട്ട തൃശൂർ സ്വദേശി രാമചന്ദ്രെൻറ രോഷം ഇങ്ങനെ പോകുന്നു.
ഇതര സംസ്ഥാനങ്ങളിലെ മലയാളികളെ സ്വീകരിക്കുന്നതിന് അതിർത്തി ചെക്ക്പോസ്റ്റുകളിൽ ഏർപ്പെടുത്തിയ സംവിധാനം ദുരിതമാകുന്നുവെന്നാണ് രാമചന്ദ്രെൻറ മൊഴി വ്യക്തമാക്കുന്നത്. അദ്ദേഹത്തിെൻറ വാക്കുകളിലൂടെ: റായിഗഡിലെ ഉൽവയിൽ ഇൻറീരിയർ ഡെക്കറേറ്ററാണ്. കർണാടകയുടെ പാസ്, മഹാരാഷ്ട്രയുടെ പാസ് എന്നിവയൊക്കെയുണ്ടായിരുന്നു.
എനിക്ക് തൃശൂരിലും സുഹൃത്തുക്കളായ രണ്ടുപേർക്ക് എറണാകളുത്തുമാണ് പോകേണ്ടത്. വാളയാർ വഴിയാണ് സൈറ്റിൽ തിരഞ്ഞെടുത്ത്. എന്നാൽ, തമിഴ്നാട്ടുകാർ അതുവഴി കടത്തിവിടുന്നില്ല എന്ന് വാർത്തകളിൽ കണ്ടതുകാരണം തലപ്പാടി തിരഞ്ഞെടുത്തു. പാസില്ലാത്ത മലയാളികളെ ഉൾപ്പടെ തലപ്പാടി വഴി പാസ് നൽകി കടത്തിവിടുന്നുണ്ടെന്നും വാർത്തകളിൽ കണ്ടു.
വാളയാർ എന്ന വഴി തലപ്പാടിയിൽ വന്നാൽ മാറ്റി രജിസ്റ്റർ ചെയ്ത് കേരളത്തിലേക്ക് എത്താമെന്ന് മനസ്സിലായതുകൊണ്ടാണ് ഇതുവഴി വന്നത്. എന്നാൽ, ഞങ്ങളുടെ കൂടെ വന്നവർ തലപ്പാടിവഴി കടന്നുപോയി. ഞങ്ങൾക്ക് വാളയാർമാറ്റി തലപ്പാടിയെന്നാക്കാൻ പറ്റിയില്ല. വാളയാർ എന്നത് മാറ്റി തലപ്പാടി എന്നാക്കാൻ സൈറ്റിൽ ശ്രമിച്ചപ്പോൾ പുതിയ പാസ് കിട്ടിയില്ല.
ഏതാണ്ട് 12 മണിക്കൂർ തലപ്പാടിയിൽ താമസിക്കുന്നു. രാവിലെ അഞ്ചുമണിക്ക് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയാണ്. എന്നാൽ, എട്ടുമണിയോടെ പുതിയ ഉദ്യോഗസ്ഥർ വന്നു. ഒമ്പതു മണിയോടെ കാര്യം ശരിയാകും എന്ന് ആദ്യം പറഞ്ഞു. എന്നാൽ, ഒമ്പതുമണിയോടെ പാസ് നൽകുന്നത് നിർത്തിയിരിക്കുകയാണ് എന്നറിയിച്ചു. ഇവിടെനിന്നും ഒന്നും ചെയ്യാൻ കഴിയുകയിെല്ലന്നും അറിയിച്ചു.
തുടർന്ന് എറണാകുളം കലക്ടറുമായി ബന്ധപ്പെട്ടതിനെ തുടർന്ന് കലക്ടർ ഞങ്ങൾക്ക് മൊബൈൽ സന്ദേശം അയച്ചു. ഇത് തലപ്പാടിയിലെ സബ് കലക്ടർക്ക് കാണിക്കാനായിരുന്നു നിർദേശം. സബ് കലക്ടർക്ക് കാണിച്ചുകൊടുത്തപ്പോൾ പാസ് നൽകുന്നത് നിർത്തിെവച്ചിരിക്കുകയാണെന്നും അത് പുനരാരംഭിച്ചാൽ മാത്രമേ കേരളത്തിലേക്ക് കടക്കാൻ കഴിയൂവെന്നുമാണ് അറിയിച്ചത്. പാസ് തന്നയിടത്തുനിന്നും മാത്രമേ മാറ്റാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു. വ്യാഴാഴ്ച ഇവിടെ നിൽക്കേണ്ടിവരുമെന്നും സൂചന നൽകി. തലപ്പാടിയിൽ പ്രാഥമികാവശ്യത്തിനു േപാലും സൗകര്യമില്ല. കേരളത്തിൽ എല്ലാം ശരിയായി എന്ന് വാർത്തകളിൽ കണ്ടപ്പോഴാണ് പുറപ്പെട്ടത്. എന്നാൽ, വലിയ ബുദ്ധിമുട്ടാണ് ഉണ്ടായിരിക്കുന്നത് -രാമചന്ദ്രൻ പറഞ്ഞു. അതേസമയം, സൈറ്റ് ബ്ലോക്കായതാണ് കേരളത്തിലേക്ക് കടത്തിവിടാൻ പ്രയാസമായതെന്ന് റവന്യൂ അധികൃതർ പറഞ്ഞു. തലപ്പാടിയിൽ എത്തിയ മറുനാടൻ മലയാളികളെ കോവിഡ് കെയർ സെൻററിലേക്ക് മാറ്റേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
