കേരളീയം : ലോക മലയാളികൾക്കായി എന്റെ കേരളം എന്റെ അഭിമാനം ഫോട്ടോ ചലഞ്ച്
text_fieldsതിരുവനന്തപുരം: കേരളപിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ ഒരാഴ്ച തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന കേരളീയത്തിന്‍റെ ഭാഗമായി എന്റെ കേരളം എന്റെ അഭിമാനം എന്ന പേരിൽ ലോകമെമ്പാടുമുള്ള മലയാളികൾക്കായി ഫോട്ടോ ചലഞ്ച് സംഘടിപ്പിക്കുന്നു. കേരളം ആര്‍ജിച്ച സമസ്ത നേട്ടങ്ങളും സാംസ്കാരിക തനിമയും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന കേരളീയം പരിപാടിയിൽ കേരളത്തിനകത്തും പുറത്തുമുള്ള മലയാളികളുടെ പങ്കാളിത്തമാണ് ആഗ്രഹിക്കുന്നത്. ഒപ്പം, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ എത്തിച്ചേരുന്ന ബൃഹത്തായ സംഗമമായി കേരളീയത്തെ മാറ്റണം.
കേരളത്തിന്റെ തനത് സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്ന, കേരളത്തെക്കുറിച്ച് അഭിമാനം തോന്നുന്ന എന്തും ഈ ഫോട്ടോ ചലഞ്ചിന്റെ ഭാഗമായി ഉൾപ്പെടുത്താവുന്നതാണ്. keraleeyam2023photochallenge എന്ന ഹാഷ് ടാഗിൽ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും നവംബർ ഒന്നുവരെ ഫോട്ടോകൾ പോസ്റ്റ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

