കേരളീയം മെഗാപാചകമത്സരം തിരുവനന്തപുരത്ത്
text_fieldsതിരുവനന്തപുരം : നവംബർ ആദ്യവാരം തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി മെഗാ പാചകമത്സരം നടത്തുന്നു. എല്ലാ ജില്ലകളിൽ നിന്നുള്ളവരേയും പങ്കെടുപ്പിച്ചുകൊണ്ടു നവംബർ രണ്ടുമുതൽ ആറുവരെ തിരുവനന്തപുരത്തു നടക്കുന്ന മെഗാപാചകമത്സരത്തിലെ വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങൾ. പാചകക്കുറിപ്പുകളുടെ അടിസ്ഥാനത്തിലായിരിക്കും മത്സരത്തിലേയ്ക്കുള്ള പ്രാഥമിക തെരഞ്ഞെടുപ്പ്.
ചിക്കൻ കൊണ്ടു തയാറാക്കുന്ന വിഭവം, വെജിറ്റേറിയൻ സൈഡ് ഡിഷ്, പുഡിങ്ങ് എന്നിങ്ങനെ മൂന്നിനങ്ങളിൽ മത്സരാർഥികൾ പരീക്ഷിച്ചുവിജയിച്ചിട്ടുള്ള പാചകക്കുറിപ്പുകളായിരിക്കണം അയക്കേണ്ടത്. ഇതോടൊപ്പം അപേക്ഷയും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും ഫോൺനമ്പർ സഹിതമുള്ള ബയോഡോറ്റയും കൺവീനർ, കേരളീയം 2023 ഫുഡ് ഫെസ്റ്റിവൽ കമ്മിറ്റി, കെ.ടി.ഡി.സി. കോർപറേറ്റ് ഓഫീസ്, മാസ്‌കോട്ട് സ്‌ക്വയർ, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ അയക്കണം.
അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 20. കൂടുതൽ വിവരങ്ങൾക്ക് 9895024885,9847339603 എന്ന ഫോൺ നമ്പറിലോ :keraleeyamfoodfestival@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

