കേരളീയം: കാർഷിക സെമിനാർ നവംബർ രണ്ടിന് നിയമസഭ ഹാളിൽ
text_fieldsതിരുവനന്തപുരം: കേരളീയത്തിന്റെ ഭാഗമായി കാർഷിക സെമിനാർ നവംബർ രണ്ടിന് നിയമസഭ ഹാളിൽ നടത്തും. നിയമസഭയിലെ ശങ്കരനാരയണൻ തമ്പി ഹാളിൽ നടക്കുന്ന പരിപാടിയിൽ മന്ത്രി പി.പ്രസാദ് അധ്യക്ഷത വഹിക്കും.
കാർഷിക മേഖലയിൽ കഴിഞ്ഞ വർഷങ്ങളിൽ നടത്തപ്പെട്ട മികച്ച സേവനങ്ങൾ, വിവിധ പദ്ധതികൾ, നാളെയുടെ വാഗ്ദാനങ്ങളായ മൂല്യ വർദ്ധിത കാർഷിക മിഷൻ, പോഷക സമൃദ്ധി മിഷൻ. കേരള അഗ്രോബിസിനസ്സ് കമ്പനിയുടെ രൂപികരണംകൃഷിയിടാധിഷ്ഠിത ആസൂത്രണവും കൃഷി കൂട്ടങ്ങളും തുടങ്ങി ഒട്ടനവധി പദ്ധതികളുടെ ചർച്ച വേദിയായിട്ടാണ് കാർഷിക സെമിനാർ സംഘടിപ്പിക്കുന്നത്.
കാർഷിക മേഖലയിൽ കൈവരിച്ച നേട്ടങ്ങളും ഇന്നിന്റെ പദ്ധിതിയുടെ നടത്തിപ്പും. നാളെയുടെ കാർഷിക മേഖലയിലെ സാധ്യതകളെയും കുറിച്ച് കാർഷിക ഉൽപദാന കമീഷണർ ഡോ.ബി.അശോക് വിശദീകരിക്കും. ദേശീയ അന്തർദേശീയ കാർഷിക മേഖലയിലെ വിദഗ്ധർ, ശാസ്ത്രഞ്ജർ അവാർഡ് ജേതാക്കൾ എന്നിവർ കാർഷിക സെമിനാറിന് നേതൃത്വം നൽകും. കാർഷിക സെമിനാർ രാവിലെ 8.30 മണിക്ക് രജിസ്ട്രഷനോട് കൂടി ആരംഭിക്കുന്നത്.
കേരളപിറവി മുതൽ സംസ്ഥാനം നേടിയ കാർഷിക പുരോഗതികൾ, സ്വീകരിച്ച പുതിയ നയങ്ങൾ, കാഴ്ച്ചപ്പാടുകൾ, മികച്ച പദ്ധതികൾ, ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിലെ വൈദഗധ്യവും ലാളിത്യവും വിജ്ഞനാസമ്പാദനത്തിനും, നൂതന ആശയങ്ങൾക്കും ഊന്നൽ കൊടുത്തുകൊണ്ട് കേരളം കൈവരിച്ച കാർഷിക നേട്ടങ്ങൾ എല്ലാം ലോകത്തിനു മുൻപിൽ അവതിപ്പിക്കുകയാണ് കേരളീയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

